ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാറിനെതിരെ ദല്‍ഹി ജന്തര്‍മന്തറില്‍ അനിശ്ചിത കാല നിരാഹര സമരം ചെയ്യുകയായിരുന്ന സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ്ചുക്ക് കസ്റ്റഡിയില്‍. നിരാഹര സമരം 21ാം ദിവസത്തില്‍ എത്തിനില്‍ക്കെയാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് സമരവേദിയില്‍ നിന്ന് മാറ്റിയിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഡോക്ടര്‍മാരുടെ സംഘം പരിശോധനയ്ക്ക് വേണ്ടിയെത്തുകയായിരുന്നു. എന്നാല്‍ തങ്ങളുടെ ഡോക്ടര്‍മാര്‍ ഇല്ലാതെ പരിശോധിക്കാന്‍ അനുവദിക്കില്ലെന്ന് സമരവേദിയിലുള്ള ക്രോക്രോച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ നിലപാടെടുക്കുകയായിരുന്നു.
ഇതോടെ വലിയ പൊലീസ് സന്നാഹം വേദിയിലെത്തുകയും വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത് ആംബുലന്‍സില്‍ കയറ്റി കൊണ്ട് പോവുകയുമാായിരുന്നു. വലിയ ബെഡ്ഷീറ്റുകള്‍ ഉപയോഗിച്ച് വേദി മറച്ച് കൊണ്ടായിരുന്നു അദ്ദേഹത്തെ കൊണ്ടുപോയത്.
അറസ്റ്റിന്റെ സമയത്ത് ഇന്റെര്‍നെറ്റ് അടക്കം വിഛേദിച്ച നിലയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെ വേദിയിലുണ്ടായിരുന്നില്ല. സോനം വാങ്ചുക്കിനെ ആശുത്രിയിലേക്ക് മാറ്റിയെന്നാണ് പൊലീസ് അനൗന്‍സ് ചെയ്യുന്നത്. അദ്ദേഹത്തിന്റെ അറസ്റ്റിന് പിന്നാലെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് സി.ജെ.പിയുടെ നേതൃത്തില്‍ ജന്തര്‍മന്തറില്‍ അരങ്ങേറുന്നത്.
വലിയ പൊലീസ് സന്നാഹം ഉളളത് കൊണ്ട് തന്നെ ജന്തര്‍ മന്ദര്‍ ഒഴിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. തങ്ങളുടെ പ്രവര്‍ത്തകരെയും കസ്റ്റഡിയെടുക്കുകയാണെന്ന് സമര വേദിയിലുള്ള ഐസയുടെ (ഓള്‍ ഇന്ത്യാ സ്റ്റൂഡന്‍സ് അസോസിയേഷന്‍) പ്രവര്‍ത്തകരും അറിയിച്ചു.
Content Highlight: Sonam Wangchuk in custody; major scuffle at hunger strike venue.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.