ആഡംബര റൂമുകൾ സാധാരണക്കാർക്കുംറെസ്റ്റ് ഹൗസുകൾ പീപ്പിൾസ് റെസ്റ്റ് ഹൗസുകളായ കഥ | PWD | Rest House |
വിനോദസഞ്ചാര മേഖലയില്‍ സമീപകാലത്ത് വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കിയ നടപടിയായിരുന്നു സംസ്ഥാനത്തെ പൊതുമരാമത്ത് റസ്റ്റ് ഹൗസുകള്‍ പീപ്പിള്‍സ് റസ്റ്റ് ഹൗസുകള്‍ ആക്കിമാറ്റിയത്. സംസ്ഥാനത്തെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം താരതമ്യേന തുച്ചമായ രൂപയ്ക്ക് ഏറ്റവും മികച്ച താമസസൗകര്യം ഏറ്റവും എളുപ്പത്തില്‍ ലഭിക്കുന്ന സാഹചര്യമാണ് ഇതോടെയുണ്ടായത്. സഞ്ചാരികളില്‍ നിന്ന് വലിയ രീതിയിലുള്ള പ്രതികരണമാണ് ഇതിനുണ്ടായത്. സംസ്ഥാനത്തെ റസ്റ്റ്ഹൗസുകളിലെല്ലാം വലിയ രീതിയിലുള്ള ബുക്കിങ് ഉണ്ടാവുകയും ഇതിലൂടെ മികച്ച വരുമാനം സര്‍ക്കാരിന് ലഭിക്കുകയും ചെയ്തു.
Content highlight: Story of PWD Rest house become People Rest house

ഹണി ജേക്കബ്ബ്
ഡൂള്‍ന്യൂസില്‍ ട്രെയിനി സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ്‌കമ്യൂണിക്കേഷനില്‍ ബിരുദാനന്തരബിരുദം