| Saturday, 29th November 2025, 11:53 am

റാഞ്ചിയില്‍ വേള്‍ഡ് റെക്കോഡ് റാഞ്ചാന്‍ ഹിറ്റ്മാന്‍; വേണ്ടത് വെറും മൂന്നേ മൂന്ന് സിക്‌സര്‍!

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്കയ്ക്കെതിരെയുള്ള ഏകദിന പരമ്പരയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മൂന്ന് ഏകദിന മത്സരങ്ങളടങ്ങുന്ന പരമ്പര നാളെ (നവംബര്‍ 30ന്) റാഞ്ചിയിലാണ് അരങ്ങേറുന്നത്. സൂപ്പര്‍ താരം വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും സ്‌ക്വാഡിലുള്ളതാണ് ഇന്ത്യയ്ക്ക് ഏറെ ആത്മവിശ്വാസം നല്‍കുന്നത്.

മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി കളത്തിലിറങ്ങുമ്പോള്‍ ഹിറ്റ്മാന്‍ രോഹിത്തിനെ കാത്തിരിക്കുന്നത് ഒരു ലോക റെക്കോഡാണ്. പ്രോട്ടിയാസിനെതിരെ വെറും മൂന്ന് സിക്‌സര്‍ നേടാന്‍ സാധിച്ചാല്‍ ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരമാകാനാണ് രോഹിത്തിന് സാധിക്കുക.

Rohit Sharma Photo: PTI

ഈ നേട്ടത്തില്‍ പാക് താരം ഷാഹിദ് അഫ്രീദിയാണ് നിലവില്‍ ഒന്നാമന്‍. താരത്തിന് 351 സിക്‌സാണ് ഏകദിനത്തിനുള്ളത്. വെറും മൂന്ന് സിക്‌സറുകളോടെ റാഞ്ചിയില്‍ പാക് താരത്തിന്റെ ഡോമിനേഷന് വിരാമമിടാന്‍ രോഹിത്തിന് സാധിക്കും.

ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരങ്ങള്‍ (താരം, ഇന്നിങ്‌സ്, സിക്‌സര്‍ എന്നീ ക്രമത്തില്‍)

ഷാഹിദ് അഫ്രീദി (പാകിസ്ഥാന്‍) – 369 – 351

രോഹിത് ശര്‍മ (ഇന്ത്യ) – 268 – 349

ക്രിസ് ഗെയ്ല്‍ (വെസ്റ്റ് ഇന്‍ഡീസ്) – 294 – 331

Shahid Afridi- Mufaddal Vohra/x.com

സനത് ജയസൂര്യ (ശ്രീലങ്ക) – 433 – 370

അതേസമയം ഇന്ത്യയ്ക്ക് വേണ്ടി ഏകദിനത്തില്‍ 268 ഇന്നിങ്‌സുകളാണ് രോഹിത് കളിച്ചത്. 11370 റണ്‍സും താരം സ്വന്തമാക്കി. 264 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും രോഹിത് ഫോര്‍മാറ്റില്‍ നിന്ന് നേടി. 92.7 എന്ന സ്‌ട്രൈക്ക് റേറ്റും 49.2 എന്ന ആവറേജുമാണ് താരത്തിനുള്ളത്. ഫോര്‍മാറ്റില്‍ 349 സിക്‌സറുകള്‍ക്ക് പുറമെ 1066 ഫോറും താരം സ്വന്തമാക്കിയിട്ടുണ്ട്.

പ്രോട്ടിയാസിനെതിരെ കെ.എല്‍. രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. പരിക്കേറ്റ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന് സ്‌ക്വാഡില്‍ ഇടം നേടാന്‍ സാധിച്ചിരുന്നില്ല.

ഇന്ത്യന്‍ ഏകദിന സ്‌ക്വാഡ്

രോഹിത് ശര്‍മ, യശസ്വി ജെയ്സ്വാള്‍, വിരാട് കോഹ്‌ലി, തിലക് വര്‍മ, കെ.എല്‍. രാഹുല്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, റുതുരാജ് ഗെയ്ക്ക്വാദ്, പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിങ്, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍)

Content Highlight: Star Player Rohit Sharma Need 3 More Sixes To Achieve Great Record

We use cookies to give you the best possible experience. Learn more