ന്യൂദല്‍ഹി: രാജ്യ തലസ്ഥാനത്തെ വായു മലിനീകരണത്തില്‍ ആശങ്കയറയിച്ച് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി.
ദല്‍ഹിയിലെ വായുമലിനീകരണം ഭയാനകമാണെന്നും താന്‍ മൂന്ന് ദിവസം മാത്രമെ തങ്ങിയിരുന്നുള്ളുവെങ്കിലും ശ്വാസകോശ അലര്‍ജി ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഉദയ് മഹൂര്‍ക്കയുടെ പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ബി.ജെ.പി മന്ത്രി.
ദല്‍ഹിയിലും പരിസര പ്രദേശങ്ങളിലും മലിനീകരണമുണ്ടാവുന്നതിന്റെ 40 ശതമാനവും ഗതാഗത മേഖലയില്‍ നിന്നാണ്. അതിനാല്‍ ഫോസില്‍ ഇന്ധനങ്ങളെ അമിതമായി ആശ്രയിക്കുന്നത് അവസാനിപ്പിക്കണം, പരിസ്ഥിതി സൗഹൃദ ബദലുകള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘ഇതെന്തു തരം ദേശീയതയാണ്? ഫോസില്‍ ഇന്ധനങ്ങള്‍ പരിമിതമായ ഒന്നാണ്. അതിന്റെ ഉപയോഗം കുറയ്ക്കാന്‍ നമുക്ക് കഴിയില്ലേ? ഇലക്ട്രിക്ക് വാഹനങ്ങളും ഹൈഡ്രജന്‍ ഇന്ധനങ്ങളും പ്രോത്സാഹിപ്പിക്കാന്‍ നമുക്ക് കഴിയാത്തതെന്തുകൊണ്ടാണ്?,’ അദ്ദേഹം ചോദിച്ചു.
കഴിഞ്ഞ വര്‍ഷവും വിഷയത്തില്‍ ഗഡ്കരി സമാനമായി നിലപാട് സ്വീകരിച്ചിരുന്നു. വായു മലിനീകരണം കാരണം തനിക്ക് ദല്‍ഹിയിലേക്ക് വരാന്‍ പോലും മടിയാണെന്നായിരുന്നു അന്നത്തെ പ്രതികരണം.
ചൊവ്വാഴ്ച്ച രാജ്യത്തെ ഏറ്റവും മലിനമായ രണ്ടാമത്തെ നഗരമായിരുന്നു തലസ്ഥാനം. ഇതിന് പിന്നാലെയായിരുന്നു ഗഡ്കരിയുടെ പ്രസ്താവന.
എന്നാല്‍ വിഷയത്തില്‍ ദല്‍ഹി സര്‍ക്കാര്‍ ഉദാസീന നിലപാടാണ് സ്വീകരിച്ച് പോരുന്നത്. ഇത്രയും ഗുരുതരമായ വായുമലിനീകരണവും പുകമഞ്ഞും ഉണ്ടായിട്ടും പാര്‍ലമെന്റില്‍ വിഷയം വിശദമായ ചര്‍ച്ചയ്‌ക്കെടുക്കുകയോ നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. ഇത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.
Content HighliGht: Stayed for only three days and developed allergies; Gadkari on Delhi air pollution
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.