| Friday, 31st October 2025, 3:20 pm

തിളക്കമില്ലാത്ത 'സ്‌കൈ'; രോഹിത്തിന് പിറകെ മോശം നേട്ടത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ രണ്ടാം ടി-20 മത്സരം മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുകയാണ്. നിലവില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 10 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 69 റണ്‍സാണ് നേടിയത്.

ശുഭ്മന്‍ ഗില്‍ (10 പന്തില്‍ 5), സഞ്ജു സാംസണ്‍ (4 പന്തില്‍ 2), സൂര്യ കുമാര്‍ യാദവ് (4 പന്തില്‍ 1), തിലക് വര്‍മ (2 പന്തില്‍ 0), അക്‌സര്‍ പട്ടേല്‍ (12 പന്തില്‍ 7) എന്നിവരെയാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്. ഇന്ത്യക്ക് പ്രഹരമേല്‍പ്പിച്ചത് ഓസീസിന്റെ ഹേസല്‍വുഡാണ്. മൂന്ന് വിക്കറ്റുകളാണ് താരം പവര്‍ പ്ലെയില്‍ തന്നെ സ്വന്തമാക്കിയത്. സഞ്ജുവിന്റെ വിക്കറ്റ് നഥാന്‍ എല്ലിസ് നേടിയപ്പോള്‍ അക്‌സര്‍ പട്ടേല്‍ റണ്‍ഔട്ടിലാണ് മടങ്ങിയത്.

അതേസമയം ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ കഴിഞ്ഞ മത്സരങ്ങളിലേത് പോലെ ആരാധകരെ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു നടത്തിയത്. ഹേസല്‍വുഡ്ഡിന്റെ പന്തില്‍ കീപ്പര്‍ ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.

ഇതോടെ ഒരു മോശം നേട്ടവും സ്‌കൈയെ തേടിയെത്തിയിരിക്കുകയാണ്. ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ ഒരു കലണ്ടര്‍ ഇയറിലെ ടി-20യില്‍ ഏറ്റവും കൂടുതല്‍ തവണ ഒറ്റസംഖ്യയില്‍ പുറത്താകുന്ന താരം എന്ന മോശം റെക്കോഡാണ് സൂര്യ ഏറ്റുവാങ്ങിയിരിക്കുന്നത്. രോഹിത് ശര്‍മയാണ് ഈ ലിസ്റ്റില്‍ ഒന്നാമതുള്ളത്. 2022ല്‍ എട്ട് തവണ രോഹിത് സിംഗിള്‍ ഡിജിറ്റിന് പുറത്തായത്.

ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ ഒരു കലണ്ടര്‍ ഇയറിലെ ടി-20യില്‍ ഏറ്റവും കൂടുതല്‍ തവണ ഒറ്റസംഖ്യയില്‍ പുറത്താകുന്ന ക്യാപ്റ്റന്‍, എണ്ണം, വര്‍ഷം

രോഹിത് ശര്‍മ – 8 – 2022

സൂര്യകുമാര്‍ യാദവ് – 7* – 2025

കോഹിത് ശര്‍മ – 5 – 2024

വിരാട് കോഹ്‌ലി – 4 – 2018

ഇന്ത്യ പ്ലെയിങ് ഇലവന്‍

അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, അക്സര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ.

ഓസ്ട്രേലിയ പ്ലെയിങ് ഇലവന്‍

മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, മിച്ചല്‍ ഓവന്‍, മാര്‍കസ് സ്റ്റോയ്നിസ്, മാറ്റ് ഷോര്‍ട്ട്, സേവ്യര്‍ ബാര്‍ട്ലെറ്റ്, നഥാന്‍ എല്ലിസ്, മാത്യു കുന്‍മാന്‍, ജോഷ് ഹെയ്സല്‍വുഡ്.

Content Highlight: Suryakumar Yadav In Unwanted Record Achievement In T-20i

We use cookies to give you the best possible experience. Learn more