| Wednesday, 21st January 2026, 3:45 pm

ഒറ്റയടിക്ക് കിങ്ങിനെയടക്കം മൂന്ന് പേരെ വെട്ടാം; കിവീസിനെതിരെ സൂര്യയ്ക്ക് വേണ്ടത് ഇത്രമാത്രം...

ശ്രീരാഗ് പാറക്കല്‍

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ടി-20 പരമ്പരയ്ക്ക് ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രമാണുള്ളത്. നാഗ്പൂരില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെ കാത്തിരിക്കുന്നത് ഒരു തകര്‍പ്പന്‍ നേട്ടമാണ്.

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ടി-20 മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്‌ലിയേയും കെ.എല്‍. രാഹുലിനേയും ടിം സീഫേര്‍ട്ടിനേയും ഒരുമിച്ച് മറികടക്കാനുള്ള അവസരമാണ് ക്യാപ്റ്റന്‍ സൂര്യയ്ക്കുള്ളത്. ഇതിനായി 39 റണ്‍സാണ് താരത്തിന് വേണ്ടത്. നിലവില്‍ ഈ റെക്കോഡ് ലിസ്റ്റില്‍ എട്ടാം സ്ഥാനത്താണ് സൂര്യ. ഒന്നാം സ്ഥാനത്ത് ഹിറ്റ്മാന്‍ രോഹിത് ശര്‍മയുമാണ്.

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ടി-20 മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരങ്ങള്‍, റണ്‍സ് (ഇന്നിങ്‌സ്)

രോഹിത് ശര്‍മ – 511 (17)

കോളിന്‍ മര്‍നോ – 426 (12)

കെയ്ന്‍ വില്യംസണ്‍ – 419 (13)

മാര്‍ട്ടിന്‍ ഗുപ്തില്‍ – 380 (16)

റോസ് ടെയ്‌ലര്‍ – 349 (13)

ടിം സീഫേര്‍ട്ട് – 322 (11)

കെ.എല്‍. രാഹുല്‍ – 322 (8)

വിരാട് കോഹ്‌ലി – 311 (10)

സൂര്യകുമാര്‍ യാദവ് – 284 (8)

അതേസമയം ഇന്ത്യയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ എന്ന നിലയില്‍ മത്സരങ്ങള്‍ വിജയിപ്പിച്ചെങ്കിലും കഴിഞ്ഞ 22 ടി-20 മത്സരങ്ങളില്‍ നിന്ന് ഒരു അര്‍ധ സെഞ്ച്വറി പോലും സൂര്യയ്ക്ക് നേടാന്‍ സാധിച്ചിരുന്നില്ല. മോശം പ്രകടനത്തെ തുടര്‍ന്ന് സൂര്യയ്ക്ക് ഏറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. എന്നിരുന്നാലും ന്യൂസിലാന്‍ഡിനെതിരെ സൂര്യ മിന്നും പ്രകടനം നടത്തുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. നിലവില്‍ ഇന്ത്യയ്ക്ക് വേണ്ടി ടി-20യില്‍93 ഇന്നിങ്‌സില്‍ നിന്ന് 2788 റണ്‍സാണ് താരം അടിച്ചെടുത്തത്.

ന്യൂസിലാന്‍ഡിനെതിരായ ഇന്ത്യന്‍ സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ആദ്യ മൂന്ന് ടി-20), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), റിങ്കു സിങ്, ജസ്പ്രീത് ബുംറ, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), രവി ബിഷ്ണോയ്

Content Highlight: Suryakumar Yadav Need 39 Runs To Achieve Great Record Against New Zealand

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more