| Thursday, 26th March 2026, 10:44 pm

ലോകകപ്പില്‍ ഇന്ത്യ സ്വന്തമാക്കിയത് നേടാന്‍ സണ്‍റൈസേഴ്‌സ്; ഒന്നാമതെത്താന്‍ വേണ്ടത്...

ആദര്‍ശ് എം.കെ.

ഐ.പി.എല്‍ 2026ന് കൊടിയേറാന്‍ മണിക്കൂറുകളുടെ മാത്രം കാത്തിരിപ്പ്. മാര്‍ഡച്ച് 28ന് നടക്കുന്ന ഓപ്പണിങ് മാച്ചില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. ആര്‍.സി.ബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയമാണ് വേദി.

വെടിക്കെട്ട് വീരന്‍മാര്‍ അണിനിരക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ഈ സീസണില്‍ കിരീടം നേടാന്‍ സാധ്യത കല്‍പിക്കുന്ന ടീമുകളില്‍ ഒന്ന്. ഇഷാന്‍ കിഷനും ട്രാവിസ് ഹെഡും അടക്കമുള്ള വമ്പനടി വീരന്‍ പടുത്തുയര്‍ത്തുന്ന മികച്ച സ്‌കോറുകള്‍ ഡിഫന്‍ഡ് ചെയ്യാന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചാല്‍ രണ്ടാം കിരീടം ഹൈദരാബാദിലെത്തിക്കാന്‍ ഉദയസൂര്യന്‍മാര്‍ക്ക് സാധിക്കും.

ഈ സീസണില്‍ ഒരു റെക്കോഡ് സ്വന്തമാക്കാന്‍ സണ്‍റൈസേഴ്‌സിന് അവസരമൊരുങ്ങും. ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം തവണ 250+ ടോട്ടല്‍ സ്വന്തമാക്കുന്ന ടീം എന്ന നേട്ടത്തിലെത്താനാണ് സണ്‍റൈസേഴ്‌സിന് സാധിക്കുക. ഈ റെക്കോഡില്‍ ഇന്ത്യയാണ് ഒന്നാമതുള്ളത്.

ഏഴ് തവണയാണ് ഇന്ത്യ ടി-20 ഫോര്‍മാറ്റില്‍ 250+ റണ്‍സ് സ്വന്തമാക്കിയത്. 2026 ടി-20 ലോകകപ്പില്‍ സെമി ഫൈനലിലും ഫൈനലിലുമടക്കം മൂന്ന് തവണയാണ് ഇന്ത്യ 250+ ടോട്ടല്‍ മറികടന്നത്. അഞ്ച് തവണ സണ്‍റൈസേഴ്‌സ് 250+ റണ്‍സ് നേടി.

ടി-20യില്‍ ഇന്ത്യ 250+ മാര്‍ക് പിന്നിട്ട മത്സരങ്ങള്‍

(സ്‌കോര്‍ – എതിരാളികള്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)

297/6 ബംഗ്ലാദേശ് – ഹൈദരാബാദ് – 2024

283/1 സൗത്ത് ആഫ്രിക്ക – ജോഹനാസ്‌ബെര്‍ഗ് – 2024

271/5 ന്യൂസിലാന്‍ഡ് – തിരുവനന്തപുരം – 2026

260/5 ശ്രീലങ്ക – ഇന്‍ഡോര്‍ – 2017

256/4 സിംബാബ്‌വേ – ചെന്നൈ – 2026

255/5 ന്യൂസിലാന്‍ഡ് – അഹമ്മദാബാദ് – 2026

253/7 ഇംഗ്ലണ്ട് – വാംഖഡെ – 2026

(ഏറ്റവും ഉയര്‍ന്ന സ്‌കോറിന്റെ ക്രമത്തില്‍)

ഈ ഏഴ് മത്സരത്തിലും ഇന്ത്യ തന്നെയാണ് വിജയം സ്വന്തമാക്കിയതും.

ഐ.പി.എല്ലിന്റെ 2024, 2025 സീസണുകളിലാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് തങ്ങളുടെ അഞ്ച് 250+ സ്‌കോറുകളും അടിച്ചെടുത്തത്.

2024 മാര്‍ച്ച് 27ന് സ്വന്തം തട്ടകത്തില്‍ മുംബൈ ഇന്ത്യന്‍സിനെ അടിച്ചൊതുക്കി തങ്ങളുടെ ചരിത്രത്തിലെ ആദ്യ 250+ സ്‌കോര്‍ സ്വന്തമാക്കിയ സണ്‍റൈസേഴ്സ്, ശേഷം ആ സീസണില്‍ രണ്ട് തവണയും അടുത്ത സീസണില്‍ രണ്ട് തവണും 250 മാര്‍ക് പിന്നിട്ടു.

ടി-20യില്‍ സണ്‍റൈസേഴ്‌സ് 250+ മാര്‍ക് പിന്നിട്ട മത്സരങ്ങള്‍

(സ്‌കോര്‍ – എതിരാളികള്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)

287/3 റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – ബെംഗളൂരു – 2024

286/6 രാജസ്ഥാന്‍ റോയല്‍സ് – ഹൈദരാബാദ് -2025

278/3 കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് – ദല്‍ഹി – 2025

277/3 മുംബൈ ഇന്ത്യന്‍സ് – ഹൈദരാബാദ് – 2024

266/7 ദല്‍ഹി ക്യാപ്പിറ്റല്‍സ് – ദല്‍ഹി – 2024

(ഏറ്റവും ഉയര്‍ന്ന സ്‌കോറിന്റെ ക്രമത്തില്‍)

ഈ സീസണില്‍ രണ്ട് തവണ കൂടി 250 റണ്‍സ് നേടിയാല്‍ ഈ റെക്കോഡില്‍ ഇന്ത്യയ്‌ക്കൊപ്പമെത്താന്‍ സണ്‍റൈസേഴ്‌സിന് സാധിക്കും.

Content Highlight: Sunrisers Hyderabad to surpass India in the list of teams with most 250+ runs

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more