കളി തോറ്റതോടെ പരസ്പരം പോരടിച്ച് ലങ്കന്‍ ക്യാപ്റ്റനും കോച്ചും, വീഡിയോ
India vs Sri Lanka
കളി തോറ്റതോടെ പരസ്പരം പോരടിച്ച് ലങ്കന്‍ ക്യാപ്റ്റനും കോച്ചും, വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 21st July 2021, 3:12 pm

കൊളംബോ: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ഏകദിനവും കൈവിട്ട് പരമ്പര നഷ്ടമായതോടെ പരസ്പരം പോരടിച്ച് ലങ്കന്‍ ക്യാപ്റ്റനും പരിശീലകനും. പരിശീലകന്‍ മിക്കി ആര്‍തറും ക്യാപ്റ്റന്‍ ദസൂണ്‍ ഷാനകയും തമ്മിലാണ് മത്സരശേഷം വാക്‌പോരുണ്ടായത്.

കളി ലങ്കയുടെ കൈയില്‍ നിന്ന് വഴുതി മാറുന്നു എന്ന് മനസിലാക്കിയപ്പോള്‍ തന്നെ ആര്‍തര്‍ ഡ്രെസിംഗ് റൂമില്‍ അസ്വസ്ഥനായിരുന്നു. വിജയത്തോടടുത്ത മത്സരം ലങ്ക തോറ്റതോടെ നിയന്ത്രണം വിട്ട് ക്യാപ്റ്റനോട് കുപിതനാകുകയായിരുന്നു ആര്‍തര്‍.

ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലും ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുകയാണ്.

മത്സരത്തില്‍ ദീപക് ചഹാര്‍-ഭുവനേശ്വര്‍ കുമാര്‍ സഖ്യത്തിന്റെ മികവിലാണ് ഇന്ത്യ അവിസ്മരണീയ ജയം സ്വന്തമാക്കിയത്. മൂന്ന് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 275 റണ്‍സ്. മറുപടി ബാറ്റിംഗില്‍ ഏഴിന് 193 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യ, ചഹാര്‍ -ഭുവി കൂട്ടുകെട്ടിന്റെ ബലത്തില്‍ പിന്നീട് ഒരു വിക്കറ്റ് പോലും നഷ്ടമാക്കാതെ ലക്ഷ്യത്തിലെത്തുകയായിരുന്നു.


ഇന്ത്യയ്ക്ക് വേണ്ടി ചഹാറിന് പുറമേ സൂര്യകുമാര്‍ യാദവും അര്‍ധസെഞ്ച്വറി നേടി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Sri Lanka head coach Arthur and captain Shanaka involved in heated argument after losing to India, video goes viral