പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സണ്ടര്‍ലാന്‍ഡ് ന്യൂകാസിലിനെ തോല്‍പ്പിച്ചിരുന്നു. സ്വന്തം തട്ടകമായ സ്റ്റേഡിയം ഓഫ് ലൈറ്റില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ടീമിന്റെ വിജയം. ന്യൂകാസില്‍ താരത്തിന്റെ ഓണ്‍ ഗോളിലാണ് സണ്ടര്‍ലാന്‍ഡ് വിജയം സ്വന്തമാക്കിയത്.
46ാം മിനിട്ടില്‍ നിക്ക് വോള്‍ട്ടെമേഡെയുടെ കാലില്‍ നിന്നാണ് പന്ത് സ്വന്തം വലയിലെത്തിയത്. ഇതോടെ സണ്ടര്‍ലാന്‍ഡിന് പ്രീമിയര്‍ ലീഗില്‍ ന്യൂകാസിലിന് മേലുള്ള ആധിപത്യം തുടരാനായി. ലീഗില്‍ ഇരുടീമുകളും അവസാനം ഏറ്റുമുട്ടിയ പത്ത് മത്സരങ്ങളില്‍ ഒരിക്കല്‍ പോലും സണ്ടര്‍ലാന്‍ഡ് തോല്‍വി അറിഞ്ഞിട്ടില്ല.
സണ്ടർലാൻഡും ന്യൂകാസിലും തമ്മിലുള്ള മത്സരത്തിലെ ഒരു രംഗം. Photo: Sunderland AFC/x.com
ന്യൂകാസിലിനോട് സണ്ടര്‍ലാന്‍ഡ് അവസാനമായി പ്രീമിയര്‍ ലീഗില്‍ പരാജയപ്പെട്ടത് 2011ലാണ്. അന്ന് എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ന്യൂകാസിലിന്റെ വിജയം. അതിന് ശേഷം ഒരിക്കല്‍ പോലും ദി മാഗ്പീസിന് വിജയിക്കാനായിട്ടില്ല.
2011ന് ശേഷം പ്രീമിയര്‍ ലീഗില്‍ നിന്ന് 2016ല്‍ റെലഗേറ്റ് ചെയ്യപ്പെടുന്നത് വരെ സണ്ടര്‍ലാന്‍ഡ് ദി മാഗ്പീസിന് മേലുള്ള തങ്ങളുടെ അപരാജിത കുതിപ്പ് തുടര്‍ന്നു. പിന്നീട് 2025ല്‍ പ്രീമിയര്‍ ലീഗില്‍ തിരിച്ചെത്തിയപ്പോഴും സണ്ടര്‍ലാന്‍ഡ് തങ്ങളുടെ ആധിപത്യം തുടരുകയാണ്.
പ്രീമിയര്‍ ലീഗിലെ 2011ലെ തോല്‍വിക്ക് ശേഷം ഇരുടീമുകളും പരസ്പരം പത്ത് തവണ പോരാടി. അതില്‍ ഏഴ് തവണയും വിജയം സണ്ടര്‍ലാന്‍ഡിനായിരുന്നു. മൂന്ന് മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു.
മത്സരത്തിന് മുമ്പ് സണ്ടർലാൻഡ് താരങ്ങൾ. Photo: Sunderland AFC/x.com
ഇതിനിടയില്‍ ഒരിക്കല്‍ മാത്രം സണ്ടര്‍ലാന്‍ഡ് ന്യൂകാസ്റ്റിലിന് മുമ്പില്‍ അടിയറവ് പറഞ്ഞിട്ടുണ്ട്. എന്നാല്‍ അത് 2024ല്‍ എഫ്.എ കപ്പിലായിരുന്നു.
ന്യൂകാസ്റ്റിലും സണ്ടര്‍ലാന്‍ഡും തമ്മിലുള്ള പ്രീമിയര്‍ ലീഗിലെ അവസാന പത്ത് മത്സരങ്ങള്‍
(തീയതി – മത്സരം – സ്‌കോര്‍ലൈന്‍ എന്നീ ക്രമത്തില്‍)