| Monday, 12th February 2024, 9:11 am

ആ സംശയത്തിന് മമ്മൂക്കയോട് ഞാൻ ചോദിച്ചത്, നിങ്ങൾ ഇവിടെ ലോ കോളേജിൽ അല്ലേ പഠിച്ചത് എന്നായിരുന്നു: ശ്രീനാഥ് ഭാസി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വ്യത്യസ്തമായ അഭിനയ ശൈലികൊണ്ട് യുവ നടൻമാർക്കിടയിൽ വലിയ സ്വീകാര്യത നേടിയ നടനാണ് ശ്രീനാഥ് ഭാസി. യുവാക്കൾക്കിടയിൽ ഏറെ ആരാധകരുള്ള ശ്രീനാഥ് തന്റെ കൊച്ചി സ്ലാങ്ങിലുടെയും ശ്രദ്ധ നേടിയിട്ടുണ്ട്.

ഭീഷ്മ പർവ്വത്തിൽ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവം പറയുകയാണ് ശ്രീനാഥ് ഭാസി.

സിനിമയിൽ അഭിനയിക്കുമ്പോൾ മമ്മൂട്ടി തന്നോട് ചില കൊച്ചി സ്ലാങ്ങിനെ കുറിച്ച് സംശയം ചോദിച്ചിട്ടുണ്ടെന്നാണ് ശ്രീനാഥ് ഭാസി പറയുന്നത്. മമ്മൂക്ക ഇവിടുത്തെ ലോ കോളേജിലല്ലേ പഠിച്ചതെന്ന് താൻ ചോദിച്ചെന്നും ശ്രീനാഥ് ഭാസി പറഞ്ഞു.

മമ്മൂട്ടി നല്ലൊരു മനുഷ്യനാണെന്നും അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ സുകുമാരിയും തന്നോട് ഇങ്ങനെ ആയിരുന്നുവെന്നും ശ്രീനാഥ് ഭാസി പറഞ്ഞു. സില്ലി മോങ്ക്സ് മോളിവുഡിനോട് സംസാരിക്കുകയായിരുന്നു താരം.

‘എന്നോട് മമ്മൂക്ക ചില കൊച്ചി സ്ലാങ്ങിനെ കുറിച്ച് സംശയങ്ങൾ ചോദിച്ചിട്ടുണ്ട്. ഞാൻ പറഞ്ഞു, നിങ്ങൾ ഇവിടെ ലോ കോളേജിൽ അല്ലേ പഠിച്ചത് എന്നോട് ചോദിക്കുന്നത് എന്തിനാണെന്ന്. അതാണ് മമ്മൂക്ക. അദ്ദേഹം നല്ലൊരു മനുഷ്യനാണ്.

അയാളും ഞാനും തമ്മിൽ ചിത്രത്തിൽ അഭിനയിക്കുമ്പോൾ സുകുമാരി ചേച്ചിയും എന്നോട് അങ്ങനെ ആയിരുന്നു. ചെറിയ ഒരു ഷോട്ട് മാത്രമേയുള്ളൂ ഞങ്ങൾ തമ്മിൽ. പക്ഷെ അതിന് അവർ നൽകുന്ന ഒരു കാര്യമുണ്ട്.

മപ്പ്, ഗുമ്മ് അങ്ങനെ കൂറേ വാക്കുകളുണ്ട്. അതൊക്കെ മമ്മൂക്കയ്‌ക്ക് ചെയ്യാൻ വേണ്ടിയാണ് എന്നോട് ചോദിക്കുന്നത്. അദ്ദേഹമൊക്കെ അങ്ങനെ പെരുമാറുമ്പോൾ വർക്ക്‌ ചെയ്യാൻ ഈസിയാണ്,’ശ്രീനാഥ് ഭാസി പറയുന്നു.

Content Highlight: Sreenath Bhasi Talk About Mammootty

Latest Stories

We use cookies to give you the best possible experience. Learn more