| Friday, 25th August 2017, 4:23 pm

കോപിക്കുന്ന ആ ദേവിയുടെ നമ്പര്‍ ഒന്ന് തര്വോ? ; ഇവനെയൊക്കെ കുഴിവെട്ടി മൂടണം; അബ്രാഹ്മണനായ ശാന്തിയെ നിയമിച്ചാല്‍ ദേവീകോപം നേരിടുമെന്ന ക്ഷേത്ര തന്ത്രിയുടെ കത്തിനെതിരെ സുധീഷ് മിന്നി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: അബ്രാഹ്മണനായ ശാന്തിയെ നിയമിച്ചാല്‍ ദേവീകോപം നേരിടുമെന്നും നൂറ്റാണ്ടുകളുടെ ആചാരലംഘനത്തിന് സമാധാനം പറയേണ്ടിവരുമെന്നും കാണിച്ച് ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ അബ്രാഹ്മണനായ ശാന്തിയെ നിയമിക്കുന്നത് നിറുത്തിവയ്ക്കാന്‍ ഉത്തരവിനെ പരിഹസിച്ച് സുധീഷ് മിന്നി.

കോപിക്കുന്ന ദേവിയുടെ നമ്പര്‍ ഒന്ന് തരുമോയെന്നും ആരാണ് ബ്രാഹ്മണന്‍ എന്നത് ആദ്യം പഠിപ്പിക്കേണ്ടത് തന്ത്രിയേയാണെന്നും സുധീഷ് മിന്നി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഇവനെയൊക്കെ കുഴിവെട്ടി മൂടി പുതിയ അറിവിന്റെ വേദ പൊരുള്‍ അറിയുന്ന ഒരു സമൂഹം രൂപപ്പെടണം. ദേവസ്വം മന്ത്രി ഈ കാര്യത്തില്‍ ഇടപെട്ട് ആ തന്ത്രിയേ മാറ്റുകയാണ് വേണ്ടതെന്നും അദ്ദേഹം ബ്രഹ്മജ്ഞാനം പഠിക്കട്ടെയെന്നും സുധീഷ് മിന്നി പറയുന്നു.

അയാളുടെ മനസില്‍ ഇപ്പോഴും കാട്ടാളത്വമുണ്ട്. അതാണ് പിച്ചുംപേയും പറയുന്നത്. ദേവി കോപിക്കും പോലും. ദേവിയെന്നത് ഭാര്യയാണോയെന്നും സുധീഷ് മിന്നി ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കോപിക്കുന്ന ദേവിയുടെ നമ്പര്‍ തരുമോ ആരാണ് ബ്രാഹ്മണന്‍ എന്നത് ആദ്യം പഠിപ്പിക്കേണ്ടത് തന്ത്രിയേയാണ്
“അധ്യാപനം അദ്ധ്യയനം യജനം യാജനം തഥാ ദാനം പ്രതിഗ്രഹം ചൈവബ്രാഹ്മണാനാമ കല്പയാത്” ഈ ആറ് ഗുണങ്ങളുള്ള ആരെയും ബ്രാഹ്മണന്‍ എന്ന് വിളിക്കാവുന്നതാണ്…ഭഗവത് ഗീതയില്‍ വര്‍ണ്ണവ്യവസ്ഥയേ കുറിച്ച് പറയുന്ന ശ്‌ളോകം ഇങ്ങനെയാണ്
“ചാതുര്‍വര്‍ണ്യം മയാ സൃഷ്ടം ഗുണകര്‍മ്മ വിഭാഗ ശഃ “”നാല് വര്‍ണ്ണങ്ങളും ഈ ലോകത്ത് ഞാന്‍ സൃഷ്ടിച്ചതാണ്… ഇവയൊന്നും ജന്‍മംകൊണ്ട് നേടുന്നതല്ല, കര്‍മ്മം ( പ്രവര്‍ത്തി) കൊണ്ട് നേടേണ്ടതാണെന്നിരിക്കെ ഈ തന്ത്രിയേ പോലുള്ള മ്ലേഛന്‍മാരുടെ പൂര്‍വ്വികന്‍മാര്‍ കുലം ജന്‍മം കൊണ്ട് നേടേണ്ടതാക്കി തീര്‍ത്തു… തൊട്ടുകൂടായ്മയും അയിത്തവും ഈ നാട്ടില്‍ സൃഷ്ടിച്ചെടുക്കുകയാണ് പിന്നീടുണ്ടായത്… ഗുഹനെന്ന കാട്ടാളനെ കെട്ടി പുണര്‍ന്ന ശ്രീരാമന് അയിത്തമുണ്ടെന്ന് വാത്മീകി രാമായണത്തില്‍ എഴുതിയിട്ടില്ല.. കാരണം കാട്ടാളനായ രത്‌നാകരന്‍ നേരത്തെ സൂചിപ്പിച്ച 6 ഗുണങ്ങള്‍ നേടി വാത്മികയായ ശേഷമാണ് രാമായണം എഴുതിയത്…


Dont Miss തന്നെ ആക്രമിക്കുന്നവര്‍ക്ക് മറുപടിയുമായി കഫീല്‍ഖാന്റെ വീഡിയോ; ഗോരഖ്പൂരില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ത്…


അല്ലാതെ ഈ തന്ത്രിയേ പോലെ അനാചാരത്തിന്റെ ഇരുട്ടില്‍ ഉണ്ടായതല്ല… വേദങ്ങളെ വ്യസിച്ച വേദവ്യാസന്‍ ഉണ്ടായതറിയുമോ തന്ത്രി വര്യാ… പരാശര മുനിയ്ക്ക് മുക്കുവ സത്രീയില്‍ ജനിച്ചവനാണ്.. അതു കൊണ്ടാണ് ക്ഷത്രീയ ശ്രേഷ്ഠരായ കുരുവംശജരുടെ കൂടെ ധൃതരാഷ്ട്രര്‍ക്ക് ശൂദ്ര സ്ത്രീയിലുണ്ടായ യുയുത്സു (പിന്നീട് പാണ്ഡവപക്ഷത്തേക്ക്) മാറിയ ആളെ തന്റെ കഥയില്‍ ചേര്‍ത്ത് നിര്‍ത്തിയത് കൃഷ്ണന്റെ ജാതിയേതാ… കുചേലന്റ ജാതിയേതാ ഇവരൊരുമിച്ചു പഠിച്ചു വളര്‍ന്ന ഗുരുകുലാധിപതി സാന്ദി പനി മഹര്‍ഷിയുടെ ജാതിയെന്താ…അറിയുമോ.. എവിടെ സംസ്‌കൃതം എന്ന ഭാഷ അറിയുമോ ആവോ… സംസ്‌ക്കരിക്കുക എന്നതാണതിന്റെ അര്‍ത്ഥം…

ഇവനെയൊക്കെ കുഴിവെട്ടി മൂടി പുതിയ അറിവിന്റെ വേദ പൊരുള്‍ അറിയുന്ന ഒരു സമൂഹം രൂപപ്പെടണം.. ദേവസ്വം മന്ത്രി ഈ കാര്യത്തില്‍ ഇടപെട്ട് ആ തന്ത്രിയേ മാറ്റുക… അദ്ദേഹം ബ്രഹ്മജ്ഞാനം പഠിക്കട്ടെ.. ഇപ്പോഴും കാട്ടാളത്വം മനസ്സിലുണ്ട്… അതാ പിച്ചുംപേയും പറയുന്നത്.. ദേവി കോപിക്കും പോലും ദേവിയെന്നത് ഭാര്യ യാണോ… ഈശ്വരനെ വിടാ
തന്ത്രി വര്‍ണ്ണം… ഈ വിണ്ഡി യേ മാറ്റുക

ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ അബ്രാഹ്മണനായ ശാന്തിയെ നിയമിക്കുന്നത് തത്കാലം നിറുത്തിവയ്ക്കാന്‍ കമ്മിഷണര്‍ രാമരാജപ്രേമപ്രസാദാണ് ഉത്തരവിട്ടത്. അബ്രാഹ്മണനായ ശാന്തിയെ നിയമിച്ചാല്‍ ദേവീകോപം നേരിടുമെന്നും നൂറ്റാണ്ടുകളുടെ ആചാരലംഘനത്തിന് സമാധാനം പറയേണ്ടിവരുമെന്നും പറഞ്ഞ് ക്ഷേത്രം തന്ത്രി പ്ളാക്കുടി ഉണ്ണിക്കൃഷ്ണന്‍ ദേവസ്വം ബോര്‍ഡ് നല്‍കിയ കത്തിനെ തുടര്‍ന്നാണ് കമ്മീഷണറുടെ നടപടി.

നിയമനം നടത്തിയാല്‍ ക്ഷേത്രം കലാപഭൂമിയാകുമെന്ന് ശ്രീദേവി വിലാസം ഹിന്ദുമതാ കണ്‍വെന്‍ഷനില്‍ നിന്നുള്ള ഭീഷണിയും നിയമനം തടഞ്ഞ് വെക്കാന്‍ കാരണമായി. എന്നാല്‍ നിയമനം തടഞ്ഞ് വെച്ച് കമ്മിഷണര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കഴിഞ്ഞദിവസം നിയമസഭയില്‍ പറഞ്ഞിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more