ഡബ്ബിങ് രംഗത്തെ പ്രമുഖയാണ് ശ്രീജ രവി. വർഷങ്ങളുടെ അനുഭവ സമ്പത്തുണ്ട്. തെന്നിന്ത്യൻ സിനിമയിലെ പല മുൻനിര നടിമാരുടേയും ശബ്ദമായത് ശ്രീജയാണ്.
അൻപത് വർഷത്തിലധികമായി ഡബ്ബിങ് ലോകത്ത് സജീവമാണ് ശ്രീജ രവി. ഇപ്പോൾ അഭിനയത്തിലും സജീവമായ ശ്രീജ മോഹിനിയാട്ടത്തിലും മികച്ച പെർഫോമൻസ് കാഴ്ച വെച്ചത് ശ്രദ്ധേയമായിരുന്നു.
ഇപ്പോഴിതാ, തനിക്ക് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് നേരിട്ടത് റോമയ്ക്ക് ഡബ്ബ് ചെയ്യുന്നതിനിടെയാണെന്ന് പറയുകയാണ് ശ്രീജ രവി. ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് താരം ഈ അനുഭവം പങ്കുവെച്ചത്.
‘റോമാ എന്ന് പറയുന്ന കുട്ടി ഭാഷയറിയാത്ത കുട്ടിയാണ്. നോട്ട് ബുക്ക് എന്ന സിനിമയിൽ അഭിനയിക്കുമ്പോൾ എല്ലാം പഠിച്ചാണ് ആ കുട്ടി പറയുന്നത്. മലയാളം അറിയാത്തതുകൊണ്ട് കുറച്ചു ലാഗായി എല്ലാം വലിച്ചാണ് പറയുന്നത്. നല്ല അക്ഷര സ്പുടതയോട് കൂടി ആരോ പഠിപ്പിച്ച് പറയുന്നതുപോലെയാണ് ആ കുട്ടി പറയുന്നത്.
ഇപ്പോൾ ഒരു സ്പീഡിൽ പറയണ്ട ഡയലോഗ് ആണെങ്കിൽ നമുക്കത് ബുദ്ധിമുട്ടുണ്ടാക്കും. അതുകൊണ്ട് തന്നെ ആ കുട്ടിക്ക് വേണ്ടി ഡബ്ബ് ചെയ്യുമ്പോൾ കുറച്ചെനിക്ക് പാടായിരുന്നു. അതിൽ ഡബ്ബ് ചെയ്തത് നന്നായിട്ട് ഉണ്ടെങ്കിൽ അതെല്ലാം കഷ്ട്ടപെട്ടിട്ട് ആണ് അങ്ങനെയാക്കിയെടുത്തത്. പിന്നെ എങ്ങനെയോ ആ കുട്ടി എന്റെ നമ്പർ എല്ലാം എവിടന്നു തപ്പി പിടിച്ച വിളിച്ച് എന്നോട് നന്ദി എല്ലാം പറഞ്ഞു,’ ശ്രീജ രവി പറഞ്ഞു.
സൈജു കുറുപ്പിന്റെ 150-ാം ചിത്രമെന്ന പ്രത്യേകതയോടെ എത്തിയ മോഹിനിയാട്ടം പ്രേക്ഷകശ്രദ്ധ നേടുകയാണ്.
മോഹിനിയാട്ടം, Photo: IMDb
ഭരതൻനായരുടെ മരണശേഷം, അദ്ദേഹം മുമ്പ് സൃഷ്ടിച്ച പ്രശ്നങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന ശശിധരന്റെയും കുടുംബാംഗങ്ങളുടെയും സംഘർഷഭരിതമായ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം.
സംശയങ്ങൾ വിട്ടുമാറാത്ത ചിലരാൽ അവർ നേരിടുന്ന ബുദ്ധിമുട്ടുകളും കഥയിൽ ശക്തമായി അവതരിപ്പിക്കുന്നു.
കൃഷ്ണദാസ് മുരളി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, വിനയ് ഫോർട്ട്, ബേബി ജീൻ, കലാരഞ്ജിനി, അഭിറാം രാധാകൃഷ്ണൻ, സ്വാതി ദാസ് പ്രഭു, ദിവ്യ നായർ എന്നിവരാണ് മാറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
Content Highlight: Sreeja Ravi says that the most difficult thing for that actress is dubbing.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.