| Thursday, 3rd April 2025, 9:01 am

പുഷ്പ പോലെ വലിയ കളക്ഷന്‍ നേടാന്‍ കെല്പുള്ള തമിഴ് നടന്മാര്‍ വിജയ്‌യും അജിത്തുമാണ്, എന്നാല്‍ എന്റെ ഇഷ്ടനടന്‍ മറ്റൊരാള്‍: സുകുമാര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തെലുങ്കിലെ മികച്ച സംവിധായകരില്‍ ഒരാളാണ് സുകുമാര്‍. ടിപ്പിക്കല്‍ ആക്ഷന്‍ മസാല സിനിമകളില്‍ നിന്ന് വ്യത്യസ്തമായി തന്റേതായ രീതിയില്‍ മാസ് സിനിമകള്‍ ഒരുക്കിയതിലൂടെയാണ് സുകുമാര്‍ ശ്രദ്ധേയനാകുന്നത്. ആര്യ, ആര്യ 2 എന്നീ റൊമാന്റിക് ചിത്രങ്ങളും നേനൊക്കടൈനേ, രംഗസ്ഥലം തുടങ്ങിയ ആക്ഷന്‍ സിനിമകളും ഒരുക്കിയ സുകുമാര്‍ പുഷ്പയിലൂടെ പാന്‍ ഇന്ത്യന്‍ ലെവലിലേക്ക് ഉയര്‍ന്നു.

പുഷ്പയുടെ രണ്ട് ഭാഗങ്ങളും എല്ലായിടത്തും വന്‍ വിജയം സ്വന്തമാക്കി. പുഷ്പയുടെ രണ്ടാം ഭാഗം 1749 കോടിയാണ് നേടിയത്. ഇപ്പോഴിതാ പുഷ്പ 2 തമിഴില്‍ ചെയ്യുകയാണങ്കില്‍ ആരെ നായകനാക്കുമെന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് സുകുമാര്‍. തമിഴ് സിനിമകള്‍ കാണുന്ന ഒരാളെന്ന നിലയില്‍ തന്റെ ആദ്യത്തെ ചോയ്‌സ് വിജയ് അല്ലെങ്കില്‍ അജിത്ത് ആയിരിക്കുമെന്ന് സുകുമാര്‍ പറഞ്ഞു.

അവരുടെ സിനിമകളെല്ലാം വലിയ ഹിറ്റാണെന്നും അതിനാല്‍ പുഷ്പയുടെ ഹിറ്റ് ആവര്‍ത്തിക്കാന്‍ താന്‍ അവരെ തെരഞ്ഞെടുക്കുമെന്നും സുകുമാര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തനിക്ക് ഇഷ്ടപ്പെട്ട നടന്‍ കാര്‍ത്തിയാണെന്നും അയാളുടെ മുഖം വളരെ അട്രാക്ടീവാണെന്നും സുകുമാര്‍ പറയുന്നു. വിജയ്, അജിത്ത് എന്നിവര്‍ കഴിഞ്ഞാല്‍ കാര്‍ത്തിയും തന്റെ ചോയ്‌സ് ലിസ്റ്റിലുണ്ടെന്നും സുകുമാര്‍ പറഞ്ഞു. ബിഹൈന്‍ഡ്‌വുഡ്‌സ് ചാനലിനോട് സംസാരിക്കുകയായിരുന്നു സുകുമാര്‍.

‘തമിഴ് സിനിമ അത്യാവശ്യം നന്നായി ഫോളോ ചെയ്യുന്ന ആളെന്ന നിലയില്‍ പുഷ്പ തമിഴിലേക്ക് ചെയ്യുമ്പോള്‍ എന്റെ ആദ്യത്തെ ചോയിസ് വിജയ് സാറാണ്. അദ്ദേഹം വലിയൊരു സ്റ്റാറണല്ലോ. അതുപോലെ അജിത് സാറിന്റെ സ്റ്റാര്‍ഡവും വലുതാണ്. പുഷ്പയുടെ കൊമേഷ്‌സ്യല്‍ സക്‌സസ് തമിഴില്‍ ആവര്‍ത്തിക്കണമെങ്കില്‍ അവര്‍ വേണം.

ഇവര്‍ രണ്ടുപേരുമല്ലാതെ മറ്റൊരു നടന്‍ കാര്‍ത്തിയാണ്. എനിക്ക് അയാളുടെ സിനിമകളോട് പ്രത്യേക ഇഷ്ടമാണ്. വളരെ അട്രാക്ടീവായിട്ടുള്ള മുഖമാണ് കാര്‍ത്തിയുടേത്. ഏത് തരം റോളും അയാള്‍ക്ക് നന്നായി ചേരും. ഈ മൂന്ന് നടന്മാരല്ലാതെ മറ്റാരുടെയും പേര് ഇപ്പോള്‍ ഓര്‍മയില്‍ വരുന്നില്ല,’ സുകുമാര്‍ പറയുന്നു.

പുഷ്പയുടെ മൂന്നാം ഭാഗം കുറച്ച് വൈകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അല്ലു അര്‍ജുന്‍ ഇപ്പോള്‍ കമ്മിറ്റ് ചെയ്ത മൂന്ന് ചിത്രങ്ങള്‍ക്ക് ശേഷമാകും പുഷ്പയുടെ മൂന്നാം ഭാഗം കമ്മിറ്റ് ചെയ്യുക. 2028ലായിരിക്കും പുഷ്പ 3യുടെ വര്‍ക്കുകള്‍ ആരംഭിക്കുക. സുകുമാര്‍ തന്റെ അടുത്ത ചിത്രം റാം ചരണുമായി ചെയ്യുമെന്നും അഭ്യൂഹങ്ങളുണ്ട്.

Content Highlight: Sukumar saying Karthi is his favorite actor in Tamil

We use cookies to give you the best possible experience. Learn more