ഇനി പഴയ പണി പോരോ; മൂന്നാം മത്സരത്തില്‍ ഇന്ത്യയുടെ കാലന്മാര്‍ വരുന്നുണ്ട്
Sports News
ഇനി പഴയ പണി പോരോ; മൂന്നാം മത്സരത്തില്‍ ഇന്ത്യയുടെ കാലന്മാര്‍ വരുന്നുണ്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 26th September 2023, 9:22 pm

 

ഇന്ത്യ-ഓസട്രേലിയ മൂന്നാം മത്സരത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ആദ്യ രണ്ട് മത്സരങ്ങളില്‍ ടീമിലെ സുപ്രധാന താരങ്ങള്‍ക്ക് റെസ്റ്റ് കൊടുത്താണ് ഇന്ത്യയും ഓസീസും ഇറങ്ങിയത്. ആദ്യ രണ്ട് മത്സരങ്ങളില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ഹര്‍ദിക് എന്നിവരെല്ലാം റെസ്റ്റ്് ചെയ്തപ്പോല്‍ ഓസീസിനായി ഗ്ലെന്‍ മാക്‌സ്‌വെല്‍, മിച്ചല്‍ സ്റ്റാര്‍ക് എന്ന താരങ്ങളും കളത്തില്‍ ഇറങ്ങിയില്ലായിരുന്നു.

എന്നാല്‍ മൂന്നാം മത്സരത്തില്‍ ഇവരെല്ലാം തിരിച്ചെത്തുന്നുണ്ട്. ആദ്യ രണ്ട് മത്സരങ്ങളിലും ഓസീസിനെ പൂര്‍ണമായും ഡോമിനേറ്റ് ചെയ്യുന്ന ഇന്ത്യയെയാണ് കണ്ടത്. എന്നാല്‍ മൂന്നാം മത്സരത്തില്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. കങ്കാരുപ്പടയിലെ രണ്ട് മികച്ച താരങ്ങളാണ് മൂന്നാം മത്സരത്തില്‍ ടീമിനൊപ്പം ചേരുന്നത്. മൂന്നാം മത്സരത്തില്‍ ഓസീസിന്റെ കംബാക്ക് ആകുമെന്നാണ് ഒരുപാട് ആരാധകര്‍ പ്രവചിക്കുന്നത്.

രണ്ട് മത്സരങ്ങളിലും ഓസ്‌ട്രേലിയയുടെ ബൗളിങ് നിവാരം ശരാശരിക്കും താഴെയായിരുന്നു. മൂന്നാം മത്സരത്തില്‍ സ്റ്റാര്‍ക്കിനെ പോലെയൊരു ലെഫ്റ്റ് ഹാന്‍ഡ് പേസ് ബൗളറെത്തുമ്പോള്‍ ഇന്ത്യക്ക് അത് വെല്ലുവിളിയാകുമെന്നാണ് വിശകലനം. ലെഫ്റ്റ് ഹാന്‍ഡ് പേസര്‍മാരുടെ ബൗളിങ്ങിന് മുമ്പില്‍ പല തവണ ഇന്ത്യന്‍ ബാറ്റര്‍മാര്‍ മുട്ടുമടക്കിയിട്ടുണ്ട്.

രണ്ടാം മത്സരത്തില്‍ ഓസീസ് ബാറ്റിങ്ങിന് ഏറ്റവും കൂടുതല്‍ പണികൊടുത്തത് ഇന്ത്യന്‍ സ്പിന്നര്‍മാരാണ്. എന്നാല്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ തിരിച്ചുവരുന്നതോട് കൂടി ഓസീസ് കുറച്ചുകൂടെ വെല്ലുവിളിയുയര്‍ത്താന്‍ കെല്‍പ്പുള്ള ടീമാകുന്നുണ്ട്. സ്പിന്നര്‍മാര്‍ക്കെതിരെ മികച്ച റെക്കോഡുള്ള ബാറ്ററാണ് ഗ്ലെന്‍ മാക്‌സ്‌വെല്‍. പ്രത്യകിച്ച് ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കെതിരെ.

ഐ.പി.എല്‍ കളിക്കുന്നത് വഴി ഇന്ത്യന്‍ പിച്ചുകളില്‍ ഒരുപാട് പരിചയസമ്പത്തും താരത്തിനുണ്ട്. അഗ്രസീവ് മൈന്‍ഡ്‌സെറ്റുള്ള താരം ഏത് നിമിഷവും കളി മാറ്രിമറിക്കാന്‍ കെല്‍പുള്ള താരമാണ്.

സെപ്റ്റംബര്‍ 27 ബുധനാഴ്ചയാണ് ഇരുവരും തമ്മിലുള്ള അവസാന മത്സരം.

Content Highlight: Starc and Maxwell is Coming Back In Australian Team in 3rd ODI will be Moe Challenging for Indian Team