| Wednesday, 5th August 2026, 3:30 pm

ഉദയസൂര്യന്‍മാര്‍ തിരുത്തിയത് ടൂര്‍ണമെന്റിന്റെ ചരിത്രം; ലണ്ടനെയും ഫൊനിക്‌സിനെയും ഒരുമിച്ച് വെട്ടി!

ശ്രീരാഗ് പാറക്കല്‍

ദി ഹണ്ട്രഡില്‍ ലണ്ടന്‍ സ്പിരിറ്റ്‌സിനെതിരെ തകര്‍പ്പന്‍ വിജയമാണ് സണ്‍റൈസേഴ്‌സ് ലീഡ്‌സ് സ്വന്തമാക്കിയത്. പന്തില്‍ ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് 100 പന്തില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറാണ് ലീഡ്‌സിനെതിരെ അടിച്ചെടുത്തത്. ടൂര്‍ണമെന്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടോട്ടലാണിത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലണ്ടന്‍ നിശ്ചിത പന്തില്‍ ആറ് വിക്കറ്റില്‍ 204 റണ്‍സാണ് നേടിയത്.

റയാന്‍ റിക്കല്‍ട്ടണ്‍, മിച്ചല്‍ മാര്‍ഷ്, ഹാരി ബ്രൂക്ക് എന്നിവരുടെ വെടിക്കെട്ട് ഇന്നിങ്‌സിന്റെ കരുത്തിലാണ് ലീഡ്സ് മികച്ച ടോട്ടല്‍ സ്വന്തമാക്കിയത്. 42 പന്തില്‍ പുറത്താവാതെ 94 റണ്‍സാണ് റിക്കല്‍ട്ടണ്‍ അടിച്ചെടുത്തത്. ആറ് ഫോറുകളും എട്ട് കൂറ്റന്‍ സിക്സുകളും അടങ്ങുന്നതാണ് സൗത്ത് ആഫ്രിക്കന്‍ വിക്കറ്റ് കീപ്പറുടെ ഇന്നിങ്‌സ്.

മിച്ചല്‍ മാര്‍ഷ് 37 പന്തില്‍ നിന്നും ആറ് ഫോറുകളും ഏഴ് സിക്‌സുകളും അടക്കം 76 റണ്‍സും സ്വന്തമാക്കി. ഹാരി ബ്രൂക്ക് 18 പന്തില്‍ അഞ്ച് ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടെ 55 റണ്‍സും നേടി തിളങ്ങിയപ്പോള്‍ ലീഡ് ചരിത്ര ടോട്ടലിലേക്ക് കുതിക്കുകയായിരുന്നു.

കളത്തിലിറങ്ങിയ സണ്‍റൈസേഴ്‌സ് താരങ്ങളെല്ലാം വെടിക്കെട്ട് പ്രകടനങ്ങള്‍ കാഴ്ചവെച്ചതോടെ മറ്റൊരു തകര്‍പ്പന്‍ റെക്കോഡും സണ്‍റൈസേഴ്‌സ് ലീഡ്‌സ് സ്വന്തമാക്കിയിരിക്കുകയാണ്. ഹണ്ട്രഡില്‍ ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന ടീമാകാനാണ് ലീഡ്‌സിന് സാധിച്ചത്. 21 സിക്‌സറുകളാണ് ലീഡ്‌സിന്റെ വെടിക്കെട്ട് വീരന്‍മാര്‍ അടിച്ചുപറത്തിയത്.

എം.ഐ ലണ്ടനും ബിര്‍മിങ്ഹാം ഫൊനിക്‌സും നേടിയ 17 സിക്‌സര്‍ മറികടന്നാണ് ലീഡ്‌സ് റെക്കോഡിന്റെ അമരത്തേക്ക് കുതിച്ചുയര്‍ന്നത്.

ഹണ്ട്രഡിലെ ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന ടീം

സണ്‍റൈസേഴ്‌സ് ലീഡ്‌സ് – 21

എം.ഐ ലണ്ടന്‍ – 17

ബിര്‍മിങ്ഹാം ഫൊനിക്‌സ് – 17

മാഞ്ചസ്റ്റര്‍ സൂപ്പര്‍ ജെയ്ന്റ്‌സ് – 16

സണ്‍റൈസേഴ്‌സ് ലീഡ്‌സ് – 15

ലണ്ടന്‍ സ്പിരിറ്റിന് വേണ്ടി പൊരുതിയത് ഡേവിഡ് വില്ലിയാണ്. 46 പന്തില്‍ പുറത്താവാതെ 83 റണ്‍സാണ് വില്ലി സ്വന്തമാക്കിയത്. 10 ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം. ഡെവാള്‍ഡ് ബ്രെവിസ് 38 റണ്‍സും ക്യാപ്റ്റന്‍ ലിയാം ലിവിങ്സ്റ്റണ്‍ 34 റണ്‍സും നേടി മികച്ചുനിന്നെങ്കിലും 37 റണ്‍സകലെ പരാജയപ്പെടുകയായിരുന്നു.

Content Highlight: Sunrisers Leeds In Great Record Achievement In The Hundred Tournament

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more