| Thursday, 27th March 2025, 11:07 am

'ആറ് വര്‍ഷത്തിലൊരിക്കല്‍ വരുന്ന ദേശീയ ഉത്സവം' എമ്പുരാന്‍ കണ്ട് സുരാജ് വെഞ്ഞാറമൂട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമ പ്രേമികള്‍ ഒന്നടങ്കം കാത്തു നിന്ന എമ്പുരാന്‍ ഒടുവില്‍ തീയേറ്ററുകളില്‍ റിലീസായിരിക്കുകയാണ്.
ചിത്രത്തിന്റെ ഫസ്റ്റ് ഷോ കഴിഞ്ഞപ്പോള്‍ എല്ലാവരും വളരെ ആവേശത്തിലാണ്. സോഷ്യല്‍ മീഡിയ എവിടെ നോക്കിയാലും എമ്പുരാന്‍ ആണ് ചര്‍ച്ച. ആദ്യ ഷോ കഴിഞ്ഞപ്പോള്‍ തന്നെ സിനിമക്ക് പോസിറ്റീവ് റിവ്യൂകളാണ് വരുന്നത്.

ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സജനചന്ദ്രന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. ഇപ്പോള്‍ സിനിമയുടെ ആദ്യ ഷോ കണ്ട് വന്ന ആവേശത്തിലാണ് സുരാജ്.

എമ്പുരാന്‍ നിങ്ങളെല്ലാവരും പോയി കാണണമെന്നും ഈ സിനിമയെ ഒരു ദേശീയ ഉത്സവമായി പ്രഖ്യാപിച്ച് കഴിഞ്ഞു എന്നും സുരാജ് പറയുന്നു. സിനിമ ശരിക്കും തീയേറ്ററുകളില്‍ ഒരു ഉത്സവമാണെന്നും എല്ലാ ആറ് വര്‍ഷങ്ങള്‍ കൂടുമ്പോഴും ഇത് പോലൊരു ഉത്സവം വന്നുകൊണ്ടിരിക്കും എന്നും സുരാജ് വെഞ്ഞാറമൂട് പറയുന്നു. പൃഥ്വിരാജ് ഒരു അസാധ്യ സംവിധായകനാണെന്നും ഇനിയും ഇത്തരത്തിലുളള മലയാള സിനിമകള്‍ ഉണ്ടാകട്ടെയെന്നും അതിനൊരു തുടക്കമാകട്ടെ എമ്പുരാനെന്നും സുരാജ് പറയുന്നു.

‘സിനിമ എല്ലാവരും പോയി കണ്ടോളൂ. ഈ സിനിമ ദേശീയ ഉത്സവമായി പ്രഖ്യാപിച്ചു കഴിഞ്ഞു. എല്ലാ ആറ് വര്‍ഷത്തിലൊരിക്കലും ഈ ഉത്സവം ഇങ്ങനെ വന്നോണ്ട് ഇരിക്കും. സിനിമ വന്‍പൊളിയാണ്. ഇത് ശരിക്കും ഉത്സവം ആണ്. ഇത്തരത്തില്‍ ഉള്ള വലിയ പാന്‍ ഇന്ത്യന്‍ ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഇനിയുമുണ്ടാകട്ടെ. അതിന്റെ ഒരു തുടക്കമാകട്ടെ ഈ സിനിമ. പൃഥ്വി ഒരു ഡയറക്ടര്‍ മാത്രമല്ല. ഒരു പ്രത്യേക തരം റോബോട്ട് സെറ്റിങ്‌സാണ്,’ സുരാജ് പറയുന്നു.

പൃഥിരാജ് മുരളി ഗോപി കൂട്ട്‌ക്കെട്ടില്‍ പിറന്ന ലൂസിഫര്‍റിന്റെ തുടര്‍ കഥയാണ് എമ്പുരാന്‍. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റായ ബുക്ക് മൈ ഷോയില്‍ ആദ്യ ദിവസത്തില്‍ ഏറ്റവും അധികം ബുക്ക് ചെയ്യപ്പെടുന്ന ഇന്ത്യന്‍ ചിത്രം കൂടിയായിരുന്നു എമ്പുരാന്‍.

Content Highlight: Suraj venjaramood about empuran movie

We use cookies to give you the best possible experience. Learn more