മലയാളികള്‍ക്ക് എന്നും ഓര്‍ത്തിരിക്കാവുന്ന സിനിമകള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് സത്യന്‍ അന്തിക്കാട് – ശ്രീനിവാസന്‍ എന്നിവരുടേത്. കുടുംബപ്രേക്ഷര്‍ക്കിടയില്‍ മോഹന്‍ലാലിന് വലിയ സ്വീകാര്യത നേടിക്കൊടുക്കാന്‍ ഇവരുടെ സിനിമകള്‍ക്ക് കഴിഞ്ഞു. നാടോടിക്കാറ്റ്, സന്മനസുള്ളവര്‍ക്ക് സമാധാനം, വരവേല്പ് തുടങ്ങിയ മികച്ച സിനിമകള്‍ ഇരുവരും അണിയിച്ചൊരുക്കി.
സത്യന്‍ അന്തിക്കാടിന്റെ കുറിച്ച് സംസാരിക്കുകയാണ് ശ്രീനിവാസന്‍. ആദ്യ കാലങ്ങളിലെല്ലാം കേരളത്തില്‍ നിന്നുള്ള സിനിമാക്കാരുടെ താവളമായിരുന്നു ചെന്നൈ എന്നും അങ്ങനെ സിനിമയുടെ പല വഴിയില്‍ വെച്ചും ഇരുവരും കണ്ടുമുട്ടിയിട്ടുണ്ടെന്നും ശ്രീനിവാസന്‍ പറയുന്നു. സത്യന്‍ അന്തിക്കാട് തനിക്ക് സിനിമാക്കാരന്‍ ആയ സുഹൃത്തല്ലെന്നും എന്തും പറയാനാകുന്ന കൂട്ട് തങ്ങള്‍ തമ്മിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സത്യന്‍ എനിക്ക് സിനിമാക്കാരനായ സുഹ്യത്തല്ല. എന്തും പറയാവുന്ന കൂട്ട് ഞങ്ങള്‍ തമ്മിലുണ്ട് – ശ്രീനിവാസന്‍
സിനിമയെ ഗൗരവമായി താന്‍ കാണാന്‍ തുടങ്ങിയത് സത്യന്‍ അന്തിക്കാടിന്റെ കൂടെ കൂടിയ ശേഷമാണെന്നും തിരക്കഥ എഴുതാന്‍ വിശ്വാസമില്ലാതിരുന്ന തന്നെ നിര്‍ബന്ധിച്ച് എഴുതിപ്പിച്ചതും സത്യന്‍ ആണെന്നും ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു. അടുക്കും ചിട്ടയുമില്ലാത്ത തന്റെ ജീവിതം ഒരു ഫ്രെയിമിനുള്ളിലേക്ക് ചെന്നത് സത്യനൊപ്പം ചേര്‍ന്ന ശേഷമാണെന്ന് തോന്നിയിട്ടുണ്ടെന്നും ശ്രീനിവാസന്‍ പറഞ്ഞു. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കേരളത്തില്‍ നിന്നെത്തിയ സിനിമാക്കാരുടെ താവളമായിരുന്നല്ലോ അന്ന് മദിരാശി. സിനിമ വഴിയില്‍ പലയിടത്തും വച്ച് ഞാനും സത്യന്‍ അന്തിക്കാടും വീണ്ടും വീണ്ടും കണ്ടു മുട്ടി. പരിചയം സൗഹ്യദമായി വളര്‍ന്നു. സത്യന്‍ എനിക്ക് സിനിമാക്കാരനായ സുഹ്യത്തല്ല. എന്തും പറയാവുന്ന കൂട്ട് ഞങ്ങള്‍ തമ്മിലുണ്ട്.
സിനിമയെ ഗൗരവമായി സമീപിക്കാന്‍ തുടങ്ങിയത് സത്യനൊപ്പം ചേര്‍ന്നതിന് ശേഷമാണ്.
തിരക്കഥ എഴുതാന്‍ കഴിയുമെന്ന് സ്വയം വിശ്വാസമില്ലാത്ത എന്നെ നിര്‍ബന്ധിച്ച് എഴുതിച്ചു. അടുക്കും ചിട്ടയുമില്ലാത്ത എന്റെ ജീവിതം ഒരു ഫ്രെയിമിനുള്ളിലേക്ക് ചെന്നത് സത്യനൊപ്പം ചേര്‍ന്ന ശേഷമാണെന്ന് തോന്നിയിട്ടുണ്ട്,’ ശ്രീനിവാസന്‍ പറയുന്നു.
Content Highlight: Sreenivasan talks about Sathyan Anthikkad