ഒടുവില്‍ ഓഫീസ് തുറന്ന് ശ്രീലേഖ; ഒരു മുറിയെന്ന് പറയാനാവില്ല, 70 സ്‌ക്വയര്‍ ഫീറ്റിലും ഓഫീസ് പ്രവര്‍ത്തിക്കാം : ശ്രീലേഖ
Kerala
ഒടുവില്‍ ഓഫീസ് തുറന്ന് ശ്രീലേഖ; ഒരു മുറിയെന്ന് പറയാനാവില്ല, 70 സ്‌ക്വയര്‍ ഫീറ്റിലും ഓഫീസ് പ്രവര്‍ത്തിക്കാം : ശ്രീലേഖ
നിഷാന. വി.വി
Tuesday, 30th December 2025, 7:06 pm

തിരുവനന്തപുരം: വിവാദങ്ങള്‍ക്കൊടുവില്‍ എം.എല്‍.ഐ വി.കെ. പ്രശാന്തിന്റെ ഓഫീസിനിരികെ കൗണ്‍സിലര്‍ ഓഫീസ് തുറന്ന് ആര്‍. ശ്രീലേഖ. തിരുവന്തപുരം കോര്‍പ്പറേഷനിലെ ശാസ്തമംഗലം വാര്‍ഡിലെ നിയുക്ത ബി.ജെ.പി കൗണ്‍സിലറാണ് ആര്‍. ശ്രീലേഖ.

സാമൂഹിക മാധ്യമത്തിലൂടെയായിരുന്നു പുതിയ ഓഫീസ് തുറന്ന വിവരം കൗണ്‍സിലര്‍ അറിയിച്ചത്. എന്നാല്‍ കഷ്ടിച്ച് 70 സ്‌ക്വയര്‍ ഫീറ്റ് മാത്രമുള്ള ഇടത്തെ ഒരു മുറിയെന്ന് പറയാനാവില്ലെന്ന് ശ്രീലേഖ പരിഹസിച്ചു.

കാവിക്കൊടിയേന്തിയ സ്ത്രൂയുടെ ചിത്രത്തിന് മുമ്പില്‍ വിളക്ക് കൊളുത്തിയായിരുന്നു ഓഫീസ് ഉദ്ഘാടനം.

‘ഇന്ന് മുതല്‍ സേവനം തുടങ്ങി. ഒരു മുറിയെന്ന് പറയാനാവില്ല… ചെറിയ ഒരിടം. ആത്മാര്‍ത്ഥയുള്ള ജനസേവകയ്ക്ക് ഇവിടെയും പ്രവര്‍ത്തിക്കാം..ഇന്ന് ഉച്ചവരെ ഇവിടെ വന്നത് 18 പേര്‍. അവരെ സഹായിച്ചതില്‍ തൃപ്തി. അത് മതി,’ ശ്രീലേഖ ഫേസ്ബുക്കില്‍ കുറിച്ചു.

ഓഫീസിന് ചുറ്റും ടണ്‍ കണക്കിന് മാലിന്യമാണെന്ന് പറഞ്ഞുകൊണ്ട് അതിന്റെ ചിത്രങ്ങളും ശ്രീലേഖ പങ്കുവെച്ചിട്ടുണ്ട്. ഇതിലൂടെ നഗരസഭയുടെ മാലിന്യ സംസ്‌കരണത്തിനെതിരെയും ശ്രീലേഖ പരിഹാസമുയര്‍ത്തി.

കോര്‍പ്പറേഷനില്‍ ഭരണം പിടിച്ചതിന് പിന്നാലെ ഓഫീസ് സൗകര്യം വര്‍ധിപ്പിക്കാന്‍ എം.എല്‍.എ ഓഫീസ് ഒഴിയണമെന്നാവാശ്യപ്പെട്ടുകൊണ്ട് ശ്രീലേഖ വട്ടിയൂര്‍കാവ് എം.എല്‍.എ വി.കെ പ്രശാന്തിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് നിരാകരിച്ച് എം.എല്‍.എ രംഗത്തെത്തിയതോടെ സംഭവം വിവാദമാവുകയായിരുന്നു.

Content Highlight: Sreelekha finally opens office; It can’t be called a room, an office can function in 70 square feet: Sreelekha

 

 

 

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.