ചെന്നൈ: ഇറാൻ ആണവായുധം നിർമിക്കാത്തതുകൊണ്ടാണ് ആക്രമിക്കപെട്ടതെന്ന് മാധ്യമ പ്രവർത്തകൻ സ്റ്റാൻലി ജോണി.
ഇറാനെ അമേരിക്ക ആക്രമിക്കുന്നത് അവർ ആണവായുധങ്ങൾ നിർമിച്ചതുകൊണ്ടല്ല മറിച്ച് നിർമിക്കാത്തതിനാലാണെന്നും, നിങ്ങൾക്ക് ബോംബ് നിർമിക്കാനാണ് ഉദ്ദേശമെങ്കിൽ അതിനെകുറിച്ച് സംസാരിക്കേണ്ടതില്ലെന്നും അദ്ദേഹം തന്റെ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
നിലവിലെ യുദ്ധം ഏതുവഴിക്കാണ് പോകുന്നതെന്ന് പ്രവചനാധീതമാണെന്നും എന്തുവന്നാലും ഇത് പശ്ചിമേഷ്യയിൽ ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും സ്റ്റാൻലി ജോണി തന്റെ ഫേസ്ബുക് കുറിപ്പിൽ പറയുന്നു.
2001 ലെ ട്രേഡ് സെന്റർ ആക്രമണ സമയത്ത് ഭീകരാക്രമണത്തെ അപലപിച്ച ആദ്യ രാജ്യങ്ങളിലൊന്നായിരുന്നു ഇറാനെന്നും ഇത് അമേരിക്ക അൽ ഖ്വയ്ദയ്ക്കും താലിബാനുമെതിരായുള്ള ആക്രമണത്തിനുള്ള ആയുധമായി ഉപയോഗിച്ചിരുന്നെന്നും അദ്ദേഹം തന്റെ പഴയ ലേഖനത്തെ ഉദ്ധരിച്ച് പറഞ്ഞു.
ട്രേഡ് സെന്റർ ആക്രമണ സമയത് ഇറാഖ്, ഉത്തര കൊറിയ എന്നിവയ്‌ക്കൊപ്പം ഇറാനെയും ‘തിന്മയുടെ അച്ചുതണ്ട്’ എന്ന് വിളിച്ചുകൊണ്ട് ബുഷ് തിരിച്ചടിച്ചിരുന്നനും, 1950 – 53 കാലത്തെ യുദ്ധകാലത്തുനിന്ന് പ്രചോദനം ഉൾകൊണ്ട ഉത്തര കൊറിയ ബോംബ് നിർമിച്ചെന്നും എന്നാൽ ഇറാൻ അത് ചെയ്തില്ലെന്നും അതാണ് ഇറാന് പറ്റിയ അബദ്ധമെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റാൻലി ജോണിയുടെ ഫേസ്ബുക് കുറിപ്പിന്റെ പൂർണ രൂപം
9/11 നടന്നപ്പോൾ, ഭീകരാക്രമണത്തെ അപലപിച്ച ആദ്യ രാജ്യങ്ങളിലൊന്നായിരുന്നു ഇറാൻ. ഖ്വയ്ദ/താലിബാനെതിരായ യുദ്ധത്തിൽ അമേരിക്കക്കാരെ പോലും ഇത് സഹായിച്ചു. ഇറാഖ്, ഉത്തര കൊറിയ എന്നിവയ്‌ക്കൊപ്പം ഇറാനെയും തിന്മയുടെ അച്ചുതണ്ട് എന്ന് വിളിച്ചുകൊണ്ട് ബുഷ് തിരിച്ചടിച്ചു. അതൊരു മുന്നറിയിപ്പ് സൂചനയായിരുന്നു. 1950-53 ലെ വിനാശകരമായ അമേരിക്കൻ ബോംബാക്രമണത്തിന്റെ ഓർമ്മയുണ്ടായിരുന്ന ഉത്തര കൊറിയക്കാർ ഒരു ബോംബ് നിർമാണം വേഗത്തിലാക്കി. അവർ മിടുക്കരാണെന്ന് ഞാൻ പറയും. ഇറാനികൾ അത് നിർമ്മിക്കാതിരിക്കാൻ തീരുമാനിച്ചു. ബോംബിനെതിരെ ഖമേനി ഒരു ഫത്‌വ പോലും പുറപ്പെടുവിച്ചു!
2015 ൽ, ആണവ പരിപാടി പരിമിതപ്പെടുത്താൻ സമ്മതിച്ചുകൊണ്ട് അവർ ഒരു കരാറിൽ ഒപ്പുവച്ചു. കരാറിന്റെ നിബന്ധനകൾ അവർ പൂർണ്ണമായും പാലിച്ചു. 2018 ൽ കരാർ പൊളിച്ചുമാറ്റിക്കൊണ്ട് ട്രംപ് തിരിച്ചടിച്ചു. ബാക്കി ചരിത്രം.
ഞാൻ ഇത് 2025 ജോണിലാണ് എഴുതുന്നത് നമ്മുടേതുപോലുള്ള ഒരു വഞ്ചനാപരമായ ലോകത്ത്, ആണവായുധങ്ങളാണ് ആത്യന്തിക പ്രതിരോധം. ഒരു ബോംബ് ഉണ്ടാക്കണമെങ്കിൽ അത് ഉണ്ടാക്കൂ, അതിനെ കുറിച് മിണ്ടരുത്. ഇറാനെ ബോംബിടുന്നത് അവർ ബോംബ് നിർമിച്ചതുകൊണ്ടല്ല, മറിച്ച് അത് നിർമ്മിക്കാത്തതുകൊണ്ടാണ്. യുദ്ധം ഏത് വഴിക്കാണ് പോകുന്നതെന്ന് പ്രവചിക്കാൻ ഇപ്പോൾ സമയമായിട്ടില്ല, പക്ഷേ ഇത് പശ്ചിമേഷ്യയിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ജൂലിനെ യുദ്ധത്തേക്കാൾ വളരെ വലുതാണ് ഇപ്പോഴത്തെ യുദ്ധം.
Content Highlight: Stanley Johny about Iran – America war