ന്യൂദല്‍ഹി: ആരവല്ലിയുടെ പുനര്‍നിര്‍വചനത്തില്‍ സുപ്രീം കോടതിയുടെ സ്റ്റേ. കോടതിയുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് മുന്നോടിയായി കൂടുതല്‍ വ്യക്തത വേണ്ടതുണ്ടെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. കോടതി സ്വമേധയാ എടുത്ത കേസിലാണ് നടപടി.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെ.കെ. മഹേശ്വരി, ജസ്റ്റിസ് എ.ജി. മാസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ആരവല്ലി കുന്നുകളില്‍ സര്‍വേയും പഠനവും നടത്താന്‍ പുതിയ കമ്മിറ്റി രൂപീകരിക്കണമെന്നും അതുവരെ വരെ സ്റ്റേ പ്രാബല്യത്തില്‍ ഉണ്ടാകുമെന്നും കോടതി വ്യക്തമാക്കി.
പുനര്‍നിര്‍വചനത്തില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് അയക്കുകയും ചെയ്തു. ജനുവരി 21ന് കേസ് വീണ്ടും പരിഗണിക്കും.
Content Highlight: Stay on redefinition of Aravalli; Supreme Court seeks more clarity