| Wednesday, 24th June 2015, 12:03 pm

ഒരു രാത്രി 65 തവണ സരിതയെ വിളിച്ചത് അടൂര്‍ പ്രകാശ്: സുനിത ദേവദാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഒരു രാത്രി 65 തവണ സരിതയെ വിളിച്ചത് മന്ത്രി അടൂര്‍ പ്രകാശെന്ന് മാധ്യമപ്രവര്‍ത്തക സുനിത ദേവദാസ്. മന്ത്രി അടൂര്‍ പ്രകാശാണ് തന്നെ നിരന്തരം ശല്യം ചെയ്തതെന്നും ഒരു രാത്രി 65 തവണ വിളിച്ചതെന്നും സരിത പറഞ്ഞതായി സുനിത ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

പെണ്‍വാണിഭ സംഘത്തെപ്പോലെയാണ് കേരളത്തിലെ മന്ത്രിമാര്‍ സ്ത്രീകളോട് പെരുമാറുന്നതെന്നാണ് സരിത നായരുടെ വാക്കുകളില്‍ നിന്ന് മനസിലാവുന്നത്. കേരളത്തിലെ സാധാരണക്കാരായ സ്ത്രീകള്‍ എന്തെങ്കിലും ആവശ്യത്തിനായി തനിച്ച് മന്ത്രിമാരെ കണ്ടാല്‍ അവര്‍ക്ക് ഇത്തരം അനുഭവമാണുണ്ടാവുകയെന്നാണ് സരിതയുടെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നതെന്നും സുനിത പറഞ്ഞു.

ഒരു സ്ത്രീ അവരുടെ മകളുടെ വിവാഹ ആവശ്യവുമായി ബന്ധപ്പെട്ട് ഒരു മന്ത്രിയെ കാണാന്‍ ചെന്നപ്പോള്‍ കാര്യം സാധിക്കണമെങ്കില്‍ അവര്‍ ശാരീരികമായി വഴങ്ങണമെന്നാണ് മന്ത്രി അവരോട് ആവശ്യപ്പെട്ടത്. അവര്‍ ഇക്കാര്യം റെക്കോര്‍ഡ് ചെയ്യുകയും പരാതി നല്‍കാനായി അഭിഭാഷകനെ സമീപിക്കുകയും ചെയ്തപ്പോള്‍ സരിത ഇടപെട്ടാണ് അവരെ തടഞ്ഞത്. അവരില്‍ നിന്നും മെമ്മറികാര്‍ഡും മൊബൈല്‍ ഫോണും സരിത വാങ്ങുകയാണ് ചെയ്തതെന്നാണ് അവര്‍ തന്നോട് പറഞ്ഞതെന്നും സുനിത വ്യക്തമാക്കി.

സരിതയെപ്പോലെ മിടുക്കിയായ ഒരു സ്ത്രീയെ ഇത്രത്തോളം ചൂഷണം ചെയ്‌തെങ്കില്‍ കേരളത്തിലെ മന്ത്രിമാര്‍ എങ്ങനെയുള്ള ആള്‍ക്കാരായിരിക്കുമെന്ന് ഊഹിക്കാമല്ലോയെന്നും സുനിത പറയുന്നു.

ഇതൊരു സാമ്പത്തിക തട്ടിപ്പ് കേസ് മാത്രമല്ല. ഒരു സ്ത്രീ ബിസിനസ് രംഗത്തേക്ക് കടക്കുമ്പോള്‍ ഭരണകൂടം അവരെ ഏതു തരത്തിലാണ് ചൂഷണം ചെയ്യുന്നതെന്നാണ് സരിതയുടെ ഈ വാക്കുകളില്‍ നിന്നു വ്യക്തമാകുന്നത്. അതുകൊണ്ടുതന്നെ കേരളം സരിതയുടെ നിസ്സഹായാവസ്ഥ കൂടി ചര്‍ച്ച ചെയ്യണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

കേരളത്തിലെ മന്ത്രമാര്‍ സ്ത്രീകളെ വലയിലാക്കുകയും ശാരീരികമായി ചൂഷണം ചെയ്യുകയും ചെയ്യുന്ന ലോബികളായി പ്രവര്‍ത്തിക്കുന്നുവെന്ന് സരിത പറയുന്ന ഓഡിയോ പുറത്തുവന്നിരുന്നു. സുനിതയുമായി സരിത നടത്തിയ സംഭാഷണങ്ങളിലെ വിശദാംശങ്ങളാണ് റിപ്പോര്‍ട്ടര്‍ ചാനലിലൂടെ പുറത്തുവന്നത്. എന്നാല്‍ ഇക്കാര്യം നിഷേധിച്ചുകൊണ്ട് ചാനലിലൂടെ സരിത രംഗത്തെത്തിയിരുന്നു. തന്റെ വാക്കുകളല്ല ഇത്. ഓഡിയോ ഫോറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കണം എന്നാണ് സരിത ആവശ്യപ്പെട്ടത്.

സുനിത ദേവദാസ്


എന്നാല്‍ ഈ ഓഡിയോ ഏതു പരിശോധനയ്ക്കും വിധേയയാക്കാന്‍ താന്‍ തയ്യാറാണെന്ന് സുനിത പറഞ്ഞു. ഈ ഓഡിയോ വ്യാജമാണെന്ന് തെളിയിക്കാന്‍ സരിതയെ വെല്ലുവിളിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി.

സരിത ഇപ്പോഴും പറയുന്നത് അവരുടെ നിലപാടല്ല. സരിത എന്ത് സംസാരിക്കണം, എപ്പോള്‍ സംസാരിക്കണം, എന്ത് ചിന്തിക്കണം എന്നൊക്കെ തീരുമാനിക്കുന്നത് കേരളത്തിലെ ചില പുരുഷന്മാരാണ്. അവര്‍ ഇപ്പോള്‍ ഈ വെളിപ്പെടുത്തല്‍ നിഷേധിച്ചതും ആ പുരുഷന്മാരുടെ സമ്മര്‍ദ്ദഫലമാണെന്ന് സുനിത പറഞ്ഞു.

സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന കാര്യങ്ങളാണ് കഴിഞ്ഞദിവസങ്ങളിലായി ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷന്റെ ടീം സോളാര്‍ മാനേജര്‍ രാജശേഖരനുമായി നടത്തിയ സംഭാഷണങ്ങളാണ് പുറത്തുവന്നത്.

സോളാര്‍ കേസ് ഒതുക്കി തീര്‍ക്കാന്‍ സരിതാ നായര്‍ക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുള്‍പ്പെടെയുള്ള ഉന്നതര്‍ പണം നല്‍കിയെന്നു വ്യക്തമാകുന്നതായിരുന്നു ഫെനിയുടെ വാക്കുകള്‍.

കൂടുതല്‍ വായനയ്ക്ക്

സഹായം തേടുന്ന സ്ത്രീകളെ വാണിഭം ചെയ്യുന്ന മന്ത്രിമാര്‍: സുനിത ദേവദാസ് സംസാരിക്കുന്നു

മന്ത്രിമാര്‍ക്കിടയില്‍ സ്ത്രീകളെ വലയിലാക്കുന്ന സെക്‌സ് ലോബികളുണ്ട്: വെളിപ്പെടുത്തലുമായി സരിത

We use cookies to give you the best possible experience. Learn more