സൗത്ത് ആഫ്രിക്കയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പര നടന്നുകൊണ്ടിരിക്കുകയാണ്. മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ അവസാന മത്സരം ഇന്ന് ഗ്രേറ്റ് ബാരിയര്‍ റീഫ് അരേനയില്‍ നടക്കും. അവസാന മത്സരത്തിലും വിജയം സ്വന്തമാക്കി പരമ്പര തൂത്തുവാരാനാണ് സൗത്ത് ആഫ്രിക്ക ഉന്നം വെക്കുന്നത്. ഇതുവരെ കളിച്ച രണ്ട് മത്സരങ്ങളിലും ഓസ്‌ട്രേലിയ പരാജയമാണ് ഏറ്റുവാങ്ങിയത്.
മത്സരത്തില്‍ സൗത്ത് ആഫ്രിക്കന്‍ ബാറ്റര്‍ മാത്യൂ ബ്രീറ്റ്‌സ്‌കെ ലക്ഷ്യം വെക്കുന്നത് ഒരു തകര്‍പ്പന്‍ നേട്ടമാണ്. മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഒരു അര്‍ധ സെഞ്ച്വറി കൂടെ നേടിയാല്‍ അരങ്ങേറ്റത്തിനുശേഷം തുടര്‍ച്ചയായി അഞ്ച് അര്‍ധ സെഞ്ച്വറി നേടുന്ന ഏകദിന താരം എന്ന റെക്കോഡാണ് ബ്രീറ്റ്‌സ്‌കെ സ്വന്തമാക്കാനിരിക്കുന്നത്.
കഴിഞ്ഞ മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ 88 റണ്‍സ് നേടി തകര്‍പ്പന്‍ പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. ഇതോടെ അരങ്ങേറ്റത്തിനുശേഷം നാല് തുടര്‍ച്ചയായ അര്‍ധ സെഞ്ച്വറി നേടുന്ന താരമെന്ന ബഹുമതി ബ്രീറ്റ്‌സ്‌കെ സ്വന്തമാക്കിയിരുന്നു.
അതേസമയം ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത് 2025ലെ ഏഷ്യാകപ്പില്‍ ആണ്. ഇതോടെ 15 അംഗ സ്‌ക്വാഡിനെ ഇന്ത്യ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ക്യാപ്റ്റനായി സൂര്യകുമാര്‍ യാദവിനെയും വൈസ് ക്യാപ്റ്റനായി ശുഭ്മന്‍ ഗില്ലിനെയുമാണ് സെലക്ഷന്‍ കമ്മിറ്റി തെരഞ്ഞെടുത്തത്. സെപ്റ്റംബര്‍ ഒമ്പതിനാണ് ടൂര്‍ണമെന്റിന് തിരശീല ഉയരുന്നത്.