| Sunday, 9th December 2018, 11:54 pm

സുഡാനി ഫ്രം നൈജീരിയയുടെ വായനകള്‍ ഞെട്ടിച്ചു ; മലപ്പുറത്ത് ബോംബുകളില്ലെന്ന് സംവിധായകന്‍ സക്കറിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലപ്പുറം: സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയെ കുറിച്ച് നടന്ന വായനകള്‍ കട്ടപ്പോള്‍ ഞെട്ടി. ഇപ്പോഴും മലപ്പുറത്തെക്കുറിച്ച് പല തെറ്റിദ്ധാരണകള്‍ ആളുകളുടെ മനസ്സിലുണ്ടല്ലോ എന്ന് കരുതിപ്പോയി എന്ന് സംവിധായകന്‍ സക്കറിയ.

തെറ്റിദ്ധാരണ ഉള്ളത് കൊണ്ടാണല്ലോ സിനിമ കണ്ടപ്പോള്‍ അത് മാറിയത്. അങ്ങനെ ഒരു ലക്ഷ്യം ഒന്നും സിനിമ എഴുതുമ്പോള്‍ ഉണ്ടായിരുന്നില്ല. അത് സ്വാഭാവികമായി സംഭവിക്കുകയായിരുന്നു എന്നും സക്കറിയ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

Also Read:  വനിതാസംവരണം ഏര്‍പ്പെടുത്തിയുള്ള പ്രമേയം പാസാക്കണം; മുഖ്യമന്ത്രിമാര്‍ക്ക് രാഹുല്‍ ഗാന്ധിയുടെ കത്ത്

മലപ്പുറത്ത് ബോംബ് ഇല്ലെന്നും അവിടെ ഉള്ളതും സാധാരണ ആളുകളാണെന്നും അവിടെ നടക്കുന്നത് സാധാരണ ജീവിതമാണ് എന്നും സിനിമയിലൂടെ കാണിക്കാന്‍ കഴിഞ്ഞു. ഞാന്‍ കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങളില്‍ നിന്നാണ് സിനിമയാക്കിയത്.

മലപ്പുറത്തെ കുറിച്ച് മുന്‍പ് സിനിമകളിലും കഥകളിലും മോശമായി ചിത്രീകരിച്ചിട്ടുണ്ടെങ്കില്‍ അത് മനപൂര്‍വ്വം വരുത്തി തീര്‍ക്കുന്നതാണെന്നാണ് എനിക്ക് തോന്നുന്നതെന്നും സക്കറിയ പറഞ്ഞു.

We use cookies to give you the best possible experience. Learn more