വരളുന്ന തണ്ണീര്‍ത്തടങ്ങള്‍, വരളുന്ന കേരളം
കോഴിക്കോട് നഗരപരിധിയില്‍ വരുന്ന ഏറ്റവും ജൈവവൈവിധ്യമുള്ള പരിസ്ഥിതി പ്രദേശമാണ് കോട്ടൂളി തണ്ണീര്‍ത്തടം. കാലാവസ്ഥ വ്യതിയാനം നിയന്ത്രിക്കുന്നതിലും നഗരത്തിലെ ജലശുദ്ധീകരണത്തിലും ഈ പ്രദേശം ഒരു പ്രധാന പങ്കു വഹിക്കുന്നു. ദേശിയ തലത്തില്‍ തന്നെ ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന ഈ പ്രദേശം സര്‍ക്കാരിന്റെ അനാസ്ഥ മൂലം അന്യാധീനപ്പെട്ടു പോവുകയാണ്.
