ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള നാലാം ടി-20 മത്സരം നടക്കുകയാണ്. കരാരയിലെ ഹെറിറ്റേജ് ബാങ്ക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. മത്സരത്തില്‍ ടോസ് നേടിയ ഓസീസ് ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചിരിക്കുകയാണ്. നിലവില്‍ മത്സരത്തില്‍ 17 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സാണ് ഇന്ത്യ നേടിയത്.
അഭിഷേക് ശര്‍മയേയാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. ടീം 56 റണ്‍സ് നേടി നില്‍ക്കവെയാണ് അഭിഷേക് പുറത്തായത്. 21 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 28 റണ്‍സാണ് താരം നേടിയത്. ശേഷം ഇറങ്ങിയ ശിവം ദുബെ 18 പന്തില്‍ 22നും മടങ്ങി. വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ 39 പന്തില്‍ നാല് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 46 റണ്‍സിനാണ് കൂടാരം കയറിയത്.
ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 10 പന്തില്‍ നിന്ന് രണ്ട് സിക്‌സര്‍ ഉള്‍പ്പെടെ 20 റണ്‍സ് നേടിയാണ് പുറത്തായത്. 200 സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡും ഇന്ത്യ സൂര്യ നേടിയിരിക്കുകയാണ്. അന്താരാഷ്ട്ര ടി-20യിലെ ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ തവണ 200+ സട്രൈക്ക് റേറ്റുള്ള താരമാകാനാണ് സൂര്യക്ക് സാധിച്ചത്.