| Friday, 15th May 2026, 3:08 pm

എസ്.എസ്.എല്‍.സി; വിജയം 99.07 ശതമാനം; 30,516 ഫുൾ A+

ആദര്‍ശ് എം.കെ.

കോഴിക്കോട്: എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. സംസ്ഥാനത്ത് 99.07 ശതമാനം വിജയം.

പൊതു വിദ്യാഭ്യാസ ഡയറക്ടറാണ് ഇത്തവണ ഫലം പ്രഖ്യാപിച്ചത്. പരീക്ഷയെഴുതിയവരില്‍ 30,516 വിദ്യാര്‍ത്ഥികകള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു. 4,14,290 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി

വാട്‌സ്ആപ്പ് നമ്പര്‍ വഴിയും മൊബൈല്‍ ആപ്പിലും വിവിധ സര്‍ക്കാര്‍ വെബ്‌സൈറ്റുകളിലും ഫലം അറിയാന്‍ സാധിക്കും. ഐ.ടി. മിഷന്റ ‘നമ്മുടെ കേരളം (Nammude Keralam)’ ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ് ആപ്പുകളില്‍ ഫലം ലഭിക്കും. ഐ.ടി. മിഷന്റെ 9188619958 എന്ന വാട്സാപ്പ് നമ്പറിലും ഫലമറിയാം.

3.30 മുതല്‍ ഫലം സൈറ്റില്‍ ലഭ്യമാകും.

എസ്.എസ്.എല്‍.സി. ഫലം ഇവിടെ അറിയാം

3031 പരീക്ഷാ കേന്ദ്രങ്ങളിലായി ആകെ 4,17,497 വിദ്യാര്‍ത്ഥികളാണ് സംസ്ഥാനത്ത് ഇത്തവണ പരീക്ഷ എഴുതിയത്. ലക്ഷദ്വീപില്‍ 633 വിദ്യാര്‍ത്ഥികള്‍ ഏഴു കേന്ദ്രങ്ങളിലായി പരീക്ഷ എഴുതി.  14 ദിവസങ്ങളിലായി 72 ക്യാമ്പുകളിലായാണ് മൂല്യനിര്‍ണയം നടന്നത്.

Content highlight: SSLC results announced

Updating

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more