2025-26 ആഷസ് ട്രോഫിയിലെ രണ്ടാം മത്സരത്തിലും വമ്പന്‍ വിജയമാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. മത്സരത്തില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 65 റണ്‍സിന്റെ വിജയലക്ഷ്യം എട്ട് വിക്കറ്റ് ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു സ്റ്റീവ് സ്മിത്തും സംഘവും.
2025-26 ആഷസ് ട്രോഫിയിലെ രണ്ടാം മത്സരത്തിലും വമ്പന്‍ വിജയമാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. മത്സരത്തില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 65 റണ്‍സിന്റെ വിജയലക്ഷ്യം എട്ട് വിക്കറ്റ് ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു സ്റ്റീവ് സ്മിത്തും സംഘവും.
ഇതോടെ ക്യാപ്റ്റനെന്ന നിലയില്‍ തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാനാണ് ഓസീസ് ക്യാപ്റ്റന്‍ സ്മിത്തിന് സാധിച്ചത്. ക്യാപ്റ്റനെന്ന നിലയില്‍ അന്താരാഷ്ട്ര ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിജയശതമാനമുള്ള നാലാമത്തെ താരമാകാനാണ് സ്മിത്തിന് സാധിച്ചത് (മിനിമം 30 ടെസ്റ്റ്). ഈ നേട്ടത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയെ മറികടക്കാനും സ്മിത്തിന് സാധിച്ചിരിക്കുകയാണ്. 42 ടെസ്റ്റില്‍ നിന്ന് 59.52 എന്ന വിജയശതമാനമാണ് സ്മിത്തിനുള്ളത്.
Steve Smith, Photo: x.com
സ്റ്റീവ് വോ (ഓസ്‌ട്രേലിയ) – 57 – 71.82
റിക്കി പോണ്ടിങ് (ഓസ്‌ട്രേലിയ) – 77 – 62.33
പാറ്റ് കമ്മിന്‍സ് (ഓസ്‌ട്രേലിയ) – 37 – 62.16
സ്റ്റീവ് സ്മിത് (ഓസ്‌ട്രേലിയ) – 42 – 59.52
വിരാട് കോഹ്‌ലി (ഇന്ത്യ) – 68 – 58.82
പാറ്റ് കമ്മിന്‍സിന് പരിക്ക് പറ്റിയതോടെയാണ് സ്മിത് ഓസീസിന്റെ ക്യാപ്റ്റനായി തിരിച്ചെത്തിയത്. 2015 മുതലാണ് സ്മിത് ഓസീസിന്റെ ക്യാപ്റ്റന്‍സി ഏറ്റെടുത്തത്. 42 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 24 വിജയവും 10 സമനിലയും എട്ട് തോല്‍വിയുമാണ് സ്മിത്തിനുള്ളത്.
ക്യാപ്റ്റനെന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും ഓസീസിന് വേണ്ടി മിന്നും പ്രകടനമാണ് സ്മിത് കാഴ്ചവെച്ചത്. ടെസ്റ്റില്‍ 216 ഇന്നിങ്‌സില്‍ നിന്ന് 10580 റണ്‍സാണ് താരം നേടിയത്. 290 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 56 എന്ന മികച്ച ആവറേജും താരത്തിനുണ്ട്. 36 സെഞ്ച്വറിയും 44 അര്‍ധ സെഞ്ച്വറിയും റെഡ്‌ബോളില്‍ സ്മിത് സ്വന്തമാക്കി.
അതേസമയം നിലവില്‍ നടക്കുന്ന ആഷസ് ട്രോഫിയിലെ രണ്ട് മത്സരത്തിലും മിന്നും പ്രകടനമാണ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് സ്വന്തമാക്കിയത്. ആദ്യ ടെസ്റ്റില്‍ 10 വിക്കറ്റും 70 റണ്‍സും നേടിയ സ്റ്റാര്‍ക്ക് രണ്ടാം മത്സരത്തില്‍ എട്ട് വിക്കറ്റും നേടി മിന്നും പ്രകടനമാണ് നടത്തിയത്. രണ്ട് മത്സരത്തിലും താരത്തിനായിരുന്നു പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ്.
Content Highlight: Steve Smith In Great Record Achievement In Test Cricket As Captain