കൊച്ചി: ദല്‍ഹിയില്‍ ജന്തര്‍ മന്തറില്‍ ആക്ടീവിസ്റ്റ് സോനം വാങ്ചുക്ക് നടത്തുന്ന നിരാഹാര സമരം ഇരുപത് ദിവസം പിന്നിടുമ്പോള്‍ കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനം രേഖപ്പെടുത്തി ഗായകന്‍ ഷബ്ബാസ് അമന്‍. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
”നിരാഹാരം അവസാനിപ്പിക്കൂ പ്ലീസ്” എന്ന് പറയുന്ന നമ്മള്‍ തിരിച്ച് എന്താണ് അദ്ധേഹത്തിനു വാഗ്ദാനം ചെയ്യുന്നത് എന്ന് കൂടി പറയണ്ടേ? സര്‍ക്കാര്‍ ആണ് അത് പറയേണ്ടത്. പറയില്ല, കാരണം രാജ്യത്തിന്റെ അന്തസ് രാജ്യാന്തര തലത്തില്‍ വിറ്റുതുലക്കുന്നതില്‍ ആള്‍റെഡി ഭാഗമായിക്കഴിഞ്ഞ അവര്‍ക്ക് ‘അധര്‍മേദ്ര’ അപ്രധാനമാണെന്ന് ഷഹ്ബാസ് അമന്‍ കുറിച്ചു.
‘അഥവാ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും കണ്ണില്‍ പൊടിയിടാന്‍ അങ്ങനെയൊരുത്തനെ തല്‍ക്കാലം മാറ്റി നിര്‍ത്തിയാലും നാളെയും തുടരേണ്ട വലിയ ഡീലിലാണ് അവരുടെയൊക്കെ കണ്ണും കമ്മിറ്റ്‌മെന്റും എന്നത് മറക്കരുത്! ‘അവര്‍ക്കൊക്കെ എന്ത് വാങ്ചുക്ക്!’ എന്ന് അദ്ദേഹം ചോദിച്ചു.
‘അത് ഞങ്ങള്‍ക്ക് വിടൂ, അഴിമതിക്കാരെയും ക്രൂരരെയും വെറുതെ വിടുന്ന പ്രശ്‌നമേയില്ല, അത്തരക്കാരെ ഭരണത്തില്‍ നിന്ന് ഇറക്കിയിട്ടേയുള്ളൂ കാര്യം’ എന്ന് വാ തുറന്ന് പറയാന്‍ നമുക്കുമില്ല ധൈര്യമെന്നും ഷഹ്ബാസ് അമന്‍ കുറിച്ചു! ഇനി അഥവാ ഉള്ളിലുണ്ടെങ്കില്‍ത്തന്നെ പറയുന്നുമില്ല! ഇലക്ഷനിലും റിഫ്‌ളക്ട് ചെയ്യിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘പിന്നെ എന്തിനാണ് വാങ്ച്ചുക് ജീവിച്ചിരിക്കേണ്ടത്? അതിനുത്തരമില്ല. എന്തിനാണ് മരിക്കേണ്ടത്? അതിനും ഇല്ല ഉത്തരം! സുഹൃത്തേ വായില്‍ നിന്ന് പഴം തുപ്പിയിട്ട് ഉറക്കെ പറയൂ! വാങ്ചുക്ക്, ദയവായി നിരാഹാരം അവസാനിപ്പിക്കൂ. ഇതിന് കാരണമായവരെ നമുക്ക് തൂക്കാം. പിങ്കി പ്രോമിസ്,’ ഷഹ്ബാസ് കുറിച്ചു.
‘വാങ്ചുക്ക് ഒരു പക്ഷേ, വിദ്യാര്‍ഥി സമൂഹത്തിന്റെ അപേക്ഷപ്രകാരം നിരാഹാരസമരം അവസാനിപ്പിച്ചേക്കാം. അതല്ലെങ്കില്‍ സ്വന്തം ഇഷ്ടപ്രകാരമോ അല്ലാതെയോ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടേക്കാം.
അദ്ദേഹത്തോടോ വരും തലമുറയോടോ ആത്മാര്‍ത്ഥമായ സ്‌നേഹപരിഗണന ഒരു കണം ഉള്ളിലുണ്ടെങ്കില്‍ ജന്ദര്‍മന്ദറിനു പുറത്തുള്ള നമ്മള്‍ ചെയ്യേണ്ടത് എന്താണ് എന്നത് മാത്രമാണ് ഇതിലെ ശരിയായ ചോദ്യം! ആ അര്‍ത്ഥത്തില്‍ നമ്മുടെ അകക്കണ്ണ് തുറക്കാന്‍ വേണ്ടിക്കൂടിയല്ലേ സോനം വാങ്ച്ചുക് നിരാഹാരമിരിക്കുന്നത്?’ ഷഹബാസ് അമന്‍ ചോദിച്ചു.
പ്രിയ പോരാളി വാങ്ചുക്കിനോട് ഫാസ്റ്റിങ് അവസാനിപ്പിക്കാന്‍ പറയാന്‍ എളുപ്പമാണ്. സ്‌നേഹം കൊണ്ട് പറയുന്നവര്‍ ഉറപ്പായും ഉണ്ടാകും. ഗവണ്മെന്റിന്റെനോടുള്ള രഹസ്യപരിഗണന ഉള്ളിലുള്ളവരും ഉണ്ടാകാം.
പ്രശ്‌നങ്ങളെ ഭയമുള്ളവരും പൊതുവേ ശബ്ദ ബഹളങ്ങള്‍ ഇഷ്ടമില്ലാത്തവരും അത് പറഞ്ഞേക്കാം. ഇങ്ങനെയൊന്നുമല്ല പുതുസമരങ്ങള്‍ വേണ്ടത് എന്ന് അഭിപ്രായമുള്ളവരും കാണും.
പക്ഷേ ഒന്നുറപ്പ്! ക്രൂരമാനസര്‍ക്ക് മുന്‍പില്‍ ഈ ശ്രമം വ്യര്‍ത്ഥമായേക്കാം എന്നറിയാതെയൊന്നുമായിരിക്കില്ല, വാങ്ചുക്കും ഇതിനൊരുങ്ങിയിരിക്കുക! ചിലപ്പോള്‍ മരിക്കാനും റെഡിയായിത്തന്നെ വന്നതാവാം!
ഉര്‍ദുഗാന്‍ സര്‍ക്കാര്‍ കണ്ണ് തുറക്കും എന്ന് കരുതി ഇസ്താംബൂളില്‍ ഹംഗര്‍ സ്‌ട്രൈക് നടത്തി മരണപ്പെട്ട (കൊല്ലപ്പെട്ട ) ഹെലിന്‍ ബോലകിനെ വെറും ആറു വര്‍ഷങ്ങള്‍ കൊണ്ട് നമ്മള്‍ മറന്നോ? മറന്നു! അല്ലെങ്കില്‍ ക്ലെറിക്കല്‍ റഫറന്‍സിനു വേണ്ടി മാത്രം ഇപ്പോള്‍ ഓര്‍ത്തു.
വാങ്ചുക്ക് ഒരു പക്ഷേ, വിദ്യാര്‍ഥി സമൂഹത്തിന്റെ അപേക്ഷപ്രകാരം നിരാഹാരസമരം അവസാനിപ്പിച്ചേക്കാം. അതല്ലെങ്കില്‍ സ്വന്തം ഇഷ്ടപ്രകാരമോ അല്ലാതെയോ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടേക്കാം.
അദ്ദേഹത്തോടോ വരും തലമുറയോടോ ആത്മാര്‍ത്ഥമായ സ്‌നേഹപരിഗണന ഒരു കണം ഉള്ളിലുണ്ടെങ്കില്‍ ജന്ദര്‍മന്ദറിനു പുറത്തുള്ള നമ്മള്‍ ചെയ്യേണ്ടത് എന്താണ് എന്നത് മാത്രമാണ് ഇതിലെ ശരിയായ ചോദ്യം! ആ അര്‍ത്ഥത്തില്‍ നമ്മുടെ അകക്കണ്ണ് തുറക്കാന്‍ വേണ്ടിക്കൂടിയല്ലേ സോനം വാങ്ച്ചുക് നിരാഹാരമിരിക്കുന്നത്?
”നിരാഹാരം അവസാനിപ്പിക്കൂ പ്ലീസ്” എന്ന് പറയുന്ന നമ്മള്‍ തിരിച്ച് എന്താണ് അദ്ദേഹത്തിനു വാഗ്ദാനം ചെയ്യുന്നത് എന്ന് കൂടി പറയണ്ടേ? സര്‍ക്കാര്‍ ആണ് അത് പറയേണ്ടത്. പറയില്ല. കാരണം രാജ്യത്തിന്റെ അന്തസ്സ് രാജ്യാന്തര തലത്തില്‍ വിറ്റുതുലക്കുന്നതില്‍ ആള്‍റെഡി ഭാഗമായിക്കഴിഞ്ഞ അവര്‍ക്ക് ‘അധര്‍മ്മേദ്ര’ അപ്രധാനമാണ്.
അഥവാ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും കണ്ണില്‍ പൊടിയിടാന്‍ അങ്ങനെയൊരുത്തനെ തല്‍ക്കാലം മാറ്റി നിര്‍ത്തിയാലും നാളെയും തുടരേണ്ട വലിയ ഡീലിലാണ് അവരുടെയൊക്കെ കണ്ണും കമ്മിറ്റ്‌മെന്റും എന്നത് മറക്കരുത്! അവര്‍ക്കൊക്കെ എന്ത് വാങ്ചുക്ക്!
”അത് ഞങ്ങള്‍ക്ക് വിടൂ ,അഴിമതിക്കാരെയും ക്രൂരരെയും വെറുതെ വിടുന്ന പ്രശ്‌നമേയില്ല,അത്തരക്കാരെ ഭരണത്തില്‍ നിന്ന് ഇറക്കിയിട്ടേയുള്ളു കാര്യം ‘ എന്ന് വാ തുറന്ന് പറയാന്‍ നമുക്കുമില്ല ധൈര്യം! ഇനി അഥവാ ഉള്ളിലുണ്ടെങ്കില്‍ത്തന്നെ പറയുന്നുമില്ല! ഇലക്ഷനിലും റിഫ്‌ളക്ട് ചെയ്യിക്കില്ല.
പിന്നെ എന്തിനാണ് വാങ്ച്ചുക് ജീവിച്ചിരിക്കേണ്ടത്? അതിനുത്തരമില്ല. എന്തിനാണ് മരിക്കേണ്ടത്? അതിനും ഇല്ല ഉത്തരം! സുഹൃത്തേ വായില്‍ നിന്ന് പഴം തുപ്പിയിട്ട് ഉറക്കെ പറയൂ! ”വാങ്ചുക്ക്, ദയവായി നിരാഹാരം അവസാനിപ്പിക്കൂ. ഇതിന് കാരണമായവരെ നമുക്ക് തൂക്കാം. പിങ്കി പ്രോമിസ്’
Content Highlight: Sonam Wangchuk Hunger Strike: Response From Shahabaz Aman
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.