ധൈര്യത്തോടെ പെണ്‍കുട്ടികള്‍ പ്രതികരിക്കാന്‍ തുടങ്ങിയപ്പോഴേക്കും മെന്‍സ് റൈറ്റ്‌സ് അസോസിയേഷന് പേടിതുടങ്ങി
DISCOURSE
ധൈര്യത്തോടെ പെണ്‍കുട്ടികള്‍ പ്രതികരിക്കാന്‍ തുടങ്ങിയപ്പോഴേക്കും മെന്‍സ് റൈറ്റ്‌സ് അസോസിയേഷന് പേടിതുടങ്ങി
ശ്രീലക്ഷ്മി അറക്കൽ
Sunday, 4th June 2023, 10:28 am

അക്രമിയെ പൂമാല ഇട്ട് സ്വീകരിക്കല്‍, പ്രതികരിച്ച പെണ്‍കുട്ടിയെ സൈബര്‍ ബുള്ളി ചെയ്യല്‍ എന്നിവ ഇനി ഇതുപോലെ അതിക്രമം തുറന്നുപറയാന്‍ ആലോചിക്കുന്ന പെണ്‍കുട്ടികളെ പുറകോട്ടുവലിപ്പിക്കും.

ഈ പ്രതിക്ക് എതിരെ വേറെയും പെണ്‍കുട്ടികള്‍ ഇതേ അനുഭവം പറഞ്ഞതാണ്. എന്നിട്ടും ഒരു നാണവും മാനവും ഇല്ലാതെ അതിക്രമവീരനെ മാലയിട്ടു സ്വീകരിക്കുന്ന ആളുകള്‍, അതിജീവിതയെ വീണ്ടും സൈബര്‍ ബുള്ളീ ചെയ്യുന്ന ആളുകള്‍ ഒക്കെ പുരുഷാധിപത്യത്തിന്റെ ലക്ഷണങ്ങളാണ്.

ലക്ഷക്കണക്കിന് സ്ത്രീകള്‍ അനുഭവിച്ചുവന്ന ഒരുകാര്യം ആണ് ബസിനുള്ളിലെ ലൈംഗീക പീഡനം. അതിനെതിരെ പെണ്‍കുട്ടികള്‍ ധൈര്യത്തോടെ പ്രതികരിക്കാന്‍ തുടങ്ങിയിട്ട് വളരെ കുറച്ച് നാളുകള്‍ മാത്രമേ ആയിട്ടുള്ളൂ. അപ്പോഴേക്കും ഇവിടുത്തെ മെന്‍സ് റൈറ്റ്‌സ് അസോസിയേഷന് പേടിതുടങ്ങി.

ഇതുപോലെ സ്വഭാവമുള്ള കൊറേ പേര്‍ നമുക്കിടയിലുണ്ട്. അവര്‍ക്കൊക്കെ പേടി കയറിയിട്ടുണ്ട്. അതിന്റെ ഭാഗമായാണ് ഇമ്മാതിരി കേസുകളെ ഒക്കെ മാല ഇട്ടു സ്വീകരിക്കുന്നത്.

കേരള സമൂഹത്തില്‍ ഇരയെ വീണ്ടും വീണ്ടും ഇരയാക്കുക എന്ന പ്രവണത പണ്ടേ ഉണ്ട്. അത് ദിലീപ് കേസിലും അതുപോലെ തന്നെ പീഡനത്തിന് ഇരയാക്കാപെട്ട മിക്ക കേസിലും കണ്ടതാണ്. ഒരള്‍ എന്ത് വസ്ത്രം ധരിക്കണം എന്നത് അയാളുടെ ചോയ്‌സാണ്. ഈ കമന്റ് ചെയ്യുന്ന ആള്‍ക്കാര്‍ ഫാഷന്‍ സെന്‍സ് ഇല്ലാത്തവരും പുതിയ ജനറേഷന്‍ കുട്ടികളുടെ ഡ്രസിങ് സ്‌റ്റൈലിനെ പറ്റി അറിവില്ലാത്തവരും മോഡലിങ് എന്താണ് എന്ന് അറിയാത്തവരും കല എന്താണ് എന്ന് അറിയാത്തവരുമാണ്.

K Drama, Japanese Anime ,BTS , Hiphop , Independent Music തുടങ്ങിയ ഗ്ലോബല്‍ ആര്‍ട്ട് ഫോമുകള്‍ യുവജനതയെ നല്ല രീതിയില്‍ സ്വാധീനിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇന്നവര്‍ ഡ്രസ് ധരിക്കുന്നത്. ഷോര്‍ട്ട് ഡ്രസ് ധരിക്കുന്നത് ഒന്നും ഒരു മോറല്‍ പ്രശ്‌നമായി അവര്‍ കാണുന്നില്ല. പെണ്‍കുട്ടികള്‍ ഷോര്‍ട്ട് ഡ്രസ് ധരിച്ചാല്‍ ഇപ്പോഴത്തെ പുതിയ ലോകവിവവരമുള്ള ആണ്‍കുട്ടികള്‍ അതിനെ മോശമായി കാണാറില്ല.

ലോകം വിവരം ഇല്ലാത്ത, കല എന്താണ് എന്ന് അറിയാത്ത പോട്ട കിണറ്റിലെ തവളകള്‍ ആയി ജീവിക്കുന്ന ഇവിടുത്തെ ആണുങ്ങള്‍ക്ക് പെണ്ണുങ്ങളെ ലൈംഗിക ഉപഭോഗ വസ്തുക്കളായി കാണാനാണ് താല്‍പര്യം. അവരുടെ അഭിപ്രായത്തില്‍ സ്വന്തമായി ശബ്ദവും അഭിപ്രായവും പ്രതികരണവും ഉള്ള എല്ലാവരും വെടികളാണ്.

അങ്ങനെയുള്ള കഴുതകളാണ് ഇപ്പൊള്‍ ‘റോക്കറ്റ് വിക്ഷേപണം’ നടത്തുന്നവന് പിന്തുണയുമായി വരുന്ന കമന്റോളികള്‍. ഇവന്മാരുടെ ഭാഷയില്‍ പെണ്ണുങ്ങള്‍ ഷോര്‍ട്ട് ഡ്രസ് ഇട്ടാല്‍ പീഡിപ്പിക്കാന്‍ അവകാശമുണ്ട് എന്നാണ് തലയില്‍ മനസിലാക്കിവെച്ചിരിക്കുന്നത്.

മസ്താനി കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞത് പോലെ ‘ധൈര്യം ഉണ്ടെങ്കില്‍ ഈ പൂമാല ഇട്ടവനെ വീട്ടില്‍ കൊണ്ടുപോയി നിര്‍ത്തുമോ ഈ മാലയിട്ടവന്മാര്‍, അതിന് അവര്‍ക്ക് ധൈര്യം ഉണ്ടോ? പെണ്ണുങ്ങളുള്ള വീട്ടില്‍ ഇവനെ പോലെയുള്ളവന്മാരെ വിളിച്ചുകയറ്റുമോ ഈ മാലയിട്ടവന്‍മാര്‍?,’

സ്ത്രീപക്ഷത്ത് നില്‍ക്കുന്ന കേരള സര്‍ക്കാര്‍ വനിതാ ശിശുക്ഷേമ വകുപ്പ്, വനിതാ കമ്മീഷനൊക്കെ ഈ വിഷയത്തില്‍ നിലപാട് സ്വീകരിക്കേണ്ടതുണ്ട്. കാരണം ഇത് ഒരുപാട് പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും ആത്മാഭിമാനം ചോദ്യം ചെയ്യുന്ന പ്രവര്‍ത്തിയാണ്. ഇവര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായി എടൂത്തിരുന്നെങ്കിലെന്ന് ആശിച്ചു പോകുന്നു.

Content Highlight: Sreelakshmi Arackal write up  against Men’s Rights Association 

ശ്രീലക്ഷ്മി അറക്കൽ
അക്ടിവിസ്റ്റ്‌