തിരുവനന്തപുരം: പേഴ്‌സണല്‍ സ്റ്റാഫുകളുടെ നിയമനം മുന്‍ സര്‍ക്കാറില്‍ നിന്ന് വ്യത്യസ്തമാകുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ വി.ഡി സതീശന്‍ സര്‍ക്കാര്‍ ഇതുവരെ നടത്തിയ നിയമനങ്ങള്‍ അഞ്ഞൂറിനടുത്തെന്ന് റിപ്പോര്‍ട്ട്.
മന്ത്രിമാര്‍ക്കും ക്യാബിനറ്റ് റാങ്കിലുമുള്ളവര്‍ക്കുമായി ഇതുവരെ 489 സ്റ്റാഫുകളെ സര്‍ക്കാര്‍ നിയമിച്ചു.
നിലവില്‍ വിവിധ ഓഫീസുകളിലേക്ക് നടത്തിയ നിയമനങ്ങളില്‍ ഏറ്റവും കൂടുതല്‍ പേഴ്‌സണല്‍ സ്റ്റാഫുകളെ നിയമിച്ചിരിക്കുന്നത് മുഖ്യമന്ത്രിയാണ്.
31 അംഗങ്ങളാണ് മുഖ്യമന്ത്രിയുടെ സ്റ്റാഫ് പട്ടികയിലുള്ളത്. ഏറ്റവും കുറവ് പേഴ്‌സണല്‍ സ്റ്റാഫുകളെ നിയമിച്ചിരിക്കുന്നത് 12 അംഗങ്ങളുമായി എം.എല്‍.എ ടി. സിദ്ദിഖ് ആണ്.
ആരോഗ്യമന്ത്രി കെ. മുരളീധരനും വിദ്യാഭ്യാസമന്ത്രി എം. ഷംസുദ്ദീനും 27 വീതം സ്റ്റാഫുകളെ നിയമിച്ചിട്ടുണ്ട്.
ഭരണച്ചെലവ് ചുരുക്കലും സ്റ്റാഫുകളുടെ എണ്ണവും സംബന്ധിച്ച് വിവിധ കോണുകളില്‍ നിന്ന് ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് പേഴ്‌സണല്‍ സ്റ്റാഫ് നിയമനങ്ങളുടെ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്.
യാതൊരു ഭരണചുമതലകളുമില്ലാത്ത ചീഫ് വിപ് അപു ജോണിന് 16 പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ അനുവദിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Content Highlights: State government goes for ‘jumbo’ appointments; record set in personal staff recruitment too—Chief Minister leads with 31 members.
