| Thursday, 19th April 2018, 5:01 pm

'കാതലേ...കണ്ണിന്‍ കാവലായി' ടോവിനോ ചിത്രം മറഡോണയുടെ ആദ്യ ഗാനം; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആരാധകരുടെ പ്രിയനടന്‍ ടൊവിനോ തോമസിന്റെ പുതിയ ചിത്രം മറഡോണയിലെ ഗാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. നവാഗതനായ വിഷ്ണു നാരായണന്‍ ഒരുക്കുന്ന ചിത്രമായ മറഡോണയിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ടോവിനോയാണ്.

യുവതാരത്തിന്റെ കാതലേ, കണ്ണിന്‍ കാവലേ എന്നു തുടങ്ങുന്ന ഗാനമാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തില്‍ നായികയായെത്തുന്നത് പുതുമുഖമായ ശരണ്യാ നായരാണ്. രണ്ടുപേരുടെയും കോംപിനേഷന്‍ പരമാവധി ഉപയോഗിച്ചുള്ള രീതിയിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.


ALSO READ: പൃഥ്വിരാജ് ഇനി ഹിമാലയത്തിലേക്ക്; നയന്റെ കേരളത്തിലെ ഷൂട്ടിംഗ് കഴിഞ്ഞു


സോഷ്യല്‍ മീഡിയ ഏറ്റെടുത്ത ഈ ഗാനം പാടിയിരിക്കുന്നത് ശ്രുതി ശശിധരനാണ്. വെക്കേഷന്‍ റിലീസായ ചിത്രം മെയില്‍ തിയേറ്ററുകളിലെത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.

ടൊവിനോയെ കുടാതെ മലയാളത്തിന്റെ ഒട്ടുമിക്ക താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ ഒരു നിര്‍ണ്ണായക വേഷം ചെയ്യുന്നത് ചെമ്പന്‍ വിനോദാണ്.

Latest Stories

We use cookies to give you the best possible experience. Learn more