സൗത്ത് ആഫ്രിക്കയ്ക്കെതിരെയുള്ള ഏകദിന പരമ്പരയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മൂന്ന് ഏകദിന മത്സരങ്ങളടങ്ങുന്ന പരമ്പര നാളെ (നവംബര്‍ 30ന്) റാഞ്ചിയിലാണ് അരങ്ങേറുന്നത്. സൂപ്പര്‍ താരം വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും സ്‌ക്വാഡിലുള്ളതാണ് ഇന്ത്യയ്ക്ക് ഏറെ ആത്മവിശ്വാസം നല്‍കുന്നത്.
മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി കളത്തിലിറങ്ങുമ്പോള്‍ ഹിറ്റ്മാന്‍ രോഹിത്തിനെ കാത്തിരിക്കുന്നത് ഒരു ലോക റെക്കോഡാണ്. പ്രോട്ടിയാസിനെതിരെ വെറും മൂന്ന് സിക്‌സര്‍ നേടാന്‍ സാധിച്ചാല്‍ ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരമാകാനാണ് രോഹിത്തിന് സാധിക്കുക.
ഈ നേട്ടത്തില്‍ പാക് താരം ഷാഹിദ് അഫ്രീദിയാണ് നിലവില്‍ ഒന്നാമന്‍. താരത്തിന് 351 സിക്‌സാണ് ഏകദിനത്തിനുള്ളത്. വെറും മൂന്ന് സിക്‌സറുകളോടെ റാഞ്ചിയില്‍ പാക് താരത്തിന്റെ ഡോമിനേഷന് വിരാമമിടാന്‍ രോഹിത്തിന് സാധിക്കും.
ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരങ്ങള്‍ (താരം, ഇന്നിങ്‌സ്, സിക്‌സര്‍ എന്നീ ക്രമത്തില്‍)
അതേസമയം ഇന്ത്യയ്ക്ക് വേണ്ടി ഏകദിനത്തില്‍ 268 ഇന്നിങ്‌സുകളാണ് രോഹിത് കളിച്ചത്. 11370 റണ്‍സും താരം സ്വന്തമാക്കി. 264 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും രോഹിത് ഫോര്‍മാറ്റില്‍ നിന്ന് നേടി. 92.7 എന്ന സ്‌ട്രൈക്ക് റേറ്റും 49.2 എന്ന ആവറേജുമാണ് താരത്തിനുള്ളത്. ഫോര്‍മാറ്റില്‍ 349 സിക്‌സറുകള്‍ക്ക് പുറമെ 1066 ഫോറും താരം സ്വന്തമാക്കിയിട്ടുണ്ട്.
പ്രോട്ടിയാസിനെതിരെ കെ.എല്‍. രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. പരിക്കേറ്റ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന് സ്‌ക്വാഡില്‍ ഇടം നേടാന്‍ സാധിച്ചിരുന്നില്ല.