| Tuesday, 17th January 2017, 9:41 am

മുണ്ടുടുത്ത മോദിയല്ല മുണ്ടുടുത്ത മമതയാണ് പിണറായി: കെ സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കലോത്സവ വേദിയില്‍ ബി.ജെ.പിയുടെ അസഹിഷ്ണുത വിളമ്പുന്ന പിണറായി നിലവാരമില്ലാത്ത രാഷ്ട്രീയമാണ് കളിക്കുന്നതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.


കോഴിക്കോട്: മുണ്ടുടുത്ത മോദിയല്ല മുണ്ടുടുത്ത മമതയാണ് പിണറായി വിജയനെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍.  സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയില്‍ ബി.ജെ.പിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശങ്ങളോടുള്ള മറുപടിയായണ് സുരേന്ദ്രന്റെ പ്രതികരണം.


Also read ‘ദേശീയപാത വേണമെന്നില്ല’: ബാറുകള്‍ പൂട്ടാതിരിക്കാന്‍ തന്ത്രവുമായി മഹാരാഷ്ട്രയിലെ ഗ്രാമീണര്‍


കലോത്സവ വേദിയില്‍ ബി.ജെ.പിയുടെ അസഹിഷ്ണുത വിളമ്പുന്ന പിണറായി നിലവാരമില്ലാത്ത രാഷ്ട്രീയമാണ് കളിക്കുന്നതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. ഫേസ്ബുക്കിലൂടെയായിരുന്നു സുരേന്ദ്രന്റെ വിമര്‍ശനങ്ങള്‍. തസ്ലീമ നസ്‌റീന്റെ കാര്യത്തിലും സക്കറിയയുടെയും ടി.പി ശ്രീനിവാസന്റെയും കാര്യത്തിലും സി.പി.ഐ.എമ്മിന്റെ അസഹിഷ്ണുത നാം കണ്ടെതാണെന്നും സുരേന്ദ്രന്‍ പറയുന്നുണ്ട്.

സ്വന്തം അസഹിഷ്ണുതയിലൂടെ നാടിനെ പുറകോട്ടടിപ്പിക്കുന്ന വികസനവിരോധിയാണ് പിണറായിയെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തുന്നു.

സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്.

കലോല്‍സവ വേദിയില്‍ ബി. ജെ. പിയുടെ അസഹിഷ്ണുത വിളമ്പുന്ന പിണറായി തനി നിലവാരമില്ലാത്ത രാഷ്ട്രീയമാണ് കളിക്കുന്നത്. തസ്‌ളീമാ നസ്‌റീമിന്രെ കാര്യത്തിലും സക്കറിയയുടെ കാര്യത്തിലും ടി. പി. ശ്രീനിവാസന്രെ കാര്യത്തിലും സ്വന്തം പാര്‍ട്ടിയുടെ സഹിഷ്ണുത നാം കണ്ടതാണല്ലോ. പിന്നെ ഇന്ത്യാടുഡേയുടെ കോണ്‍ക്‌ളവില്‍നിന്ന് പ്രൈമറിസ്‌കൂള്‍ കുട്ടികളെപ്പോലെ കൊതിക്കെറുവ് കാണിച്ച് ഇറങ്ങിപ്പോയ ആളാണ് ഇദ്ദേഹം. കേരളത്തിന്രെ വികസനമായിരുന്നല്ലോ അവിടുത്തെ അജണ്ട. സത്യത്തില്‍ മുണ്ടുടുത്ത മോദിയല്ല മുണ്ടുടുത്ത മമതയാണ് പിണറായി. സ്വന്തം അസഹിഷ്ണുതയിലൂടെ നാടിനെ പുറകോട്ടടിപ്പിക്കുന്ന വികസനവിരോധി.

We use cookies to give you the best possible experience. Learn more