| Thursday, 29th March 2018, 1:07 pm

വാര്‍ണര്‍ക്ക് പകരം കുശാല്‍ പെരേരയെ തേടി സണ്‍റൈസേഴ്‌സ് ഹൈദരബാദ്

സ്പോര്‍ട്സ് ഡെസ്‌ക്

ഹൈദരാബാദ്: ഡേവിഡ് വാര്‍ണര്‍ക്ക് പകരം ഹൈദരബാദ് ടീമിലേക്ക് കുശാല്‍ പെരേരയെ സണ്‍റൈസേഴ്‌സ് അധികൃതര്‍ സമീപിച്ചതായി റിപ്പോര്‍ട്ടുകള്‍. ശ്രീലങ്കന്‍ മാധ്യമപ്രവര്‍ത്തകനായ അസ്സാം അമീനെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ട്വിറ്റര്‍ വഴിയാണ് കുശാലിനെ സണ്‍റൈസേഴ്‌സ് സമീപിച്ചതെന്നും കരാറിലേര്‍പ്പെടുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്നും അസ്സം പറയുന്നു.

കുശാലിനെ ക്ലബ്ബ് സമീപിക്കുന്നതായി സണ്‍റൈസേഴ്‌സ് പ്രതിനിധി “ക്രിക്കറ്റ് ഏജി”നോട് പറഞ്ഞു. വാര്‍ണറെ പോലെ തന്നെ വെടിക്കെട്ട് ബാറ്റ്‌സ്മാനാണ് കുശാലെന്ന് അനലിസ്റ്റുകള്‍ നിര്‍ദേശിച്ചത് പ്രകാരമാണ് താരത്തെ സമീപിക്കുന്നതെന്നും സണ്‍റൈസേഴ്‌സ് പ്രതിനിധി പറയുന്നു.


Read more:  ജൊഹന്നാസ്ബര്‍ഗ് വിമാനത്താവളത്തില്‍ സ്റ്റീവ് സമിത്തിന് കൂക്കുവിളി


ക്രിക്കറ്റ് ഓസ്‌ട്രേലിയ വിലക്കിയ താരങ്ങളെ ഐ.എപി.എല്ലില്‍ നിന്നും പുറത്താക്കിയതായി ഐ.പി.എല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈദരബാദ് ടീം പുതിയ താരത്തെ തേടുന്നത്. അതേ സമയം രാജസ്ഥാന്‍ സ്മിത്തിന് പകരക്കാരനെ കണ്ടെത്തിയിട്ടില്ല.

സ്മിത്തിനെയും വാര്‍ണറേയും ഒരു വര്‍ഷത്തേക്കാണ് ഓസീസ് ക്രിക്കറ്റ് ബോര്‍ഡ് വിലക്കിയത്.

Latest Stories

We use cookies to give you the best possible experience. Learn more