ഏഷ്യാ കപ്പിനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. സൂര്യകുമാര്‍ യാദവിന്റെ കീഴില്‍ ഇറങ്ങുന്ന ഇന്ത്യ തന്നെയാണ് ഇത്തവണ ടൂര്‍ണമെന്റിലെ ഫേവറിറ്റുകള്‍. കഴിഞ്ഞ തവണ 50 ഓവര്‍ ഫോര്‍മാറ്റില്‍ നേടിയ കിരീടം, ഇത്തവണ ടി-20 ഫോര്‍മാറ്റില്‍ നേടാനുറച്ചാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്.
ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെ സംബന്ധിച്ചും ഏഷ്യാ കപ്പ് ഏറെ നിര്‍ണായകമാണ്. താരത്തിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ കളത്തിലിറങ്ങുന്ന ആദ്യ മേജര്‍ ടൂര്‍ണമെന്റാണിത്. അടുത്ത വര്‍ഷം ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടി-20 ലോകകപ്പിന് മുമ്പ് ഒരു ബിഗ് ടൂര്‍ണമെന്റില്‍ ക്യാപ്റ്റന്റെ റോളില്‍ തിളങ്ങാന്‍ തന്നെക്കൊണ്ടാകുമെന്ന് സൂര്യയ്ക്ക് തെളിയിക്കാനുള്ള ആദ്യ അവസരവുമാണിത്.
ക്യാപ്റ്റന്‍ സൂര്യയെ സംബന്ധിച്ച് മാത്രമല്ല, ബാറ്റര്‍ സൂര്യയെ സംബന്ധിച്ചും ഈ ഏഷ്യാ കപ്പ് കരിയര്‍ ഡിഫൈനിങ് മൊമെന്റാണ്. അന്താരാഷ്ട്ര ടി-20 കരിയറിലെ ചില റെക്കോഡുകളും ഏഷ്യാ കപ്പില്‍ സൂര്യയ്ക്ക് സ്വന്തമാക്കാന്‍ സാധിക്കും.
അതിലൊന്നാണ് ടി-20ഐയില്‍ 150 സിക്‌സറുകളെന്ന നേട്ടം. ചരിത്രത്തില്‍ വെറും നാല് പേര്‍ക്ക് മാത്രമാണ് ഈ റെക്കോഡ് മറികടക്കാന്‍ സാധിച്ചിട്ടുള്ളത്. ഈ നാഴികക്കല്ലിലെത്താന്‍ ഇന്ത്യന്‍ നായകന് വേണ്ടതാകട്ടെ വെറും നാല് സിക്‌സറുകളും.
79 ഇന്നിങ്‌സില്‍ നിന്നും 146 തവണയാണ് സ്‌കൈ ആകാശം തൊട്ടത്. ഏഷ്യാ കപ്പില്‍ 150 സിക്‌സര്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചാല്‍ ഈ റെക്കോഡിലെത്തുന്ന രണ്ടാം ഇന്ത്യന്‍ താരമെന്ന നേട്ടവും സൂര്യയുടെ പേരില്‍ കുറിക്കപ്പെടും.
(താരം – ടീം – ഇന്നിങ്‌സ് – സിക്‌സര്‍ എന്നീ ക്രമത്തില്‍)
രോഹിത് ശര്‍മ – ഇന്ത്യ – 151 – 205
മാര്‍ട്ടിന്‍ ഗപ്ടില്‍ – ന്യൂസിലാന്‍ഡ് – 118 – 173
മുഹമ്മദ് വസീം – യു.എ.ഇ – 78 – 168
ജോസ് ബട്‌ലര്‍ – ഇംഗ്ലണ്ട് – 126 – 160
നിക്കോളാസ് പൂരന്‍ – വെസ്റ്റ് ഇന്‍ഡീസ് – 97 – 149
ഗ്ലെന്‍ മാക്‌സ്‌വെല്‍ – ഓസ്‌ട്രേലിയ – 114 – 148
സൂര്യകുമാര്‍ യാദവ് – ഇന്ത്യ – 79 – 146
സെയ്ദ് അസീസ് – മലേഷ്യ – 105 – 139
ഏഷ്യാ കപ്പില്‍ യു.എ.ഇക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഈ മത്സരത്തില്‍ തന്നെ സൂര്യയ്ക്ക് ഈ നേട്ടത്തിലെത്താന്‍ സാധിച്ചേക്കും. അങ്ങനെയെങ്കില്‍ തനിക്ക് എല്ലായ്‌പ്പോഴും സ്‌കോര്‍ ചെയ്യാന്‍ സാധിക്കാതെ പോകുന്ന പാകിസ്ഥാനെതിരെ മികച്ച ആത്മവിശ്വാസത്തോടെ കളത്തിലിറങ്ങാനും ക്യാപ്റ്റന് സാധിക്കും.
സെപ്റ്റംബര്‍ പത്തിനാണ് ഇന്ത്യയുടെ ആദ്യ മത്സരം. യു.എ.ഇയാണ് എതിരാളികള്‍. സെപ്റ്റംബര്‍ 14ന് പാകിസ്ഥാനെതിരെയും 19ന് ഒമാനെതിരെയും ഇന്ത്യ കളത്തിലിറങ്ങും.
സെപ്റ്റംബര്‍ 9 – അഫ്ഗാനിസ്ഥാന്‍ vs ഹോങ് കോങ് – അബുദാബി
സെപ്റ്റംബര്‍ 10 – ഇന്ത്യ vs യു.എ.ഇ- ദുബായ്
സെപ്റ്റംബര്‍ 11 – ഹോങ് കോങ് vs ബംഗ്ലാദേശ് – അബുദാബി
സെപ്റ്റംബര്‍ 12 – പാകിസ്ഥാന്‍ vs ഒമാന്‍ – ദുബായ്
സെപ്റ്റംബര്‍ 13 – ബംഗ്ലാദേശ് vs ശ്രീലങ്ക – അബു ദാബി
സെപ്റ്റംബര്‍ 14 – ഇന്ത്യ vs പാകിസ്ഥാന്‍ – ദുബായ്
സെപ്റ്റംബര്‍ 15 – യു.എ.ഇ vs ഒമാന്‍ – അബുദാബി
സെപ്റ്റംബര്‍ 15 – ശ്രീലങ്ക vs ഹോങ് കോങ് – ദുബായ്
സെപ്റ്റംബര്‍ 16 – ബംഗ്ലാദേശ് vs അഫ്ഗാനിസ്ഥാന്‍ – അബുദാബി
സെപ്റ്റംബര്‍ 17 – പാകിസ്ഥാന്‍ vs യു.എ.ഇ – ദുബായ്
സെപ്റ്റംബര്‍ 18 – ശ്രീലങ്ക vs അഫ്ഗാനിസ്ഥാന്‍ – അബുദാബി
സെപ്റ്റംബര്‍ 19 – ഇന്ത്യ vs ഒമാന്‍ – അബുദാബി
Content Highlight: Suryakumar Yadav need 4 sixes to complete 150 T20I sixes