ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര നടന്നുകൊണ്ടിരിക്കെ ടെസ്റ്റില്‍ നിന്നും അപ്രതീക്ഷ വിരമിക്കല്‍ പ്രഖ്യാപനവുമായി ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ക്വിന്റണ്‍ ഡി കോക്ക്. ആദ്യ ടെസ്റ്റിലെ ദക്ഷിണാഫ്രിക്കയുടെ ദയനീയ പരാജയത്തിന് ശേഷമാണ് ഡി കോക്കിന്റെ വിരമിക്കല്‍ പ്രഖ്യാപനം.
നേരത്തേ ഭാര്യയുടെ പ്രസവുമായി ബന്ധപ്പെട്ട് പരമ്പയിലെ രണ്ടാമത്തേയും മൂന്നാമത്തേയും ടെസ്റ്റുകളില്‍ കളിക്കില്ലെന്നു ഡി കോക്ക് അറിയിച്ചിരുന്നു. എന്നാല്‍ ആദ്യ മത്സരത്തിന്‍ ശേഷം താരം വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു. കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാനാണ് വിരമിക്കുന്നതെന്നാണ് ഡി കോക്ക് അറിയിച്ചത്.
‘ഒരുപാട് ചിന്തിച്ചതിന് ശേഷമാണ് ഞാന്‍ ഇങ്ങനെയൊരു തീരുമാനമെടുത്തിരിക്കുന്നത്. എന്റെ ഭാവി എങ്ങനെയായിരിക്കണമെന്ന് നന്നായി ആലോചിച്ചിരുന്നു. ജീവിതത്തില്‍ എന്തിനാണ് മുന്‍തൂക്കം നല്‍കേണ്ടതെന്നതും ചിന്തിച്ചു.
BREAKING: #Proteas wicket-keeper batsman, Quinton de Kock has announced his retirement from Test cricket with immediate effect, citing his intentions to spend more time with his growing family.
ഇപ്പോള്‍ ഞാനും എന്റെ ഭാര്യ സാഷയും കുടുംബത്തിലേക്ക് ആദ്യത്തെ കുഞ്ഞിനെ സ്വാഗതം ചെയ്യാന്‍ പോവുകയാണ്. എന്നെ സംബന്ധിച്ച് എല്ലാമാണ് കുടുംബം. ഞങ്ങളുടെ ജീവിതത്തിലെ പുതിയൊരു അധ്യായത്തിനു തുടക്കമാവുമ്പോള്‍ അവരോടൊപ്പം ഉണ്ടായിരിക്കണമെന്നും അവരോടൊപ്പം കൂടതല്‍ സമയം ചെലവഴിക്കണമെന്നും ആഗ്രഹിക്കുന്നു’- ഡി കോക്ക് പറഞ്ഞു.
രാജ്യത്തിന് വേണ്ടി ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ തനിക്ക് വളരെ ഇഷ്ടമായിരുന്നു, ഉയര്‍ച്ചയും താഴ്ചയും, ആഘോഷങ്ങളും നിരാശകളും എല്ലാം ഞാന്‍ ആസ്വദിച്ചിരുന്നവെന്നും, എന്നാല്‍ ഇപ്പോള്‍ അതിനേക്കാള്‍ ഇഷ്ടം തോന്നുന്ന കാര്യങ്ങള്‍ എ്ന്തണെന്ന് തനിക്കറിയാമെന്നും ഡി കോക്ക് കൂട്ടിച്ചര്‍ത്തു.
ടെസ്റ്റ് ക്രിക്കറ്റില്‍ തുടക്കം തൊട്ട് തന്നോടൊപ്പം ടീമിന്റെ ഭാഗമായിരുന്ന കോച്ചുകള്‍ക്കും സഹകളിക്കാര്‍ക്കും മാനേജ്മെന്റിനും ഫാമിലിക്കും സുഹൃത്തുകള്‍ക്കുമെല്ലാം ഡി കോക്ക് നന്ദി അറിയിച്ചു.
2014ല്‍ ഓസീസിനെതിരെയായിരുന്നു ഡി കോക്കിന്റെ ടെസ്റ്റ് അരങ്ങേറ്റം. ഇതുവരെ 54 ടെസ്റ്റുകള്‍ കളിച്ച ഡി കോക്ക് 38.82 ശരാശരിയില്‍ 3,300 റണ്‍സ് നേടിയിട്ടുണ്ട്. 70.94 ആണ് സ്‌ട്രൈക്ക് റേറ്റ്. ടെസ്റ്റില്‍ ആറു സെഞ്ച്വറികളും 22 ഫിഫ്റ്റികളുമാണ് ഡി കോക്കിന്റെ സമ്പാദ്യം.