ഗോളടിയില്‍ മെസിയെ പിന്നിലാക്കി വീണ്ടും ഛേത്രി; ഇനി മുന്നില്‍ റൊണാള്‍ഡോ മാത്രം
Football
ഗോളടിയില്‍ മെസിയെ പിന്നിലാക്കി വീണ്ടും ഛേത്രി; ഇനി മുന്നില്‍ റൊണാള്‍ഡോ മാത്രം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 8th June 2021, 7:57 am

ദോഹ: ദേശീയ ടീമിനു വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസിയെ മറികടന്നു സുനില്‍ ഛേത്രി. തിങ്കളാഴ്ച ബംഗ്ലാദേശിനെതിരായ ലോകകപ്പ് യോഗ്യതാമത്സരത്തില്‍ ഛേത്രി ഇരട്ടഗോള്‍ നേടിയതോടെ താരത്തിന്റെ പേരില്‍ 74 ഗോളുകളായി.

ഇപ്പോഴും ഫുട്‌ബോള്‍ കളിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയതു പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. 103 ഗോളുകളാണു റൊണാള്‍ഡോയുടെ പേരിലുള്ളത്.

നേരത്തെ പട്ടികയില്‍ മെസിക്കൊപ്പം മൂന്നാമതായിരുന്നു ഛേത്രി. ഇരുവര്‍ക്കും 72 ഗോളുകളായിരുന്നു. 73 ഗോളുകള്‍ നേടിയ യു.എ.ഇ.യുടെ അലി മക്ബൂത്തായിരുന്നു രണ്ടാമത്.

തിങ്കളാഴ്ചത്തെ മത്സരത്തോടെ മക്ബൂത്തിനേയും ഛേത്രി പിന്നിലാക്കി.

അതേസമയം ബംഗ്ലാദേശിനെതിരായ ജയത്തോടെ ഇന്ത്യയ്ക്കു 3 പോയന്റ് ലഭിച്ചു. 19 പോയന്റുള്ള ഖത്തറാണു പട്ടികയില്‍ ഒന്നാമത്.

ഏഴ് മത്സരങ്ങളില്‍ നിന്നു മൂന്നു സമനിലയടക്കം ആറ് പോയന്റുള്ള ഇന്ത്യ മൂന്നാമതാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight:  Sunil Chhetri goes past Lionel Messi’s tally with winning brace vs Bangladesh