'സ്കൈയുടെ ആ ഷോട്ട് വിചിത്രം': വിമർശിച്ച് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ
Cricket
 'സ്കൈയുടെ ആ ഷോട്ട് വിചിത്രം': വിമർശിച്ച് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 16th September 2023, 5:12 pm

ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ ഇന്ത്യ ബംഗ്ലാദേശ് മത്സരത്തിൽ ഇന്ത്യൻ ബാറ്റർ സൂര്യകുമാർ യാദവിന്റെ ബാറ്റിങ്ങിനെ വിമർശിച്ച് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ദീപ് ദാസ് ഗുപ്ത.

സൂര്യകുമാറിന്റെ പ്രകടനം തനിക്ക് വളരെ വിചിത്രമായാണ് തോന്നുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.

‘എനിക്ക് ഇത് വളരെ വിചിത്രമായിരുന്നു, കാരണം അവൻ കളിക്കാൻ ആഗ്രഹിച്ച ഒരേയൊരു ഷോട്ട് ഒരു സ്വീപ്പ് ആയിരുന്നു. സ്പിന്നർമാർക്കെതിരെ അദ്ദേഹം വളരെ മികച്ച രീതിയിൽ കളിക്കുന്നത് ഞങ്ങൾ കണ്ടിട്ടുണ്ട്. അവൻ ബോൾ ഹിറ്റ് ചെയ്യാൻ മാത്രമാണ് ആഗ്രഹിച്ചത്. പക്ഷെ ബുദ്ധിമുട്ടുകയാണെന്ന് എനിക്ക് മനസ്സിലായി’ ദീപ് ദാസ് ഗുപ്ത സ്റ്റാർസ്പോർട്സിനോട് പറഞ്ഞു.

ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യ ആറ് റൺസിന് പരാജയപ്പെട്ടിരുന്നു. 265 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യൻ ടീം 259 റൺസിന് പുറത്താവുകയായിരുന്നു. മത്സരം തോറ്റെങ്കിലും ഇന്ത്യ നേരത്തെ തന്നെ ഏഷ്യാ കപ്പിന്റെ ഫൈനലിൽ പ്രവേശിച്ചു.

യുവതാരം ശുഭ്മൻ ഗിൽ സെഞ്ച്വറി നേടിയ മത്സരത്തിൽ മറ്റ് താരങ്ങൾക്കൊന്നും മികച്ച പ്രകടനം കാഴ്ച വെക്കാൻ സാധിച്ചില്ല.

34 പന്തിൽ 26 റൺസാണ് സൂര്യകുമാർ യാദവ് നേടിയത്.

സെപ്റ്റംബർ 17ന് കൊളംബോയിലെ ആർ. പ്രേമദാസ് സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും.

Content Highlight: The former Indian wicket keeper talks about Bangladeshi Surya kumar yadav poor batting performances.