ബാറ്റെടുത്ത് നാണംകെട്ടെങ്കിലും ഓള്‍ഔട്ടാക്കി റെക്കോഡിട്ടിട്ടുണ്ട്; SKY Is The Limit
Sports News
ബാറ്റെടുത്ത് നാണംകെട്ടെങ്കിലും ഓള്‍ഔട്ടാക്കി റെക്കോഡിട്ടിട്ടുണ്ട്; SKY Is The Limit
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 10th December 2025, 9:57 pm

സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ടി-20 പരമ്പര വിജയത്തോടെ തുടങ്ങി ഇന്ത്യ കരുത്ത് കാട്ടിയിരിക്കുകയാണ്. കട്ടക്കിലെ ബരാബതി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 101 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ആതിഥേയര്‍ സ്വന്തമാക്കിയത്.

ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും ടോപ്പ് ഓര്‍ഡറും നിരാശപ്പെടുത്തിയ മത്സരത്തില്‍ ഹര്‍ദിക് പാണ്ഡ്യയുടെ കരുത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 176 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പ്രോട്ടിയാസ് 74ന് പുറത്തായി.

View this post on Instagram

A post shared by ICC (@icc)

ബാറ്റിങ്ങില്‍ അമ്പേ പരാജയപ്പെട്ടെങ്കിലും ക്യപ്റ്റന്‍സി റെക്കോഡുകളില്‍ സൂര്യ തിളങ്ങിയിരുന്നു. എതിരാളികളെ 12.3 ഓവറില്‍ ഓള്‍ ഔട്ടാക്കി ഒരു മികച്ച നേട്ടത്തില്‍ സൂര്യ ഒന്നാമതെത്തിയിരിക്കുകയാണ്.

അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം തവണ എതിരാളികളെ ഓള്‍ ഔട്ടാക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റനെന്ന നേട്ടമാണ് സൂര്യ സ്വന്തമാക്കിയത്. ഇത് 13ാം തവണയാണ് സൂര്യയുടെ ഇന്ത്യ എതിരാളികളുടെ പത്ത് ബാറ്റര്‍മാരെയും കൂടാരത്തിലേക്ക് പറഞ്ഞയക്കുന്നത്.

സൂര്യകുമാര്‍ യാദവ്. Photo: BCCI/X.com

രോഹിത് ശര്‍മയും എം.എസ്. ധോണിയും 13 തവണ എതിര്‍ ടീമിനെ പുറത്താക്കിയിട്ടുണ്ടെങ്കിലും ഇവരെക്കാള്‍ കുറവ് മത്സരത്തില്‍ ഇന്ത്യയെ നയിച്ചാണ് സൂര്യ ഈ നേട്ടത്തിലെത്തിയത്.

ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം തവണ എതിരാളികളെ ഓള്‍ഔട്ടാക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍

(താരം – ഇന്നിങ്‌സ് – എത്ര തവണ എന്നീ ക്രമത്തില്‍)

സൂര്യകുമാര്‍ യാദവ് – 35 – 13

രോഹിത് ശര്‍മ – 62 – 13

എം.എസ്. ധോണി – 72 – 13

ഇതിനൊപ്പം തന്നെ മറ്റൊരു നേട്ടത്തില്‍ സ്വന്തം റെക്കോഡ് തകര്‍ക്കുകയും ചെയ്തു. അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം തവണ നൂറലധികം റണ്‍സിന് വിജയിക്കുന്ന ക്യാപ്റ്റനെന്ന സ്വന്തം റെക്കോഡാണ് സൂര്യ കട്ടക്കില്‍ തിരുത്തിയെഴുതിയത്.

സൂര്യകുമാര്‍ യാദവ്. Photo: BCCI/X.com

ഏറ്റവുമധികം തവണ 100+ റണ്‍സിന് ടി-20ഐ മത്സരം വിജയിച്ച ക്യാപ്റ്റന്‍

(താരം – ടീം – എത്ര തവണ എന്നീ ക്രമത്തില്‍)

സൂര്യകുമാര്‍ യാദവ് – ഇന്ത്യ – 5

ആരോണ്‍ ഫിഞ്ച് – ഓസ്‌ട്രേലിയ – 3

മുഹമ്മദ് നബി – അഫ്ഗാനിസ്ഥാന്‍ – 2

റോവ്മന്‍ പവല്‍ – വെസ്റ്റ് ഇന്‍ഡീസ് – 2

അതേസമയം, ആദ്യ മത്സരം വിജയിച്ച ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ന് മുമ്പിലാണ്. നാളെയാണ് പരമ്പരയിലെ രണ്ടാം മത്സരം. പഞ്ചാബ്, മൊഹാലിയിലെ മഹാരാജ യാദവീന്ദ്ര സിങ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി.

 

Content Highlight: Suryakumar Yadav holds the record for most all-out bowling by an Indian captain