പാട്ട് പുറത്തുവന്നതിന് പിന്നാലെ സൗബിന്റെ ഡാന്‍സിനെ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു. തമിഴിലെ അരങ്ങേറ്റ ചിത്രത്തില്‍ ലഭിച്ച ഫാസ്റ്റ് നമ്പര്‍ സൗബിന്‍ ഒട്ടും മോശമാക്കിയില്ലെന്ന് തന്നെ പറയാം. പൂജ ഹെഗ്‌ഡെയുടെ തകര്‍പ്പന്‍ പ്രകടനം പ്രതീക്ഷിച്ച പ്രേക്ഷകര്‍ക്ക് കിട്ടിയത് സൗബിന്‍ ഷാഹിറിന്റെ കിടിലം നൃത്ത ചുവടുകളായിരുന്നു. താര റാണിയായ മോണിക്ക ബെല്ലൂച്ചിയുടെ കടുത്ത ആരാധകരായ അനിരുദ്ധും ലോകേഷും കൂടി ചേര്‍ന്ന് മോണിക്ക ബെല്ലൂച്ചിക്ക് നല്‍കിയ ട്രിബ്യുട്ടില്‍ സ്‌കോര്‍ ചെയ്തത് സൗബിനായിരുന്നു.
Content Highlight: Soubin’s Performance in Monica song