മലയാള സിനിമയെ വിമർശിച്ച് നടൻ ജനാർദ്ദൻ. കയ്യിലുള്ള പൈസക്ക് പണം കടം പറയാതെ ‘ഇത്രയേ തൻ്റെ കയ്യിൽ പണമുള്ളു ഇതിൽ അഭിനയിക്കാൻ പറ്റുമെങ്കിൽ അഭിനയിക്കുക’ എന്ന് ക്ലിയർ ആയിട്ട് പറയുന്ന വ്യക്തികളുണ്ടെന്നും ജനാർദ്ദനൻ പറയുന്നു. ഇത് താൻ കണ്ട് അനുഭവിച്ചതുകൊണ്ടാണ് പറയാൻ കാരണമെന്നും അത് വർഷങ്ങൾക്ക് മുമ്പ് ആയിരുന്നെന്നും ജനാർദ്ദനൻ പറഞ്ഞു.
എന്നാൽ ഇതിന് ശേഷം മലയാള സിനിമയിൽ കുറെ എൻ. ആർ. ഐക്കാർ കയറി വന്ന് നശിപ്പിച്ചെന്നും അതുവരെ സിനിമയിൽ എട്ടോ പത്തോ പ്രൊഡ്യൂസേഴ്സ് മാത്രമാണ് ഉണ്ടായിരുന്നതെന്നും ജനാർദ്ദനൻ അഭിപ്രായപ്പെട്ടു.
അവർക്ക് മറ്റൊരു ചിന്തയുമില്ലെന്നും നല്ല പടങ്ങളെടുക്കുക എന്ന ചിന്ത മാത്രമേയുള്ളുവെന്നും മറ്റ് ബിസിനസുകളില്ലെന്നും ജനാർദ്ദനൻ വ്യക്തമാക്കി.
സിനിമയോടും കലയോടുമുള്ള സ്നേഹം കൊണ്ട് നല്ല നോവലുകളും കഥകളും സെലക്ട് ചെയ്ത് ഉണ്ടാക്കിയിട്ടുള്ള പടങ്ങളാണ് തങ്ങൾ കണ്ടിട്ടുള്ളതെന്നും എന്നാൽ ഇപ്പോൾ ആർക്ക് വേണമെങ്കിലും അഭിനയിക്കാമെന്നും ജനാർദ്ദനൻ പറയുന്നു.
കഥയോ മറ്റ് കാര്യങ്ങളോ ഇല്ലാതെ സിനിമ എന്ന് പറഞ്ഞ് ഇറങ്ങുകയാണെന്നും ജനാർദ്ദനൻ കൂട്ടിച്ചേർത്തു. സംവിധായകനും നിർമാതാവുമായ ആർ. എസ് പ്രഭുവിൻ്റെ പിറന്നാൾ ആഘോഷത്തിന് എത്തിയപ്പോഴാണ് ജനാർദ്ദൻ ഇക്കാര്യം പറഞ്ഞത്.
‘കയ്യിലുള്ള പൈസക്ക്, പത്ത് പൈസ പോലും കടം പറയാതെ ‘ഇത്രയെ എൻ്റെ കയ്യിൽ പണമുള്ളു, ഇതിൽ അഭിനയിക്കാൻ പറ്റുമെങ്കിൽ വന്ന് അഭിനയിക്കുക’ എന്ന് വളരെ ക്ലിയർ ആയിട്ട് പറയുന്ന പല വ്യക്തികളുമുണ്ട്. ഞാൻ ഇത് പറയാൻ കാരണം കണ്ടനുഭവിച്ചവനാണ് ഞാൻ. 25 വർഷം മുന്നേ…
ഇതിന് ശേഷമാണ് മലയാള സിനിമയിൽ കുറെ എൻ. ആർ. ഐക്കാർ കയറി വന്ന് നാറ്റിച്ച് നശിപ്പിച്ചു. അതുവരെ സിനിമയിൽ എട്ടോ പത്തോ പ്രൊഡ്യൂസേഴ്സേ ഉള്ളു. അവർക്ക് മറ്റ് യാതൊരു ചിന്തയും ഇല്ല. നല്ല പടങ്ങളെടുക്കുക എന്ന ചിന്ത മാത്രമേയുള്ളു. മറ്റ് ബിസിനസുകളില്ല.
അങ്ങനെ സിനിമയോടുള്ള കലയോടുള്ള സ്നേഹം കൊണ്ട് നല്ല നോവലുകളും കഥകളും സെലക്ട് ചെയ്ത് ഉണ്ടാക്കിയിട്ടുള്ള പടങ്ങളാണ് നമ്മൾ കണ്ടത്. അതുപോയിട്ട് ഇപ്പോൾ ആർക്ക് വേണമെങ്കിലും അഭിനയിക്കാം, കഥ വേണ്ട, യാതൊന്നും ഇല്ലാതെ സിനിമ എന്ന് പറഞ്ഞ് ഇറങ്ങുന്നു,’ ജനാർദ്ദനൻ പറയുന്നു.
Content Highlight: Some NRIs came in and ruined the film, now anyone can act says Janardhan