ഇപ്പോഴിതാ വരാനിരിക്കുന്ന എപ്പിസോഡിന്റെ റണ്‍ ടൈം എത്രയാണെന്ന് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ‘ഷോക്ക് ജോക്ക്’ എന്ന് പേരിട്ടിരിക്കുന്ന എപ്പിസോഡ് 5 ഒരു മണിക്കൂര്‍ എട്ട് മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ്. എപ്പിസോഡ് 6 ‘എസ്‌കേപ്പ് ഫ്രം കാമസോട്ട്‌സ്’ ഒരു മണിക്കൂര്‍ 15 മിനിറ്റ് നീണ്ടുനില്‍ക്കും. അതേസമയം എപ്പിസോഡ് 7 ഒരു മണിക്കൂര്‍ ആറ് മിനിറ്റായി ചുരുക്കിയിരിക്കുന്നു.
ഈ സീസണിലെ ഏറ്റവും അവസാനത്തെ എപ്പിസോഡായ എട്ടാമത്തെ എപ്പിസോഡ് സീസണിലെ ഏറ്റവും ദൈര്‍ഘ്യമേറിയ എപ്പിസോഡായാണ് എത്തുന്നത്. രണ്ട് മണിക്കൂര്‍ എട്ട് മിനിറ്റ് നീളുന്നുന്ന എപ്പിസോഡ് ‘ദി റ്റൈ്‌സൈഡ് അപ്പ്’ എന്നാണ് പേരിട്ടിരിക്കുന്നത്. ഫിനാലെ എപ്പിസോഡ് ന്യൂയര്‍ ഈവിനാണ് പുറത്തുവിടുക. അതേസമയം രാജ്യവ്യാപകമായി അവസാന എപിസോഡ് തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും.
പത്ത് വര്‍ഷം നീണ്ട് നിന്ന ഹോക്കിന്‍സിലെ കാഴ്ചകള്‍ക്കാണ് ജനുവരി 1ന് തിരശ്ശീല വീഴുന്നത്. സീരീസ് ചരിത്രത്തിലെ പല റെക്കോര്‍ഡുകളും തകര്‍ക്കാന്‍ സ്‌ട്രെയ്ഞ്ചര്‍ തിങ്‌സിന് കഴിയുമെന്നാണ് ആരാധകരുടെ വിശ്വാസം.
Content Highlight: Stranger Things final season episode run times revealed