ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്സിനെ വീഴ്ത്തി സണ്‍റൈസേഴ്സ് ഹൈദരാബാദ് വിജയവഴിയില്‍ തിരിച്ചെത്തിയിരുന്നു. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ 33 റണ്‍സിനായിരുന്നു ഓറഞ്ച് ആര്‍മി വീഴ്ത്തിയത്.
ഹൈദരാബാദ് ഉയര്‍ത്തിയ 236 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് നിരയില്‍ കൂപ്പര്‍ കനോലി സെഞ്ച്വറി നേടിയെങ്കിലും ടീമിന് 202 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്. ഇതോടെ ഹൈദരാബാദ് പോയിന്റ് ടേബിളില്‍ ഒന്നാമതെത്തി. പഞ്ചാബ് തുടര്‍ച്ചയായ മൂന്നാം തോല്‍വിയോടെ രണ്ടാം സ്ഥാനത്തേക്ക് വീഴുകയും ചെയ്തു.
പഞ്ചാബിനെതിരെ വീണ്ടും 200+ റണ്‍സ് സ്‌കോര്‍ ചെയ്തതോടെ ഒരു ചരിത്രനേട്ടവും ഓറഞ്ച് ആര്‍മി സ്വന്തമാക്കി. ടി-20യില്‍ ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ തവണ 200+ റണ്‍സ് സ്‌കോര്‍ ചെയ്ത ടീമുകളുടെ പട്ടികയിലാണ് ഹൈദരാബാദ് ഇടം നേടിയത്. ഇത് എട്ടാം തവണയാണ് ഹൈദരാബാദ് പഞ്ചാബിനെതിരെ 200 റണ്‍സ് നേടുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമും ഈ പട്ടികയിലുണ്ട്. ടി-20യില്‍ രണ്ട് ടീമുകള്‍ക്കെതിരെയാണ് ഇന്ത്യ 200+ റണ്‍സ് നേടിയത്. ന്യൂസിലാന്‍ഡ്, സൗത്ത് ആഫ്രിക്ക എന്നീ ടീമുകള്‍ക്കെതിരെയാണ് ഇന്ത്യ എട്ട് തവണ 200+ റണ്‍സ് അടിച്ചെടുത്തത്.
ടി-20യില്‍ ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ തവണ 200+ റണ്‍സ് നേടിയ ടീം, എതിരാളി, 200+ സ്‌കോറുകളുടെ എണ്ണം
മെയ് 12ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് പാറ്റ് കമ്മിന്‍സിന്റെയും സംഘത്തിന്റെയും അടുത്ത മത്സരം. മറുഭാഗത്ത് മെയ് 11ന് പഞ്ചാബ് ദല്‍ഹി ക്യാപിറ്റല്‍സിനെയും നേരിടും.
Content Highlight: Sunrisers Hyderabad Create a Historical Achievement in T20