ശിവകാര്‍ത്തികേയനെ നായകനാക്കി സുധ കൊങ്കര ഒരുക്കിയ ചിത്രമാണ് പരാശക്തി. 1864ല്‍ ഹിന്ദി അടിച്ചേല്പിക്കലിനെതിരെ തമിഴ്നാട്ടില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രം പരാശക്തി ശക്തമായ രാഷ്ട്രീയം സംസാരിക്കുന്ന സിനിമയാണ്.
ശിവകാര്‍ത്തികേയനെ നായകനാക്കി സുധ കൊങ്കര ഒരുക്കിയ ചിത്രമാണ് പരാശക്തി. 1864ല്‍ ഹിന്ദി അടിച്ചേല്പിക്കലിനെതിരെ തമിഴ്നാട്ടില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രം പരാശക്തി ശക്തമായ രാഷ്ട്രീയം സംസാരിക്കുന്ന സിനിമയാണ്.
സൂരറൈ പോട്രുവിന് ശേഷം സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രം പൊങ്കല്‍ റിലീസായാണ് തിയേറ്ററുകളിലെത്തിയത്. തൊട്ടാല്‍ പൊള്ളുന്ന വിഷയം സംസാരിക്കുന്ന പരാശക്തിക്ക് 24 കട്ടുകളാണ് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടത്. എന്നാല്‍ സെന്‍സര്‍ ബോര്‍ഡിന്റെ വെട്ടുകള്‍ സിനിമയുടെ രാഷ്ട്രീയത്തെ ബാധിച്ചിട്ടില്ലെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടത്.

പരാശക്തി/ Theatrical poster
ഇപ്പോള്‍ പരാശക്തി കണ്ട് സൂപ്പര്‍ സ്റ്റാര്‍ രജിനികാന്ത് തന്നെ വിളിച്ച അനുഭവം പങ്കുവെക്കുകയാണ് സംവിധായിക സുധ കൊങ്കര. സിനിഉലഗം എന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അവര്‍.
‘പരാശക്തി കണ്ട് അതിരാവിലെ രജിനി സാര്‍ എന്നെ വിളിച്ച് അഭിനന്ദിച്ചിരുന്നു. ചെയ്തിരുന്നു. എകസ്ട്രാ ഓര്‍ഡിനറിയായിരുന്നുവെന്ന് പറഞ്ഞു. ഇത്തരത്തില്‍ തൊട്ടാല്‍ പൊള്ളുന്ന ഒരു വിഷയം എടുത്തതിന് വലിയ കയ്യടി അര്‍ഹിക്കുന്നുവെന്ന് പറഞ്ഞു. ഞാന്‍ കുറച്ച് മുമ്പൊരു അഭിമുഖത്തില്‍ രഞജിനികാന്തിനെ വെച്ചൊരു സിനിമ ചെയ്യണം എന്ന് പറഞ്ഞിരുന്നു. അതിനെ പറ്റിയും അദ്ദേഹം എന്നോട് ചോദിച്ചു.
നീ എന്നിക്ക് വേണ്ടി ഒരു ലവ് സ്‌റ്റോറി സിനിമ ചെയ്യുന്നുണ്ടെന്ന് പറഞ്ഞല്ലോ, അതിന്റെ കഥയെന്താണെന്ന് ചോദിച്ചു. ഞാന്‍ കഥ പറഞ്ഞിട്ടൊന്നും ഇല്ല. ഞങ്ങള്‍ വെറുതെ ഫോണില്‍ സംസാരിക്കുകയായിരുന്നു. ഞാന്‍ ഒരു ഇന്റര്‍വ്യൂയില്‍ തമാശക്ക് പറഞ്ഞത് രജിനിസാര്‍ കേട്ടു,’ സുധ കൊങ്കര പറയുന്നു.

പരാശക്തിയില്‍ കാണിക്കുന്ന വിഷയങ്ങള്‍ പലതും യഥാര്‍ത്ഥത്തില്‍ നടന്നതാണെന്നും അതെല്ലാം തന്നെ ഇന്‍സ്പയറര്‍ ചെയ്തിട്ടുണ്ടെന്നും സുധ പറയുന്നു. തന്റെ എടുത്ത് ഒരു ഏഴോളം തിരക്കഥകള്‍ ഉണ്ടെന്നും ചെറിയ സിനിമകളും ലവ് സ്‌റ്റോറികളുമൊക്കെ ചെയ്യണമെന്നും സുധ കൊങ്കര പറയുന്നു. അഞ്ജലി മേനോന്‍ തനിക്ക് വേണ്ടി ഒരു തിരക്കഥയെഴുതുന്നുണ്ടെന്നും അത് മനോഹരമായ ഒരു പ്രണയ കഥയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
തമിഴ്നാട്ടിലെ പുറനാനൂറ് പടയുടെ നേതാവായ ചെഴിയന്‍ എന്ന കഥാപാത്രത്തെയാണ് ശിവകാര്‍ത്തികേയന്‍ എത്തിയത്. സിനിമയില്‍ രവി മോഹന്‍, അഥര്‍വ, ശ്രീലീല തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തിയിരുന്നു. ശിവകാര്‍ത്തികേയന്‍ നായക വേഷത്തിലെത്തിയ ചിത്രത്തില്‍ രവി മോഹനാണ് വില്ലനായെത്തിയത്.
Content highlight: Sudha Kongara is sharing her experience of being called by superstar Rajinikanth after seeing Parashakti