| Tuesday, 2nd April 2019, 1:05 pm

മോദിയെകുറിച്ചുള്ള വെബ് സീരീസിൽ മോദി എഴുതിയ കവിതകൾ ആലപിക്കാൻ സോനു നിഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചുള്ള വെബ്​ സീരീസിൽ മോദി എഴുതിയ കവിതകൾ ആലപിക്കാൻ സോനു നിഗം. “മോദി: ജേണി ഓഫ് എ കോമണ്‍മാന്‍” എന്ന പേരില്‍ ഉമേഷ് ശുക്ലയാണ് വെബ് സീരിസ് സംവിധാനം ചെയ്യുന്നത്​. ഈ വെബ്​ സീരീസ്​ യൂട്യൂബിൽ മോദിക്ക്​ വേണ്ടി തുടങ്ങുന്ന പുതിയ ചാനലിലാകും റിലീസ്​ ചെയ്യുക. കവിതകൾക്ക്​ സംഗീതം പകരുക സലിം സുലൈമാനാണ്.

Also Read രമ്യയെ സുഹൃത്തും സഹോദരിയുമായി കാണുന്നു; പ്രസ്താവനയില്‍ വേദനിച്ചെങ്കില്‍ അതില്‍ വിഷമമുണ്ടെന്നും വിജയരാഘവന്‍

മോദിയുടെ കവിതകള്‍ ഉള്‍പ്പെടുത്താനുള്ള അനുമതി പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന്​ ഉമേഷ് ശുക്ല പറഞ്ഞു. മോദിയുടെ പത്ത് കവിതകളാണ് വെബ് സീരീസിൽ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുള്ളത്. പത്ത് ഭാഗങ്ങളുള്ള വെബ് സീരിസിലെ ഓരോ ഭാഗത്തിൻെറയും എൻഡ്​ ക്രെഡിറ്റുകളിൽ ഒരു കവിത എന്ന രീതിയിലാകും കവിതകൾ കേൾപ്പിക്കുക.

Also Read ശബരിമലയെ കോണ്‍ഗ്രസും ബി.ജെ.പിയും രാഷ്ട്രീയ അവസരമാക്കി; ആചാരം സംരക്ഷിക്കാന്‍ ഒന്നും ചെയ്തില്ല: രൂക്ഷവിമര്‍ശനവുമായി എന്‍.എസ്.എസ്

ഈ മാസം തന്നെയാകും മോദിയെക്കുറിച്ചുള്ള വിവെബ് സീരീസ് യൂടൂബിൽ പ്രിമിയർ ചെയ്യുകയെന്നാണ് റിപ്പോർട്ടുകൾ. ഇന്‍റര്‍നെറ്റ് റീലീസ് ആയതിനാല്‍ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതിൽ ഇടപെടില്ല എന്നാണ് കരുതുന്നതെന്നും അറിയില്ലെന്നും റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ലെന്നും സംവിധായകൻ മാധ്യമങ്ങളോട് പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more