| Thursday, 20th March 2025, 2:34 pm

ആ സിനിമയെ കുറിച്ച് പൃഥ്വിക്ക് ഒരു ധാരണ ഉണ്ടായിരുന്നു ഔട്ട് വന്ന് കഴിഞ്ഞപ്പോള്‍ ഞങ്ങളെല്ലാം ഞെട്ടി: സുജിത്ത് സുധാകരന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എമ്പുരാൻ ചിത്രത്തിലൂടെ വസ്ത്രാലങ്കാര രംഗത്തേക്ക് കടന്നുവന്നയാളാണ് സുജിത്ത് സുധാകരന്‍. പിന്നീട് ഒരുപിടി മികച്ച സിനിമകളുടെ ഭാഗമാകാന്‍ സുജിത്തിന് സാധിച്ചിട്ടുണ്ട്. മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലെ വര്‍ക്കിന് മികച്ച വസ്ത്രാലങ്കാരത്തിനുള്ള ദേശീയ അവാര്‍ഡ് സുജിത്തിന് ലഭിച്ചിരുന്നു.

ഇപ്പോള്‍ ബ്രോ ഡാഡി എന്ന സിനിമ പലര്‍ക്കും ഒരു കളര്‍ഫുള്‍ ആഡ് ഫിലിം പോലെ അനുഭവപ്പെട്ടിരുന്നു എന്ന ചോദ്യത്തിനോട് പ്രതികരിക്കുകയാണ് സുജിത്ത് സുധാകരന്‍.

കരണ്‍ ജോഹര്‍ സിനിമ പോലൊരു സിനിമ മലയാളത്തില്‍ ചെയ്താലോ എന്നു പറഞ്ഞാണ് പൃഥിരാജ് തന്നെ ബ്രോ ഡാഡിക്കു വേണ്ടി സമീപിച്ചിരുന്നതെന്നും അദ്ദേഹത്തിന് ഞാന്‍ പറഞ്ഞ ഐഡിയകളെല്ലാം ഓക്കെ ആയിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഒരേ കാര്യങ്ങള്‍ തന്നെയാണ് തന്നോടും മറ്റു ആര്‍ട് ഡയറക്ടറുടെ അടുത്തും അദ്ദേഹം പറഞ്ഞിരുന്നതെന്നും എന്നാല്‍ ഔട്ട് വന്നപ്പോള്‍ തങ്ങള്‍ എല്ലാം ഞെട്ടി പോയിരുന്നുവെന്നും സുജിത്ത് പറയുന്നു.

‘പൃഥിരാജ് ഒരു ദിവസം വിളിച്ചിട്ട് നമ്മുക്ക് ഒരു കരണ്‍ ജോഹര്‍ ടൈപ്പ് സിനിമ മലയാളത്തില്‍ ചെയ്താലോ, അതാണെന്റെ വിഷന്‍ എന്ന് പറഞ്ഞു. ഇനി അതില്‍ സുജിത്ത് എന്ത് തോന്നുന്നു അതും കൊണ്ട് വരാന്‍ പറഞ്ഞു.

അടുത്ത ദിവസം ഞാന്‍ ഒരു ഫയല്‍ ഉണ്ടാക്കി അദ്ദേഹത്തിന്റെ അടുത്തു പോയി, നമ്മുക്ക് ഇങ്ങനെത്തെ കളേര്‍സ് ഉപയോഗിക്കാം ഇങ്ങനെത്തെ പാറ്റേണ്‍സ് ഉപയോഗിക്കാമെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം ഓക്കെ ഡണ്‍ എന്ന് പറഞ്ഞ് നമ്മുക്ക് ഇത് തന്നെയാണ് വേണ്ടത് എന്ന് എന്നോട് പറഞ്ഞു.

ഇതേ കാര്യം തന്നെയാണ് അദ്ദേഹം ആര്‍ട് ഡയറക്റ്ററുടെ അടുത്തും, മേക്കപ്പ്മാന്റെയടുത്തും ക്യാമറമാനോടും പറഞ്ഞിട്ടുള്ളത്. അതുകൊണ്ട് തന്നെ ഒരു പോയിന്റില്‍ നിന്നാണ് എല്ലാം പോകുന്നത്. പക്ഷേ ഞങ്ങളാരും ഇതിനെ കുറിച്ച് ഇരുന്ന് സംസാരിച്ചിട്ടില്ല. പക്ഷേ ഇതിന്റെ ഇന്‍ഫോര്‍മേഷന്‍ പോകുന്നത് ഒരു സ്ഥലത്തു നിന്നാണ്.

ഇതേ കാര്യങ്ങള്‍ തന്നെയാണ് എല്ലായിടത്തും സര്‍കുലേറ്റ് ചെയ്തത്. പക്ഷേ ഇതിന്റെ ഔട്ട് വന്ന് കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ ഞെട്ടി പോയി. സിനിമ ചെയ്തുകൊണ്ടിരുന്നപ്പോള്‍ നമ്മുക്ക് ഒന്നും ഫീല്‍ ചെയ്തിട്ടില്ല. ഇതിലെ കോസ്റ്റിയൂം, മറ്റുകാര്യങ്ങളൊക്കെ ഇങ്ങനെ ശ്രദ്ധിക്കപ്പെടും എന്നൊന്നും തോന്നിയിരുന്നില്ല,’ സുജിത്ത് സുധാകരന്‍ പറയുന്നു.

Content highlight: Sujith Sudhakaran talks about Bro Daddy Movie

Latest Stories

We use cookies to give you the best possible experience. Learn more