| Saturday, 23rd August 2025, 4:02 pm

സഞ്ജുവിനെ പുറത്താക്കിയ സ്‌ക്വാഡ്; ടൂര്‍ണമെന്റിന് ഇനി വെറും അഞ്ച് ദിവസം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റായ ദുലീപ് ട്രോഫിക്ക് ഇനി അഞ്ച് ദിവസത്തിന്റെ മാത്രം കാത്തിരിപ്പ്. ഓഗസ്റ്റ് 28നാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. സൗത്ത് സോണ്‍, നോര്‍ത്ത് സോണ്‍, ഈസ്റ്റ് സോണ്‍, വെസ്റ്റ് സോണ്‍, സെന്‍ട്രല്‍ സോണ്‍, നോര്‍ത്ത് ഈസ്റ്റ് സോണ്‍ എന്നിങ്ങനെ ആറ് ടീമുകളാണ് പ്രസ്റ്റീജ്യസായ കിരീടത്തിനായി പോരാടുന്നത്.

കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ സെന്‍ട്രല്‍ സോണിനെയാണ് പ്രതിനിധീകരിക്കുന്നത്. വൈസ് ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന്‍ അടക്കം നാല് കേരള താരങ്ങള്‍ സൗത്ത് സോണിനുള്ള സ്‌ക്വാഡില്‍ ഇടം നേടിയിട്ടുണ്ട്. സൂപ്പര്‍ താരം തിലക് വര്‍മയാണ് ടീമിന്റെ നായകന്‍.

തിലക് വര്‍മ | മുഹമ്മദ് അസറുദ്ദീന്‍

എന്നാല്‍ സൗത്ത് സോണ്‍ സ്‌ക്വാഡില്‍ സഞ്ജുവിന് ഇടം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞ സീസണിലെ രഞ്ജി ട്രോഫിയില്‍ സഞ്ജുവിന് പല മത്സരങ്ങളും നഷ്ടപ്പെട്ടിരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് സൗത്ത് സോണ്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ തലൈവര്‍ സര്‍ഗുണം സേവ്യര്‍ സഞ്ജുവിനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താതിരുന്നത്.

‘കഴിഞ്ഞ രഞ്ജിയില്‍, കേരളം ഫൈനലിലേക്ക് കുതിച്ച സീസണില്‍ പല മത്സരങ്ങളും സഞ്ജുവിന് നഷ്ടപ്പെട്ടിട്ടുണ്ട്. ഇക്കാരണം കൊണ്ടാണ് സഞ്ജുവിനെ ടീമിന്റെ ഭാഗമാക്കാതിരുന്നത്. രഞ്ജി ട്രോഫിയിലും ഇന്ത്യ എ ടീമിന്റെ പര്യടനങ്ങളിലും മികച്ച പ്രകടനം നടത്തിയ താരങ്ങളെ ഉള്‍ക്കൊള്ളിച്ചാണ് ഈ ടീം തെരഞ്ഞെടുത്തിരിക്കുന്നത്,’ തലൈവന്‍ സര്‍ഗുണം സേവ്യര്‍ പറഞ്ഞു.

കേരളം ഫൈനലിലെത്തിയ കഴിഞ്ഞ രഞ്ജി സീസണില്‍ രണ്ടേ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് സഞ്ജു കളത്തിലിറങ്ങിയത്. അന്താരാഷ്ട്ര കമ്മിറ്റ്‌മെന്റുകളും പരിക്കുകളുമാണ് താരത്തിന് തിരിച്ചടിയായത്.

പിന്നാലെ നടന്ന വിജയ് ഹസാരെ ട്രോഫിയിലും സഞ്ജുവിന് കളത്തിലിറങ്ങാനായില്ല. ടൂര്‍ണമെന്റിലുള്ള കേരള ടീമില്‍ നിന്നും അസോസിയേഷന്‍ താരത്തെ പൂര്‍ണമായും അവഗണിക്കുകയായിരുന്നു. സെലക്ഷന്‍ ക്യാമ്പില്‍ പങ്കെടുത്തില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു കെ.സി.എയുടെ നടപടി.

2025 ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി സ്‌ക്വാഡില്‍ സഞ്ജുവിന് ഇടം നേടാന്‍ സാധിക്കാതെ പോയതിന്റെ കാരണങ്ങളിലൊന്നും ഇതുതന്നെയായിരുന്നു.

ദുലീപ് ട്രോഫി – മത്സരങ്ങള്‍

പ്ലേ ഓഫ്

ഓഗസ്റ്റ് 28 – നോര്‍ത്ത് സോണ്‍ vs ഈസ്റ്റ് സോണ്‍

ഓഗസ്റ്റ് 28 – സെന്‍ട്രല്‍ സോണ്‍ vs നോര്‍ത്ത് ഈസ്റ്റ് സോണ്‍

സെമി ഫൈനല്‍

സെപ്റ്റംബര്‍ 4 – സൗത്ത് സോണ്‍ vs TBD

സെപ്റ്റംബര്‍ 4 – വെസ്റ്റ് സോണ്‍ vs TBD

ഫൈനല്‍

സെപ്റ്റംബര്‍ 11 – TBD vs TBD

സൗത്ത് സോണ്‍ സ്‌ക്വാഡ്

തിലക് വര്‍മ (ക്യാപ്റ്റന്‍), മുഹമ്മദ് അസറുദീന്‍, തന്മയ് അഗര്‍വാള്‍, ദേവ്ദത്ത് പടിക്കല്‍, മൊഹിത് കാലെ, സല്‍മാന്‍ നിസാര്‍, നാരായണ്‍ ജഗദീശന്‍, ടി. വിജയ്, രവിശ്രീനിവാസന്‍ സായ് കിഷോര്‍, തനേ ത്യാഗരാജന്‍, വൈശാഖ് വിജയ്കുമാര്‍, എം.ഡി. നിധീഷ്, റിക്കി ഭുയി, ബേസില്‍ എന്‍.പി, ഗുര്‍ജാുപ്നീത് സിങ്, സ്നേഹല്‍ കൗഥാങ്കര്‍.

സ്റ്റാന്‍ഡ് ബൈ താരങ്ങള്‍: മൊഹിത് റെഡ്കാര്‍, ആര്‍. സ്മരണ്‍, അങ്കിത് ശര്‍മ, ഈഡന്‍ ആപ്പിള്‍ ടോം, ആന്ദ്രേ സിദ്ധാര്‍ത്ഥ്, ഷെയ്ഖ് റഷീദ്.

നോര്‍ത്ത് സോണ്‍ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), ശുഭം ഖജൂരിയ, അങ്കിത് കുമാര്‍ (വൈസ് ക്യാപ്റ്റന്‍), ആയുഷ് ബദോണി, യാഷ് ധുള്‍, അങ്കിത് കല്‍സി, നിഷാന്ത് സിന്ധു, സഹില്‍ ലോത്ര, മായങ്ക് ഡാഗര്‍, യദ്ധ്വീര്‍ സിങ് ചരക്, അര്‍ഷദീപ് സിങ്, ഹര്‍ഷിത് റാണ, അന്‍ഷുല്‍ കാംബോജ്, ആഖിബ് നബി, കനയ്യ വധാവന്‍.

സ്റ്റാന്‍ഡ്‌ബൈ താരങ്ങള്‍: ശുഭം അറോറ, ജാസ് കരന്‍വിര്‍ സിങ് പോള്‍, രവി ചൗഹാന്‍, ആബിദ് മുഷ്താഖ്, നിഷങ്ക് ബിര്‍ല, ഉമര്‍ നസിര്‍, ദീവേഷ് ശര്‍മ.

ഈസ്റ്റ് സോണ്‍ സ്‌ക്വാഡ്

ഇഷാന്‍ കിഷന്‍ (ക്യാപ്റ്റന്‍), അഭിമന്യു ഈശ്വരന്‍ (വൈസ് ക്യാപ്റ്റന്‍), സന്ദീപ് പട്‌നായിക്, വിരാട് സിങ്, ഡെനിഷ് ദാസ്, ശ്രീദം പോള്‍, ശരണ്‍ദീപ് സിങ്, കുമാര്‍ കുശാഗ്ര, റിയാന്‍ പരാഗ്, ഉത്കര്‍ഷ് സിങ്, മനീഷി, സൂരജ് സിന്ധു ജെയ്‌സ്വാള്‍, മുകേഷ് കുമാര്‍, ആകാശ് ദീപ്, മുഹമ്മദ് ഷമി.

സ്റ്റാന്‍ഡ് ബൈ താരങ്ങള്‍: മുക്താര്‍ ഹുസൈന്‍, ആശിര്‍വാദ് സ്വെയ്ന്‍, വൈഭവ് സൂര്യവംശി, സ്വാസ്തിക് സമാല്‍, എസ്. കുമാര്‍ ഘരാമി, രാഹുല്‍ സിങ്.

വെസ്റ്റ് സോണ്‍ സ്‌ക്വാഡ്

ഷര്‍ദുല്‍ താക്കൂര്‍ (ക്യാപ്റ്റന്‍), യശസ്വി ജെയ്സ്വാള്‍, ആര്യ ദേശായി, ഹാര്‍വിക് ദേശായി, ശ്രേയസ് അയ്യര്‍, സര്‍ഫറസ് ഖാന്‍, ഋതുരാജ് ഗെയ്ക്വാദ്, ജെയ്മീത് പട്ടേല്‍, മനന്‍ ഹിംഗ്രാജിയ, സൗരഭ് നവാലെ, ഷാംസ് മുലാനി, തനുഷ് കോട്ടിയന്‍, ധര്‍മ്മേന്ദ്ര ജഡേജ, തുഷാര്‍ ദേശ്പാണ്ഡേ, അര്‍സന്‍ നാഗസ്വാല.

സെന്‍ട്രല്‍ സോണ്‍ സ്‌ക്വാഡ്

ധ്രുവ് ജുറെല്‍ (ക്യാപ്റ്റന്‍), രജത് പാടിദാര്‍ (വൈസ് ക്യാപ്റ്റന്‍), ആര്യന്‍ ജുയാല്‍, ധനേഷ് മലേവര്‍, സഞ്ചിത് ദേശായ്, കുല്‍ദീപ് യാദവ്, ആദിത്യ താക്കറേ, ദീപക് ചഹര്‍, സാരാന്‍ഷ് ജെയ്ന്‍, ആയുഷ് പാണ്ഡേ, ശുഭം ശര്‍മ, യാഷ് റാത്തോഡ്, ഹര്‍ഷ് ദുബെ, മാനവ് സുതര്‍, ഖലീല്‍ അഹമ്മദ്.

സ്റ്റാന്‍ഡ് ബൈ താരങ്ങള്‍: മഹാദേവ് കൗശിക്, യാഷ് താക്കൂര്‍, യുവരാജ് ചൗധരി, മഹിപാല്‍ ലോംറോര്‍, കുല്‍ദീപ് സെന്‍, ഉപേന്ദ്ര യാദവ്.

നോര്‍ത്ത് ഈസ്റ്റ് സ്‌ക്വാഡ്

ടെച്ചി ഡോറിയ, യുമ്‌നം കര്‍നാജിത്, സെഡെഷാലി റുപെറോ, ആശിഷ് ഥാപ്പ, ഹെം ബഹാദൂര്‍ ഛേത്രി, ജെഹു ആന്‍ഡേഴ്‌സണ്‍, അര്‍പ്പിത് സുഭാഷ് ഭട്ടേവര, ഫെയ്‌റോജിം ജോതിന്‍ സിങ്, പല്‍സോര്‍ തമാങ്, ജോനാഥന്‍ റോങ്‌സണ്‍ (ക്യാപ്റ്റന്‍), അങ്കുര്‍ മാലിക്, ആകാശ് കുമാര്‍ ചൗധരി (വൈസ് ക്യാപ്റ്റന്‍), ബിഷ്വര്‍ജിത് സിങ് കൊന്‍തൗ ജാം, ആര്യന്‍ ബോറ, ലാമബാം അജയ് സിങ്.

സ്റ്റാന്‍ഡ് ബൈ താരങ്ങള്‍: കാംഷ യാങ്‌ഫോ, രാജ്കുമാര്‍ റെക്‌സ് സിങ്, ബോബി സോത്തന്‍സംഗ, ഡിപ്പു സാങ്മ, പുഖ്‌റാംബാം പ്രഫുലോമനി സിങ്, ലീ യങ് ലെപ്ച, ഇംലിവതി ലെംതുര്‍.

Content Highlight: South Zone without Sanju Samson, Duleep Trophy will start at August 28

We use cookies to give you the best possible experience. Learn more