മരണാനന്തര ചടങ്ങുകളുടെ സ്വകാര്യത മാനിക്കാതെ മാധ്യമങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നതിനെതിരെ വിമര്‍ശനവുമായി സുപ്രിയ മേനോന്‍. ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയിലൂടെ കുറിപ്പ് പങ്കുവെച്ചായിരുന്നു സുപ്രിയയുടെ പ്രതികരണം. ദുഖം വ്യക്തിപരമായ ഒരു വികാരമാണെന്നും പ്രിയപ്പെട്ട ഒരാള്‍ നഷ്ടപ്പെട്ട കുടംബത്തിന്റെ സ്വകാര്യത മാനിക്കണമെന്നും സുപ്രിയ പോസ്റ്റില്‍ കുറിച്ചു.
മലയാള സിനിമയുടെ പ്രിയ നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്‍ ഇന്നലെയാണ് നമ്മോട് വിടപറഞ്ഞത്. ഇതിനോട് അനുബന്ധിച്ചാണ് സുപ്രിയ സമൂഹമാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവെച്ചത്.
‘ദുഖം വളരെ വ്യക്തിപരമായ ഒരു വികാരമാണ്. ദുഖിതരായ ഒരു കുടുംബത്തിന് തങ്ങളുടെ പ്രിയപ്പെട്ടവരെ ഓര്‍ത്ത് വിലപിക്കാന്‍ ഇടമില്ലാത്തത് കാണുന്നത് വളരെ ദാരുണമാണ്. എല്ലായിടത്തും നിരവധി ക്യാമറകളും മൊബൈല്‍ ഫോണുകളും. മൂലകളില്‍ സെല്‍ഫി എടുക്കുന്നവര്‍, നടന്മാരെ ചൂണ്ടിക്കാണിക്കുന്ന ആളുകള്‍. മരിച്ചുപോയവര്‍ക്കും അവര്‍ ബാക്കി വെച്ചു പോയവര്‍ക്കും കുറച്ചുകൂടി മര്യാദ നമ്മള്‍ നല്‍കേണ്ടതല്ലേ.
ജീവിതത്തിലെ ഓരോ നിമിഷവും ഒരു കാഴ്ചയായി മാറിയിരിക്കുന്നു… ഈ ദുരന്തത്തിനിടയിലുള്ള കുടുംബത്തിന്റെ വേദന സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. നമ്മള്‍ സ്വയം ചിന്തിക്കുകയും ശരിയായ പാത പിന്തുടരുകയും ചെയ്യേണ്ടതല്ലേ? എത്രത്തോളം കവറേജ് അമിതമാണ്? എല്ലാവര്‍ക്കും കാണാന്‍ കഴിയുന്ന തരത്തില്‍ അന്ത്യകര്‍മങ്ങള്‍ പ്രചരിപ്പിക്കുന്ന വിധത്തില്‍ നാം ചുറ്റും തടിച്ചുകൂടുകയാണോ ചെയ്യേണ്ടത്,’ സുപ്രിയയുടെ വാക്കുകള്‍.
Content Highlight: Supriya Menon criticized the media for covering the funeral ceremonies on camera without respecting their privacy