സണ്ണി ജോസഫിന്റെയടക്കം പിന്തുണ കെ.സിക്ക്; ഹൈക്കമാന്റ് വിവരങ്ങൾ പുറത്ത്
Kerala
സണ്ണി ജോസഫിന്റെയടക്കം പിന്തുണ കെ.സിക്ക്; ഹൈക്കമാന്റ് വിവരങ്ങൾ പുറത്ത്
മുഹമ്മദ് നബീല്‍
Friday, 8th May 2026, 11:56 am

തിരുവനന്തപുരം: കോൺഗ്രസിൽ മുഖ്യമന്ത്രി തർക്കം മൂർധന്യാവസ്ഥയിൽ എത്തിനിൽക്കുകയാണ്. കെ.സി വേണുഗോപാലിനും, വി.ഡി സതീശനും വേണ്ടിയാണിപ്പോൾ തർക്കം മുറുകിയിരിക്കുന്നത്.

ഇന്നലെ ഹൈക്കമാന്റ് എം.എൽ.എമാരുടെ പിന്തുണ ആർക്കെല്ലാമാണെന്ന് തേടിയിരുന്നു. ഇതിനെത്തുടർന് തർക്കം മുറുകുകയായിരുന്നു. എം.എൽ.എ മാരിൽ 47 പേരുടെ പിന്തുണ കെ.സി വേണുഗോപാലിന് ലഭിച്ചപ്പോൾ വെറും ആറുപേരുടെ പിന്തുണമാത്രമാണ് വി.ഡി സതീശന് ലഭിച്ചത്.

ഏതെല്ലാം എം.എൽ.എ മാർ ആരെയെല്ലാം പിന്തുണച്ചു എന്നതിൽ ഒരു വിവരവും പുറത്തുവന്നിരുന്നില്ല, എന്നാൽ ഇന്നലെ ഹൈക്കമാൻഡ് നിരീക്ഷകനായെത്തിയ വാസ്നികിന്റെ ചിത്രത്തിൽ നിന്നും ഇന്ത്യൻ എക്സ്പ്രസ്സ് വിവരങ്ങൾ പുറത്തുവിട്ടു.

ഇന്ത്യൻ എക്സ്പ്രസ്സ് പുറത്തുവിട്ട വിവരങ്ങളനുസരിച്ച് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന്റെയടക്കം പിന്തുണ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനാണ്.

കൂടാതെ രമേശ് ചെന്നിത്തലയുടെ വിശ്വസ്തനായ ഐ.സി ബാലകൃഷ്ണൻ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി ഗോപാലിനെയും രമേശ് ചെന്നിത്തല യെയും ഒരുപോലെ പരിഗണിക്കുന്നെന്നാണ് വിവരണങ്ങൾ സൂചിപ്പിക്കുന്നത്. സ്വന്തം പാളയത്തിൽ നിന്നടക്കം തിരിച്ചടിയേറ്റത് ചെന്നിത്തലക്ക് വലിയ നിരാശ സമ്മാനിക്കും.

ഇവർക്ക് പുറമെ സന്ദീപ് വാര്യർ, സജീവ് ജോസഫ്, ടി.ഒ മോഹൻ, ഉഷ വിജയൻ തുടങ്ങിയവർ വേണുഗോപാലിനെ പിന്തുണച്ചു. രമേശ് ചെന്നിത്തലയ്ക്ക് എട്ട് എം.എൽ.എമാരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്.

അതേസമയം ഇരുനേതാക്കളുടെയും അണികൾ തെരുവിലും സമൂഹ മാധ്യമങ്ങളിലും ഏറ്റുമുട്ടുന്നുണ്ട്.

Content Highlight: Sunny Joseph and others support KC; High Command information out

മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം