സരിതയുമായി ഇതിനെ കണക്ട് ചെയ്യേണ്ടതില്ല. മന്ത്രിമാര്‍ പെണ്‍വാണിഭ സംഘത്തെപ്പോലെ പെരുമാറുന്നു എന്നതാണ് ഇതിലെ വാര്‍ത്ത. സരിതയുമായി ഇതിനെ ബന്ധപ്പെടുത്തി കണക്കാക്കേണ്ടതില്ല. സരിത ഒരു ഇരമാത്രമാണ്.
മന്ത്രിമാര്‍ പെണ്‍വാണിഭ സംഘങ്ങളെപ്പോലെയാണ് സ്ത്രീകളോട് പെരുമാറുന്നതെന്ന സരിതാ നായരുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നിരിക്കുകയാണ്. മാധ്യമപ്രവര്‍ത്തകയായ സുനിത ദേവദാസിനോട് സരിത സംസാരിക്കുന്നതിന്റെ ഓഡിയോ അവര്‍ റിപ്പോര്‍ട്ടര്‍ ചാനലിനു നല്‍കുകയായിരുന്നു. ഈ ഓഡിയോയും അതിലെ പരാമര്‍ശങ്ങളും ഇതിനകം തന്നെ കേരള സമൂഹത്തില്‍ ചര്‍ച്ചയായിരിക്കുകയാണ്. സോളാര്‍ കേസ്, അല്ലെങ്കില്‍ സരിതയുടെ സാമ്പത്തിക തട്ടിപ്പ് എ്ന്ന വിഷയത്തിനപ്പുറം കേരളത്തിലെ ജനപ്രതിനിധികള്‍ അവരെ സമീപിക്കുന്ന സ്ത്രീകളോട് എങ്ങനെ പെരുമാറുന്നു എന്നതാണ് ഇവിടെ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമെന്നാണ് സുനിത പറയുന്നത്. സരിതയുടെ വെളിപ്പെടുത്തലുകളെയും അത് പുറത്തുവിടാനുണ്ടായ സാഹചര്യങ്ങളെയും കുറിച്ച് സുനിത സംസാരിക്കുന്നു…
റിപ്പോര്‍ട്ടര്‍ ടി വി പുറത്തുവിട്ട ഓഡിയോയിലെ സംഭാഷണങ്ങള്‍ സരിതയുമായി എപ്പോഴാണ് നടത്തിയതെന്ന് പറയാമോ?
2014 മാര്‍ച്ച് 11 ാം തീയതിയാണ് സരിതയുമായി ഞാന്‍ സംസാരിച്ചത്. സരിത ജയിലില്‍ നിന്നിറങ്ങി ഏതാനും ദിവസങ്ങള്‍ക്കകം. 2014 ഫെബ്രുവരി 21നാണ് സരിത ജയില്‍ മോചിതയായത്. അതിനകം സരിതയുടെ ഒരേയൊരു ഇന്റര്‍വ്യൂ മാത്രമേ പുറത്തു വന്നിട്ടുണ്ടായിരുന്നുള്ളു. സൂര്യ ടിവിയില്‍.
ഞാന്‍ സരിതയെ കാണാന്‍ ശ്രമിക്കാന്‍ തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായിരുന്നു. അതിനൊരു കാരണമുണ്ട്. സരിതയുടെ കൂടെ ജയിലില്‍ കഴിഞ്ഞിരുന്ന എനിക്കു പരിചയമുള്ള ഒരു സ്ത്രീ സരിതയുടെ ഒരു കുറിപ്പ് എനിക്കു വായിക്കാന്‍ തന്നിരുന്നു. തന്നെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നുവെന്നും സാധാരണ ഒരു സാമ്പത്തിക കുറ്റവാളിക്കു ലഭിക്കുന്ന പരിഗണന പോലും ലഭിക്കുന്നില്ലെന്നും മറ്റും അതില്‍ സരിത കുറിച്ചിരുന്നു.
അതു വായിച്ച് സരിതയോടുണ്ടായ പരിഗണനയാണ് അവരെ കാണാന്‍ ശ്രമിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. അതിനു പുറമെ കേരള രാഷ്ട്രീയത്തില്‍ എന്താണ് സംഭവിക്കുന്നതെന്നും എന്താണ് സരിത എഴുതിയതിന്റെ സത്യാവസ്ഥ എന്നും അറിയാനുള്ള ഒരു മാധ്യമപ്രവര്‍ത്തകയുടെ സ്വാഭാവികമായ താല്‍പര്യം.
രാത്രി നിരന്തരം വിളിച്ചു ശല്യം ചെയ്തു എന്നു പറഞ്ഞ മന്ത്രി അടൂര്‍ പ്രകാശാണ്. നിരന്തരം പിന്നാലെ നടക്കുകയും ഉപദ്രവിക്കുകയും ഫോണ്‍ വിളിക്കുകയും ചെയ്തുവെന്നും അതിനുവേണ്ടി അദ്ദേഹം ഒരു സിം തന്നെ എടുത്തു എന്നുമുള്ള പരാമര്‍ശങ്ങളെല്ലാം അടൂര്‍ പ്രകാശിനെക്കുറിച്ചുള്ളതാണ്.
തുടര്‍ന്ന് ഞാന്‍ മാവേലിക്കര പോയി അഡ്വക്കറ്റ് ഫെനിയെ കണ്ടു. കേസിന്റെ വിശദാംശങ്ങള്‍ ചോദിച്ചു. സരിത എഴുതിയ കുറിപ്പിന്റെ കാര്യം പറഞ്ഞു. കുറച്ചു ദിവസങ്ങള്‍ക്കകം സരിത പുറത്തിറങ്ങി.
സരിത എന്നെ കാണാന്‍ തയ്യാറായി. എന്റെ അമ്പലമുക്കിലുള്ള ഫ്‌ളാറ്റില്‍ വച്ചാണ് ഞങ്ങള്‍ സംസാരിച്ചത്. ഏകദേശം മൂന്നു മണിക്കൂറോളം ഞങ്ങള്‍ തമ്മില്‍ സംസാരിച്ചു. കേസിനെക്കുറിച്ച്, ആരൊക്കെ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നതിനെക്കുറിച്ച്, അബ്ദുള്ളകുട്ടിയുടെ കേസിനെകുറിച്ച് തുടങ്ങി സോളാര്‍ കേസുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങള്‍ സംസാരിച്ചു. സരിതയോടൊപ്പം ഫെനിയുടെ വക്കീല്‍ ഗുമസ്തനും ഡ്രൈവറുമുണ്ടായിരുന്നു.
എന്തുകൊണ്ടാണ് ഇക്കാര്യങ്ങള്‍ ഇതിനു മുമ്പ് പുറത്തുവിടാതിരുന്നത്?
ഞങ്ങള്‍ തമ്മില്‍ സംസാരിച്ചതിന്റെ ഓഡിയോ സിഡി ഞാന്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ എഡിറ്റര്‍ക്കു കൊടുത്തെങ്കിലും അവരത് പ്രസിദ്ധീകരിക്കുകയുണ്ടായില്ല. ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതിനാല്‍ ഞാന്‍ അത് മറ്റെവിടേയും പ്രസിദ്ധീകരിക്കാന്‍ ശ്രമിച്ചുമില്ല.
കഴിഞ്ഞ ദിവസങ്ങളില്‍ സോളാര്‍ കേസ് റിപ്പോര്‍ട്ടര്‍ ടിവി വീണ്ടും ചര്‍ച്ചയിലേക്കു കൊണ്ടു വന്നപ്പോള്‍ ഞാന്‍ സരിതയുമായി നടത്തിയ എന്റെ പഴയ സംഭാഷണം ഒന്നുകൂടി കേട്ടു. ഇത്ര കാലം കഴിഞ്ഞിട്ടും അതില്‍ പലതും ഇപ്പോഴും പുറത്തു വന്നിട്ടില്ലല്ലോ എന്നു തോന്നിയതുകൊണ്ട് അത് റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റര്‍ നികേഷ് കുമാറിനു നല്‍കി.
ആദ്യത്തെയാള്‍ തന്റെ ആവശ്യം കഴിഞ്ഞപ്പോള്‍ മറ്റേയാള്‍ കാര്യം നടത്തിത്തരും എന്ന വാചകത്തോടെ അടുത്തയാള്‍ക്കു കൈമാറുകയായിരുന്നു. അതു കഴിഞ്ഞപ്പോള്‍ അടുത്തയാള്‍ക്ക്. മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാര്‍ പിമ്പുകളെപ്പോലെയാണ് പെരുമാറിയത് എന്നാണ് സരിത പറയുന്നത്. ഒരു പെണ്‍വാണിഭ സംഘത്തെപ്പോലെയാണ് ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ അംഗങ്ങള്‍ പെരുമാറിയത്. സരിത പറയുന്നത് അവര്‍ക്ക് പകരം ഒന്നും ലഭിച്ചില്ലെന്നും ലഭിച്ചത് കുറേ വാഗ്ദാനങ്ങള്‍ മാത്രമായിരുന്നുവെന്നുമാണ്.
സോളാര്‍ കേസുമായി ബന്ധപ്പെട്ട് പുറത്തുവന്നിട്ടുള്ള പല കാര്യങ്ങളും സരിത തന്നെ ഇതില്‍ പരാമര്‍ശിക്കുന്നുണ്ട്. ഈ സംഭാഷണം പുറത്തു വിടുന്നതിലൂടെ ഞാന്‍ പ്രധാനമായി പുറത്തു വരണം എന്നാഗ്രഹിക്കുന്ന കാര്യം ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ മന്ത്രിമാര്‍ ഒരു സ്ത്രീയെ എങ്ങനെ ഉപയോഗിച്ചുവെന്നതാണ്. മന്ത്രിസഭാംഗങ്ങള്‍ നടത്തിയ ലോബിയിങ് വളരെ വ്യക്തമായി സരിത വിവരിക്കുന്നുണ്ട്. കേരളത്തില്‍ വ്യവസായം നടത്തുന്ന ഒരു സ്ത്രീ തന്റെ ബിസിനസ് ആവശ്യത്തിനായി ഭരണാധികാരികളെ സമീച്ചപ്പോള്‍ അവര്‍ ഓരോരുത്തരായി അവളെ ഉപയോഗിക്കുകയാണുണ്ടായത്.
ആദ്യത്തെയാള്‍ തന്റെ ആവശ്യം കഴിഞ്ഞപ്പോള്‍ മറ്റേയാള്‍ കാര്യം നടത്തിത്തരും എന്ന വാചകത്തോടെ അടുത്തയാള്‍ക്കു കൈമാറുകയായിരുന്നു. അതു കഴിഞ്ഞപ്പോള്‍ അടുത്തയാള്‍ക്ക്. മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാര്‍ പിമ്പുകളെപ്പോലെയാണ് പെരുമാറിയത് എന്നാണ് സരിത പറയുന്നത്. ഒരു പെണ്‍വാണിഭ സംഘത്തെപ്പോലെയാണ് ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ അംഗങ്ങള്‍ പെരുമാറിയത്. സരിത പറയുന്നത് അവര്‍ക്ക് പകരം ഒന്നും ലഭിച്ചില്ലെന്നും ലഭിച്ചത് കുറേ വാഗ്ദാനങ്ങള്‍ മാത്രമായിരുന്നുവെന്നുമാണ്.
ഒരു മന്ത്രി രാത്രി 65 തവണ വിളിച്ചുവെന്നു സരിത പറഞ്ഞല്ലോ? അത് ആരെക്കുറിച്ചാണ്?
രാത്രി നിരന്തരം വിളിച്ചു ശല്യം ചെയ്തു എന്നു പറഞ്ഞ മന്ത്രി അടൂര്‍ പ്രകാശാണ്. നിരന്തരം പിന്നാലെ നടക്കുകയും ഉപദ്രവിക്കുകയും ഫോണ്‍ വിളിക്കുകയും ചെയ്തുവെന്നും അതിനുവേണ്ടി അദ്ദേഹം ഒരു സിം തന്നെ എടുത്തു എന്നുമുള്ള പരാമര്‍ശങ്ങളെല്ലാം അടൂര്‍ പ്രകാശിനെക്കുറിച്ചുള്ളതാണ്.
ഇതുവരെ നമ്മള്‍ സോളാര്‍ കേസ് ചര്‍ച്ച ചെയ്തത് മുഴുവന്‍ സരിത, അല്ലെങ്കില്‍ ബിജു രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ നടത്തിയ സാമ്പത്തിക തട്ടിപ്പ് എന്ന നിലയിലാണ്. പക്ഷെ ഇതിലൂടെ മനസിലാവുന്നത് സരിത എന്നല്ല, കേരളത്തിലെ ഏതൊരു സ്ത്രീയും എന്തെങ്കിലും കാര്യത്തിനായി മന്ത്രിമാരെ കാണാന്‍ ചെല്ലുമ്പോള്‍ അവര്‍ ഒരു സ്ത്രീയെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നുവെന്നതാണ് ഇതിലെ വാര്‍ത്ത.
അവര്‍ ഒരു സ്ത്രീയെ കയ്യില്‍കിട്ടിയാല്‍ പെണ്‍വാണിഭ സംഘത്തെപ്പോലെ ഒരാള്‍ ഉപയോഗിക്കുന്നു, അടുത്തയാള്‍ക്ക് കൈമാറുന്നു. അഞ്ചുപേര്‍ അല്ലെങ്കില്‍ അഞ്ചില്‍ക്കൂടുതലുള്ള സംഘം, മന്ത്രിമാര്‍ ഉപയോഗിക്കുന്നുവെന്നത് പ്രധാനപ്പെട്ട വാര്‍ത്തയാണ്.
സരിതയുമായി ഇതിനെ കണക്ട് ചെയ്യേണ്ടതില്ല. മന്ത്രിമാര്‍ പെണ്‍വാണിഭ സംഘത്തെപ്പോലെ പെരുമാറുന്നു എന്നതാണ് ഇതിലെ വാര്‍ത്ത. സരിതയുമായി ഇതിനെ ബന്ധപ്പെടുത്തി കണക്കാക്കേണ്ടതില്ല. സരിത ഒരു ഇരമാത്രമാണ്. ഇതില്‍ തന്നെ സരിത പറയുന്നുണ്ട് മറ്റൊരു സ്ത്രീയുടെ കാര്യം. മകളുടെ വിവാഹ ആവശ്യത്തിനായി മന്ത്രിയെ കാണുന്ന ഒരു സ്ത്രീയോട് ഇതുപോലെ ശാരീരിക ആവശ്യമാണ് മന്ത്രി ഉന്നയിക്കുന്നത്. അവര്‍ ഇതൊക്കെ റെക്കോര്‍ഡ് ചെയ്ത് മന്ത്രിയ്‌ക്കെതിരെ പരാതി നല്‍കുന്നതായി അഭിഭാഷകനെ സമീപിക്കുമ്പോള്‍ സരിതയാണ് പ്രശ്‌നം പരിഹരിക്കാന്‍ ഇടപെടുന്നത്. സരിത ഇടപെട്ട് ഈ റെക്കോര്‍ഡ് ചെയ്ത കാര്യങ്ങള്‍ ആ സ്ത്രീയുടെ കയ്യില്‍ നിന്നും വാങ്ങുകയാണ്.
അപ്പോള്‍ രണ്ടു പേരുകള്‍ നമുക്ക് മുന്നിലുണ്ട്. സരിത എന്ന സ്ത്രീയെ മന്ത്രിമാര്‍ ഉപയോഗിച്ചു. വേറൊരു സ്ത്രീയെ ഉപയോഗിച്ചു. അപ്പോള്‍ ഇത് സരിതാ എസ് നായര്‍, സോളാര്‍ എന്നതിനപ്പുറം പുരുഷന്റെ തുണയില്ലാതെ ഒരു നിസഹായ സ്ത്രീ മന്ത്രിയെ കാണാന്‍ പോകുമ്പോള്‍ അവര്‍ക്ക് ഇത്തരം അനുഭവമാണ് നേരിടേണ്ടി വരികയെന്നതാണ്. സരിതയെപ്പോലൊരു സ്ത്രീയെ ഇങ്ങനെയൊക്കെ ചെയ്തിട്ടുണ്ടെങ്കില്‍ മന്ത്രിമാര്‍ എത്ര കുഴപ്പക്കാരായിരിക്കും.
സരിത കേരളം കണ്ട വളരെ മിടുക്കി സ്ത്രീയാണ്. മിടുക്കിയായ സരിതയെ ഉപയോഗിച്ച മന്ത്രിമാര്‍ എത്ര കുഴപ്പക്കാരാണ്? ഈയൊരു ചോദ്യമാണ് ഞാന്‍ മുന്നോട്ടുവെയ്ക്കുന്നത്.
കൂടുതല്‍ വായനയ്ക്ക്
ഒരു രാത്രി 65 തവണ സരിതയെ വിളിച്ചത് അടൂര്‍ പ്രകാശ്: സുനിത ദേവദാസ്
മന്ത്രിമാര്‍ക്കിടയില്‍ സ്ത്രീകളെ വലയിലാക്കുന്ന സെക്‌സ് ലോബികളുണ്ട്: വെളിപ്പെടുത്തലുമായി സരിത